ലഹരിക്കെതിരെ കുന്നമംഗലത്ത് സിപിഐ എം ജനകീയ മനുഷ്യച്ചങ്ങല തീർത്തു

കുന്നമംഗലം;’ പൊരുതുക ലഹരിക്കെതിരെ , ഒന്നിക്കുക നാടിനു വേണ്ടി ‘ എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം കുന്നമംഗലം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ മനുഷ്യചങ്ങല സംഘടിപ്പിച്ചു. സ്ത്രീകൾ, കുട്ടികൾ, അധ്യാപകർ, വ്യാപാരികൾ, കച്ചവടക്കാർ തുടങ്ങി നാടിൻ്റെ വിവിധ തുറയിൽപ്പെട്ടവർ ചങ്ങലയിൽ കണ്ണികളായി. ദേശീയപാതയിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല മനുഷ്യമതിലായി രൂപപ്പെട്ടു. നാടിനെ കാർന്നുതിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ പ്രതിരോധിക്കുമെന്ന് പങ്കെടുത്തവർ പ്രതിഞ്ജയെടുത്തു. ജനകീയ മനുഷ്യചങ്ങല സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം […]

Read More

പൈങ്ങോട്ടുപുറം എൻ.കല്യാണി അമ്മ(93 ) നിര്യാതയായി

പരേതനായ പേടോലത്ത് രാമൻ നായരുടെ ഭാര്യ കല്യാണി അമ്മ (93 ) നിര്യാതയായി. മക്കൾ: സുകുമാരൻ നായർ (റിട്ട. ഇൻസ്പെക്ടർ, സി. ഐ.എസ്.എഫ് ), രാജഗോപാലൻ നായർ (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ ), അശോകൻ നായർ (റിട്ട. കമാന്റന്റ്,കേരള പോലീസ് ), രഘുനാഥൻ (റിട്ട. എസ്.ഐ. കേരള പോലീസ്), മനോജ് കുമാർ ( അസിസ്റ്റന്റ് ഇൻസ്പെക്ടർ, എക്സൈസ് ഡിപ്പാർട്ട്മെൻ മെന്റ് ), ശ്രീമതി, വിജയകുമാരി, ശ്രീജ. മരുമക്കൾ : അരവിന്ദാക്ഷൻ നായർ, പരേതനായ സുന്ദരൻ നായർ, […]

Read More

കുന്ദമംഗലത്ത് എസ്.കെ.എസ്.എസ്എഫ് ഇഫ്താർ ടെന്റ് അക്രമം; താക്കീതായി പ്രതിഷേധ പ്രകടനം

കുന്ദമംഗലം: കുന്ദമംഗലത്ത് യാത്രക്കാർക്കുള്ള ഇഫ്താർ കിറ്റ് ഒരുക്കുന്നതിനിടെ എസ്.കെ.എസ്.എസ്എഫ് മേഖല വൈസ് പ്രസിഡന്റ് സി. സുഹൈലിനെ മർദിച്ച സംഭവത്തിൽ കുന്ദമംഗലം ടൗണിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനം ടെന്റ് പ്രവർത്തിച്ച ഇസ്ലാമിക് സെന്ററിൽ നിന്ന് ആരംഭിച്ച് കുന്ദമംഗലം ബസ് സ്റ്റാൻഡിൽ അവസാനിച്ചു.പൊതുയോഗം എസ്.കെ.എസ്.എസ്എഫ് കോഴിക്കോട് ജില്ലാ സെകട്ട്രിയേറ്റ് മെമ്പർ റഹീം ആനകുഴിക്കര ഉദ്ഘാടനം ചെയ്തു.ഗഫൂർ ഫൈസി,റഫീഖ് പെരിങ്ങളം,ഹാഷിർ ഫൈസി,അബ്ദുസമദ് മാണിയമ്പലം,ജാബിർ പൈങ്ങോട്ട് പുറം,പി ടി അസീസ്,റിജാസ് മായനാട്,സലീം കുറ്റിക്കാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ ഇവിടെ […]

