മക്കൾ വഴി തെറ്റി പോകുന്നതിൽ രക്ഷിതാക്കൾ ബോധവാന്മാരാവേണ്ടതുണ്ട്;എം.ഇ. എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി

കോഴിക്കോട്: പുതിയ തലമുറ വഴിതെറ്റി പോവുന്നതിൽ രക്ഷിതാക്കൾക്ക് പങ്കുണ്ടെന്നും അവർ ബോധവാന്മാരാവേണ്ടതണ്ടെന്നും എം.ഇ.എസ് കോഴിക്കോട് താലൂക്ക് താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.2025-28 കാലയളവിലേക്കുള്ള എം.ഇ.എസ് കോഴിക്കോട് താലുക്ക് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ ബി എം സുധീർ തിരഞ്ഞെടുപ്പ് യോഗം നിയന്ത്രിച്ചു. എം.ഇ.എസ് ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.കെ.വി. സലിം, ഡോ ഹമീദ് ഫസൽ, ഹാഷിം കടാക്കലകം എന്നിവർ ആശംസകൾ നേർന്നു.പുതിയ താലൂക്ക് ഭാരവാഹികളായി അഡ്വ. ഷമീം പക്സാൻ( പ്രസിഡണ്ട് )സാജിദ് തോപ്പിൽ(സെക്രട്ടറി)വി.ഹാഷിം(ട്രഷറർ)എം. […]

Read More

തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കിടെ മരിച്ചാൽ കുടുംബത്തിന് ധനസഹായമായി രണ്ടുലക്ഷം രൂപ

തൊഴിലുറപ്പിടങ്ങളിൽ മരിച്ചാൽ കുടുംബത്തിന് രണ്ടു ലക്ഷം രൂപ അഞ്ചു ദിവസത്തിനകം ലഭിക്കും. 2022 ജൂൺ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ സഹായം അനുവദിക്കാൻ തദ്ദേശവകുപ്പ് സർക്കുലർ ഇറക്കി.നിലവിൽ ആം ആദ്മി ബീമാ യോജന പ്രകാരമുള്ള 75,000 രൂപയായിരുന്നു സംസ്ഥാനത്ത് നൽകിയിരുന്ന ധനസഹായം. ഇത് കേന്ദ്ര സർക്കാർ രണ്ടുവർഷം മുമ്പ് രണ്ടു ലക്ഷം രൂപയാക്കി ഉയർത്തിയെങ്കിലും സംസ്ഥാനത്ത് നടപ്പാക്കിയിരുന്നില്ല. ഉദ്യോഗസ്ഥ അലംഭാവം മൂലം പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ധനസഹായം നിഷേധിക്കുന്നത് കേരളകൗമുദി ഒക്ടോബർ 31ന് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് കേന്ദ്രനിർദ്ദേശം […]

Read More

ആശമാർക്ക് ശാഠ്യമാണെന്നും കേന്ദ്രസർക്കാരിനെ സഹായിക്കുന്ന സമരമാണ് നടക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ്

ആശമാർക്ക് ശാഠ്യമാണെന്നും കേന്ദ്രസർക്കാരിനെ സഹായിക്കുന്ന സമരമാണ് നടക്കുന്നതെന്നും മന്ത്രി എം.ബി രാജേഷ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സബ് മിഷൻ മറുപടി നല്‍കി. ആശ പ്രവർത്തകരുടെ പ്രശ്നത്തോട് സർക്കാരിന് എല്ലാകാലത്തും അനുഭാവപൂർവ്വമായ നിലപാടാണുള്ളത്. അതുകൊണ്ടാണ്‌ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട്‌ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്. എന്നാൽ സമരരം​ഗത്തുള്ളവരെ നയിക്കുന്ന ചിലർക്ക് ഈ സമരത്തിൽ ആശമാരുടെ ആവശ്യം നിറവേറ്റുകയെന്നതല്ല ലക്ഷ്യം. ഹെൽത്ത് വർക്കർമാരായി അം​ഗീകരിക്കാതെയിരിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന സമരമാണ് നടക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു […]

