നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ഏകോപന ചുമതല എ.പി.അനിൽകുമാറിന്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാറിന് നല്‍കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് എ പി അനില്‍ കുമാറിന് ചുമതല നല്‍കിയത്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും പ്രധാന നേതാക്കള്‍ക്ക് നല്‍കും.ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയുടെ നേതൃത്വത്തില്‍ വോട്ടുചേര്‍ക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യുഡിഎഫ് നേട്ടമുണ്ടാക്കിയ പുതുപ്പള്ളി, പാലക്കാട്, തൃക്കാക്കര ഉപതിരഞ്ഞെടുപ്പുകളിലേതിന് സമാനമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകണമെന്ന തീരുമാനത്തിലാണ് കെപിസിസി. […]

Read More

മ്യാൻമറിൽ വൻ ഭൂകമ്പം;നിലംപൊത്തി ബഹുനില കെട്ടിടങ്ങൾ

മ്യാൻമറിൽ ശക്തമായ ഭൂചലനം. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് രാവിലെ മ്യാൻമറിലുണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം സാഗെയ്ൻഗിൽ നിന്ന് 16 ഉം 18 ഉം കിലോമീറ്റർ അകലെയുള്ള നഗരങ്ങളിലാണ് ഭൂചലനമുണ്ടായത്.ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന വിഡിയോകൾ പുറത്തുവന്നു. ബഹുനില കെട്ടികെട്ടിടങ്ങളും വീടുകളുമെല്ലാം നിലപതിക്കുന്നത് വിഡിയോയിൽ കാണാം.

Read More

മണ്ണാർക്കാട് മോഷ്ടിച്ച പശുവിന്റെ കയ്യും കാലും മുറിച്ചെടുത്തു

പാലക്കാട് മണ്ണാർക്കാട് പശുവിനോട് കൊടുംക്രൂരത.പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്തു.തെങ്കര മെഴുകുംപാറ താണിപ്പറമ്പില്‍ പരുത്തിപ്പുള്ളി ജയപ്രകാശന്റെ രണ്ടു വയസുള്ള പശുവിനെയാണ് മോഷ്ടാക്കള്‍ കൊന്ന് ഇറച്ചിയാക്കി കടത്തിയത്. തലയും ഉടലുമുള്‍പ്പെടെ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള അരുവിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.പോലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയില്‍ കുന്തംപോലെയുള്ള ആയുധം കൊണ്ട് കുത്തികൊന്നശേഷമാണ് കൈകാലുകള്‍ മുറിച്ചെടുത്തിരിക്കുന്നതെന്ന് കണ്ടെത്തി.രാത്രിയിൽ തൊഴുത്തിൽ നിന്ന് മോഷ്ടിച്ചു കൊണ്ടുപോയ പശുവിനെ അവിടെ വച്ച് തന്നെ കൊന്ന് ഇറച്ചി കൊണ്ട് പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. […]

Read More

നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത അധ്യാപികയ്ക്ക് നിയമനാംഗീകാരം

അഞ്ചുവർഷത്തോളം നിയമനവും ശമ്പളവും ലഭിക്കാത്ത നിരാശയിൽ കട്ടിപ്പാറയിൽ ആത്മഹത്യ ചെയ്തഅധ്യാപികയ്ക്ക് നിയമനാംഗീകാരം. ഫെബ്രുവരി 19 നാണ് അലീന ബെന്നി ആത്മഹത്യ ചെയ്തത്. മാർച്ച്‌ 15 നാണ് അലീനയെ എൽ.പി.എസ്.ടി ആയി നിയമിച്ചുകൊണ്ടുള്ള നടപടി ഉണ്ടായത് . 9 മാസത്തെ ശമ്പളആനുകൂല്യങ്ങളാണ് അലീനയുടെ കുടുംബത്തിന് ലഭിക്കുക.കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായിരുന്നു അലീന. അലീന സ്കൂളിൽ എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ശമ്പളം കിട്ടാത്തത്തിന്റെ വിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്ന് കുടുംബം നേരത്തെതന്നെ […]

Read More

കാപ്പാ കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് നേരെ ആക്രമണം

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് നേരെ ആക്രമണം. പൂജപ്പുര എസ്ഐ സുധീഷിനെ ശ്രീജിത്ത് ഉണ്ണി എന്ന ഗുണ്ടയാണ് ആക്രമിച്ചത്. സുധീഷിന്റെ കയ്യിലാണ് കുത്തേറ്റത്. ഇന്നലെ രാത്രി ആയിരുന്നു ആക്രമണം. കുപ്പി കൊണ്ടാണ് കയ്യിൽ കുത്തിയതെന്നാണ് വിവരം. കയ്യിൽ 6 തുന്നലുണ്ട്.ശ്രീജിത്ത് ഉണ്ണി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുധീഷിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടാനായി പൊലീസ് പോവുകയായിരുന്നു. വയറു ലക്ഷ്യമാക്കിയാണ് കുത്താൻ ശ്രമിച്ചതെങ്കിലും കയ്യിലാണ് കുത്തേറ്റത്. ആക്രമണം നടത്തിയ ശേഷം ശ്രീജിത്ത് സംഭവ […]