Read More

ആദിവാസി മേഖലയില്‍ അമേരിക്കന്‍ ലാബിന്റെ പരീക്ഷണം : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ജില്ലയിലെ ആദിവാസിമേഖലകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ ആര്‍ത്തവസംബന്ധമായ ആരോഗ്യ പരീക്ഷണം നടന്നതായുള്ള ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് മെന്‍സ്ട്രുവല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷിക്കാന്‍ അമേരിക്കയിലെ ഒരു സ്ഥാപനം നീക്കം നടത്തിയതായി ആക്ഷേപമുയര്‍ന്നത്. വയനാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ആലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ഒരു സെമിനാറിലാണ് […]

Read More

പ്രതിസന്ധികൾ തരണം ചെയ്യാൻ വിശ്വാസികൾ ഖുർആൻ മുറുകെപിടിക്കണം : കാന്തപുരം

കോഴിക്കോട്: സാമൂഹിക പ്രശ്നങ്ങളും ജീവിത പ്രതിസന്ധികളും തരണം വിശ്വാസികൾ വിശുദ്ധ ഖുർആൻ മുറുകെ പിടിക്കണമെന്നും ഖുർആൻ സന്ദേശങ്ങൾ ജീവിതത്തിൽ സമാധാനവും സ്വസ്ഥതയും സാധ്യമാകുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങൾ തമ്മിലുള്ള സൗഹൃദ ജീവിതവും സാഹോദര്യവും വിളംബരം ചെയ്യുന്ന ഒട്ടേറെ ഖുർആൻ സൂക്തങ്ങൾ ഉണ്ട്. സ്നേഹം, കരുണ, പ്രത്യാശ, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങളാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഖുർആൻ ജീവിതശൈലിയായി മുറുകെപിടിച്ച വിശ്വാസിക്ക് സമൂഹത്തിലെ […]

Read More

ആത്മീയ സായൂജ്യമേകി മർകസ് ഖുർആൻ സമ്മേളനം

കോഴിക്കോട്: വിശുദ്ധ ഖുർആന്റെ വാർഷികാഘോഷമായ റമളാനിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഖുർആൻ സമ്മേളനവുമായി മർകസ്. വിശുദ്ധ ഖുർആന്റെ സന്ദേശങ്ങളും മൂല്യങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട സമ്മേളനം ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. വിശ്വാസികൾ ഏറെ പവിത്രമായി കാണുന്ന ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവിൽ നടന്ന സമ്മേളനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആയിരങ്ങൾ സംബന്ധിച്ചു. കമ്യൂണിറ്റി ഇഫ്ത്വാർ, ഗ്രാൻഡ് ഖത്മുൽ ഖുർആൻ, മഹ്ളറത്തുൽ ബദ്‌രിയ്യ, വിർദുലത്വീഫ്, സ്വലാത്തുൽ അവ്വാബീൻ, […]

Read More

എമ്പുരാൻ ചിത്രത്തിന് വിജയാശംസകൾ നേർന്ന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാർ സംവിധാനം ചെയ്യുന്ന എമ്പുരാൻ സിനിമയ്ക്ക് വിജയാശംസകൾ നേർന്ന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി.സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കുന്നത്.ചരിത്ര വിജയം സൃഷ്ടിക്കാനൊരുങ്ങുന്ന എമ്പുരാന്‍ സിനിമയിലെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിക്കുന്നു. ലോകത്തിലെ എല്ലാ അതിര്‍ത്തികളും ഭേദിച്ച് മലയാള സിനിമാ വ്യവസായത്തിന് ആകമാനം അഭിമാനമാകുന്ന ചിത്രമാകുമെന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാലിനും പൃഥ്വിരാജിനും എല്ലാ പിന്തുണയും ആശംസയും അറിയിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ള കുറിപ്പില്‍ പറയുന്നു.പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മാര്‍ച്ച് 27-നെത്തുന്ന എമ്പുരാനായുള്ള കാത്തിരിപ്പിലാണ് […]

