ലഷ്കർ ഇ ത്വയ്ബ കമാൻഡറെ വധിച്ച് സൈന്യം

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലെ ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡറെ സൈന്യം വധിച്ചു. അൽത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്. ബന്ദിപ്പോരയിൽ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായിരുന്നു. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. ബന്ദിപ്പോരയിലെ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്.ഷിംല കരാർ റദ്ദാക്കിയതിന് പിന്നാലെ പാക് പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ടുണ്ട്.

Read More

ആരാമ്പ്രത്ത് നിന്ന് ലഹരിയുമായി പിടിക്കപ്പെട്ട രണ്ടുപേരെ കോടതിയിൽ ഹാജരാക്കും

കുന്ദമംഗലം പോലീസും ഡാൻസാഫും ചേർന്ന് രണ്ടിടങ്ങളിൽ നിന്നായി 100 ഗ്രാമോളം എം ഡി എം എയുമായി പിടികൂടിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പടനിലം ആരാമ്പ്രം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദ് കെ (24 ) കുരുവട്ടൂർ പുല്ലാളൂർ സ്വദേശി റോഷ്ന ഹൗസിൽ മുഹമദ് ഷാജിൽ .എ.പി (49) എന്നിവരെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർമാരായ കുന്ദമംഗലം എസ്.ഐ ബാലകൃഷ്ണൻ പി.കെ, ചേവായൂർ എസ്.ഐ […]

Read More

ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം മേയ് 25ന്

കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായി ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മേയ് 25ന് സ്ഥാനമേറ്റെടുക്കും. സിറ്റി സെന്റ് ജോസഫ്സ് ചര്‍ച്ച് ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ വൈകിട്ട് മൂന്നിനാണ് സ്ഥാനാരോഹണ ചടങ്ങ്. മെത്രാന്‍മാരും വിശിഷ്ട വ്യക്തികളും പരിപാടിയില്‍ സംബന്ധിക്കും.രൂപത, അതിരൂപതയായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ആഘോഷവുമുണ്ടാകും. മലബാറിന്റെ മാതൃരൂപതയായ കോഴിക്കോടിന് 102 വർഷത്തെ ചരിത്രമുണ്ട്. കേരള ലത്തീൻ കത്തോലിക്കാ സഭയിൽ മൂന്നാമത്തെ അതിരൂപതയാണിത്. വരാപ്പുഴ അതിരൂപതയെ വിഭജി ച്ച് കണ്ണൂർ, സുൽത്താൻപേട്ട്, കോഴിക്കോട് രൂപതകളെ ഒരുമിപ്പിച്ചാണ് പുതിയ അതിരൂപതയ്ക്ക് രൂപം […]

Read More

കേരളത്തിലുള്ള 102 പാകിസ്താനികൾ രാജ്യം വിടണമെന്ന് നിർദേശം

പഹൽഗാമിലെ ആക്രമണത്തെ തുടർന്ന് കേരളത്തിലുള്ള 102 പാകിസ്താനികൾ രാജ്യം വിടണമെന്ന് നിർദേശം.പാക് പൗരന്മാർ മടങ്ങണമെന്ന കേന്ദ്രനിർദേശത്തിന് പിന്നാലെയാണ് നടപടി. കേരളത്തിലുള്ള 102 പാക്കിസ്താൻ സ്വദേശികളും ഈ മാസം 29നുള്ളിൽ മടങ്ങണം. ചികിത്സ തേടി കേരളത്തിലെത്തിയ പാക് സ്വദേശികൾക്ക് ഉൾപ്പെടെ നിർദേശം കൈമാറി. വിദ്യാർത്ഥി വീസയും മെഡിക്കൽ വിസയും റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പാക് പൗരന്മാർ ഉള്ളത്. 71 പേരാണ് നിലവയിൽ ജില്ലയിലുള്ളത്.