Read More

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് റാഗിങ് കേസ്: 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ള കുറ്റപത്രം ഇന്ന് സമർപ്പിക്കും

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ് കേസിന്റെ കുറ്റപത്രം ഇന്ന് സമർപ്പിക്കും.45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. അഞ്ച് പ്രതികളാണ് കേസിലുള്ളത്. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം ഇന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.അതിവേഗത്തിലാണ് ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 45 ദിവസം കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ […]

Read More

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം: ഇന്നത്തെ ജുമാ നമസ്കാരത്തിൽ പങ്കെടുക്കുന്നവർ കറുത്ത റിബൺ ധരിക്കണമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നത്തെ ജുമാ നമസ്കാരത്തിൽ പങ്കെടുക്കുന്നവർ കറുത്ത റിബൺ ധരിക്കണമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്. റമദാനിലെ അവസാന വെള്ളിയാഴ്ച ബില്ലിനെതിരെ പ്രതിഷേധിക്കാനാണ് അഭ്യർത്ഥന.ബില്ലിനെ ശക്തമായി എതിർക്കേണ്ടത് രാജ്യത്തെ ഓരോ മുസ്ലീമിന്റെയും ഉത്തരവാദിത്തമാണെന്നും എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ എഐഎംപിഎൽബി പറഞ്ഞു. “ദുഃഖത്തിന്റെയും പ്രതിഷേധത്തിന്റെയും നിശബ്ദവും സമാധാനപരവുമായ പ്രകടനമായി ജുമുഅത്തുൽ വിദയിൽ പള്ളിയിലേക്ക് വരുമ്പോൾ കറുത്ത റിബൺ ധരിക്കണമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് എല്ലാ മുസ്ലീങ്ങളോടും അഭ്യർത്ഥിക്കുന്നു,” സംഘടന കത്തിൽ […]

Read More

ഓർമ്മയിൽ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള

തൂലിക പടവാളാക്കിയ പത്രപ്രവർത്തകൻ,ധീരനായ പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓർമകൾക്ക് ഇന്ന് 109 വയസ്.കേരളത്തിന്‍റെ മാധ്യമ ചരിത്രത്തിലും നവോത്ഥാന ചരിത്രത്തിലും എന്നും പ്രതിധ്വനിക്കുന്ന പേരാണ് സ്വദേശാഭിമാനി. വെറും 5 വർഷം മാത്രം അച്ചടി നടത്തിയ ഈ പത്രത്തിന് കേരള നവോത്ഥാന ചരിത്രത്തിലെ സ്ഥാനം ചെറുതല്ല. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് സ്വദേശാഭിമാനി പത്രം ഗണ്യമായ സംഭാവനകൾ നൽകി. ഭരണകൂട അഴിമതി, സ്വജനപക്ഷപാതം എന്നിവയ്ക്കെതിരെ തന്റെ തൂലിക ചലിപ്പിക്കാൻ ഒരു തരി പോലും അധൈര്യം അദ്ദേഹം കാണിച്ചിരുന്നില്ല. 1906 ലാണ് രാമകൃഷ്ണപിള്ള […]

Read More

സ്നേഹ വീടുകൾക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു

മുണ്ടക്കൈ,​ ചൂരൽമലയ്ക്ക് ഇരുപത് കിലോമീറ്റർ അകലെ എസ്റ്റൺ എസ്റ്റേറ്റിൽ സ്നേഹ വീടുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. 430 വീടുകളാണ് ഏഴ്സെന്റിൽ വീതം പണിത് നൽകുക.അസാദ്ധ്യമെന്ന് കരുതിയത് നാടിന്റെ ഐക്യംകൊണ്ട് സാദ്ധ്യമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയെരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താകുന്നത്. എല്ലാവരും സഹകരിച്ചത് നാടിന്റെ അപൂർവതയാണ്. സാമ്പത്തിക ഞെരുക്കം ബാധിക്കാത്തവിധം പുനരധിവാസം നടപ്പാക്കും. നാം എന്തിനെയും അതിജീവിക്കും എന്നതാണ് പുനരധിവാസം നൽകുന്ന മഹാസന്ദേശം. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തും. കേന്ദ്രത്തിൽ നിന്ന് വലിയ സഹായം പ്രതീക്ഷിച്ചു. ലഭിച്ചത് പരിമിതമായ […]

Read More