Read More

വിവി രാജേഷിനെതിരായ പോസ്റ്ററുകൾ ഉടൻ നീക്കംചെയ്യണം; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരത്ത് വ്യാപകമായി പ്രത്യക്ഷപ്പെട്ട വി.വി. രാജേഷിനെതിരെയ പോസ്റ്ററുകൾ ഉടൻ നീക്കംചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.വിവാദത്തിൽ കർശന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പാർട്ടിയിൽ‌ ഇനി ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് അദ്ദേഹം ജില്ലാ നേതൃത്വത്തിന് താക്കീതുനൽകി.വിവി രാജേഷിനെതിരായ പോസ്റ്ററുകൾ വന്നത് ജില്ലാ കമ്മിറ്റി അന്വേഷിക്കും. പൊലീസിൽ പരാതി നൽകും. പോസ്റ്ററിൽ സംസ്ഥാന നേതൃത്വത്തിനും അതൃപ്തി. പോസ്റ്ററിൽ രാജീവ്‌ ചന്ദ്രശേഖർ അതൃപ്തി അറിയിച്ചു. ജില്ലാ കമ്മിറ്റി പോസ്റ്ററുകൾ നീക്കി.ബുധനാഴ്ച രാവിലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നിലും വി.വി. രാജേഷിന്റെ വീടിനുമുന്നിലും അദ്ദേഹത്തെ […]

Read More

മുൻ ഇഡി ഡയറക്ടർ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ സ്ഥിര അംഗമായി നിയമനം

മുൻ ഇഡി ഡയറക്ടർ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ സ്ഥിര അംഗമായി നിയമനം. സഞ്ജയ് കുമാർ മിശ്രയ്ക്ക് ആണ് പുതിയ പദവി നൽകിയത്. ഉത്തർപ്രദേശിൽ നിന്നുള്ള 1984 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥനാണ് മിശ്ര.2018ൽ രണ്ട് വർഷത്തേക്കാണ് ഇഡിയുടെ ഡയറക്ടറായി അദ്ദേഹത്തെ ആദ്യമായി നിയമിച്ചത്. പക്ഷേ സർക്കാർ അദ്ദേഹത്തിന് ഒന്നിലധികം തവണ കാലാവധി നീട്ടിക്കൊടുത്തു. മൂന്നാംവണയും അദ്ദേഹത്തിന് കാലാവധിനീട്ടിക്കൊടുക്കാനൊരുങ്ങിയെങ്കിലും സുപ്രിംകോടതി ഇടപെട്ടു. 2023 സെപ്റ്റംബറിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

Read More

ലഹരിയുടെ ഇരുൾക്കയത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാം;കൂടെയുണ്ട് പൊലീസ്

മക്കളുടെ ലഹരി ഉപയോഗം തടയാനും ലഹരിക്ക് അടിമപ്പെട്ടവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാനും പദ്ധതിയുമായി പൊലീസ്.ലഹരിൽ നിത്യേനെയെന്നോണം അക്രമം കാട്ടുന്ന കൗമാരക്കാർ. ഇവരെ ഏറ്റെടുത്ത് ലഹരിമുക്ത കേന്ദ്രങ്ങളിൽ ചികിത്സ നൽകി പുനരധിവാസം ഉറപ്പാക്കാൻ പൊലീസ് തയ്യാർ.മക്കളുടെ ലഹരി ഉപയോഗം വിലക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്. ചിലപ്പോൾ ആക്രമിച്ചെന്നിരിക്കും. ലഹരി വാങ്ങാൻ പണം നൽകാത്തതിന് പെറ്റമ്മയെ വരെ കൊന്ന സംഭവങ്ങളുമുണ്ട്.അമ്മമാർ രഹസ്യമായി പൊലീസിന് വിവരം നൽകിയതോടെയാണ് മക്കളെ കാക്കാനുള്ള ഓപ്പറേഷൻ പൊലീസ് ആരംഭിച്ചത്. 9497927797എന്ന നമ്പറിൽ അറിയിച്ചാൽ വീട്ടിലെത്തും. പൊലീസ് വാഹനത്തിൽ […]

Read More