Read More

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ പോസ്റ്റ്മോർട്ടം ഇന്ന്

വായനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാർ. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മേപ്പാടി പഞ്ചായത്തിൽ സർവകക്ഷി യോഗം ചേരും.അതേസമയം കുംകി ആനകളെ ഉപയോഗിച്ചുകൊണ്ട് കാട്ടാനയെ തുരത്താനുള്ള നീക്കം വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ട്. ഏതാനും ആഴ്ചകളായി ഇവിടെ കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉണ്ട് എന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ രാത്രി മേപ്പാടിയിൽ നിന്ന് വീട്ടിലേക്ക് അരിയും സാധനങ്ങളുമായി മടങ്ങുന്ന […]

Read More

പഹല്‍ഗാം ആക്രമണം;ഇന്ത്യയും പാകിസ്താനും പരസ്പര ധാരണയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന്ഐക്യരാഷ്ട്രസഭ

ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.പ്രശ്‌നം രൂക്ഷമാവാതിരിക്കാന്‍ ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണം. സ്ഥിതിഗതികളും നിലവിലെ സംഭവങ്ങളും കൂടുതല്‍ വഷളാകുന്നില്ലെന്ന് ഇന്ത്യ-പാകിസ്താൻ സര്‍ക്കാരുകള്‍ ഉറപ്പാക്കണം’, സ്റ്റീഫന്‍ ദുജ്ജാറിക് പറഞ്ഞു.അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്താനിൽ നിന്നുള്ള ഭീകരർ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീർ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് […]

Read More

ദു:ഖാചരണത്തിനിടയില്‍ മുഖ്യമന്ത്രി എകെജി സെന്റര്‍ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനില്ക്കുകയും കാശ്മീര്‍ കൂട്ടക്കുരുതിയുടെ വേദന രാജ്യത്ത് തളംകെട്ടിനില്ക്കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഘോഷപൂര്‍വം എകെജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതിനിടയില്‍ കോടികള്‍ മുടക്കി ഉത്സവംപോലെ സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടികളും നടത്താന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എഐസിസിയുടെ പ്രഥമ മലയാളി അധ്യക്ഷന്‍ ചേറ്റൂര്‍ ശങ്കരന്‍നായരുടെ 91-ാം ചരമവാര്‍ഷികം കെപിസിസിയില്‍ ആചരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്വതന്ത്ര്യസമരസേനാനികളെ ദത്തെടുക്കാന്‍ […]

Read More

ഭവന നിർമ്മാണ ഗുണഭോക്താക്കളുടെ സംഗമം നടത്തി

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍ പേഴ്‌സണ്‍ എം.കെ നദീറ അധ്യക്ഷനായി. പദ്ധതി പ്രകാരം നാല് ലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിന് ഭവന നിർമ്മാണത്തിനായി ലഭിക്കുന്നത്. പദ്ധതിയെക്കുറിച്ച് കെ.അബ്ദുൽ ലത്തീഫ് വിശദീകരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഷിയോ ലാല്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മുംതാസ് ഇ,ശിവദാസൻ നായർ എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് സ്വാഗതവും സുധീർ എം.വി നന്ദിയും […]

Read More

കുന്ദമംഗലത്ത് ഗാന്ധി ഗാന്ധിസ്ക്വയറിൽ ദീപം തെളിയിച്ചു അനുശോചനം അർപ്പിച്ചു

യൂത്ത് കോൺഗ്രസ്‌ കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കശ്മീർ പഹൽഗാമിൽ രക്തസാക്ഷിത്വം വരിച്ച ധീരന്മാർക് വേണ്ടി കുന്ദമംഗലം ബസ് സ്റ്റാൻ്റിൽ ഗാന്ധിസ്ക്വയറിൽ ദീപം തെളിയിച്ചു അനുശോചനം അർപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് പി.ടി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ല ഉപാദ്ധ്യക്ഷനായ റിനേഷ്ബാൽ, ജില്ല സെക്രട്ടറി ബിജു കെ, ബ്ലോക്ക് കോൺഗ്രസ്സ് ജന: സെക്രട്ടറി കെ.ഷൈജു, മണ്ഡലം സെക്രട്ടറിമാരിയ ചരോഷ്, റജിൻ ദാസ്, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിമാരായ മനിൽലാൽ, മനു […]

Read More

2027-ഓടെ മലമ്പനി നിവാരണം സാധ്യമാക്കാനാണ് ശ്രമം:ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മലമ്പനി (മലേറിയ) നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2027 ഓടെ മലമ്പനി നിവാരണം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികളിലും യാത്രക്കാരിലും കണ്ടെത്തുന്ന മലമ്പനി ഒരു പ്രധാന വെല്ലുവിളിയാണ്. അത് മുന്നില്‍ കണ്ടുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മലമ്പനി രോഗപ്രതിരോധത്തെ സംബന്ധിച്ച ബോധവത്കരണം ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read More