Read More

കേന്ദ്ര ആരോഗ്യമന്ത്രി വീണാ ജോർജിനെ കാണാൻ അവസരം നിഷേധിച്ചത് പ്രതിഷേധാർഹം :പി.കെ ശ്രീമതി

ആരോഗ്യമന്ത്രി വീണാ ജോർജിന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കാണാൻ അവസരം നിഷേധിച്ചത് പ്രതിഷേധാർഹമെന്ന് സിപിഐഎം നേതാവ് പി.കെ ശ്രീമതി. ഡൽഹിയിലെത്തി കാത്തിരുന്നിട്ടും കാണാൻ അനുവാദം നൽകാതെ ഇരുന്നത് മാധ്യമങ്ങൾ ചർച്ച പോലും ചെയ്തില്ലെന്നും അവർ വിമർശിച്ചു. അവസരം കൊടുക്കാത്ത കേന്ദ്രമന്ത്രിയെ വിമർശിക്കാത്ത മാധ്യമങ്ങൾ വീണാ ജോർജിനെ കടുത്ത വിമർശനത്തിന് വിധേയമാക്കുകയാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.വീണാ ജോർജിനെ വ്യക്തിപരമായി തകർക്കാനും ആക്രമിക്കാനും ശ്രമിക്കുന്ന പ്രതിപക്ഷത്തിനും അവരുടെ പത്രമാദ്ധ്യമങ്ങൾക്കും അതൊരു വിഷയമേ ആയില്ല. കേന്ദ്ര മന്ത്രിയെ കാണാൻ അവർ […]

Read More

മാക്കൂട്ടം സൗഹൃദ വേദി ലഹരി വിരുദ്ധ കാമ്പയിനും ഇഫ്ത്താർ മീറ്റും നടത്തി

കുന്ദമംഗലം : മാക്കൂട്ടം സൗഹൃദ വേദി ലഹരി വിരുദ്ധ കാമ്പയിനും ഇഫ്ത്താർ മീറ്റും നടത്തി. കാരന്തൂർ ഹോട്ടൽ അജ്‌വയിൽ നടന്ന പ്രോഗ്രാം മുൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. എ.ടി. ബഷീർ അധ്യക്ഷത വഹിച്ചു. കാരന്തൂർ മഹല്ല് പ്രസിഡണ്ട് എൻ. ബീരാൻ ഹാജി മുഖ്യാഥിതിയായി . സി.എച്ച് സെൻ്റർ പ്രസിഡണ്ട് കെ.പി. കോയ ഹാജി ഇഫ്താർ സന്ദേശവും ഷാജി പുൽക്കുന്നു മ്മൽ ലഹരി വിരുദ്ധ സന്ദേശവും കൈമാറി. കെ. എം. കോയ , […]

Read More

കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് താടി വടിച്ചില്ലെന്നും ഷര്‍ട്ടിന്റ ബട്ടന്‍ ഇട്ടില്ലെന്നും പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.കല്ലാച്ചിയിലെ ഹോട്ടലിന് സമീപംവെച്ച് പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കായിരുന്നു മർദനമേറ്റത്. താടി വടിച്ചില്ലെന്നും ഷര്‍ട്ടിന്റ ബട്ടന്‍ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. കുട്ടിയുടെ തല ചുമരിലിടിച്ച് […]

Read More

കിർസ്റ്റി കവൻട്രി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ്

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആദ്യ വനിത പ്രസിഡന്റ് ആയി കിർസ്റ്റി കവൻട്രി.ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടത്തോടെയാണ് 41കാരിയായ കിർസ്റ്റി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തലപ്പത്തേക്ക് എത്തുന്നത്. ആഫ്രിക്കൻ വൻകരയിൽ നിന്ന് ഐഒസി തലപ്പത്ത് ഒരാൾ എത്തുന്നതും ഇതാദ്യമായിട്ടാണ്.രണ്ട് സ്വർണ്ണമുൾപ്പടെ 7 ഒളിമ്പിക് മെഡലുകൾക്ക് ഉടമയായ കിർസ്റ്റി സിംബാബ്‌വെയുടെ കായിക മന്ത്രി കൂടിയാണ്. “വർഷങ്ങൾക്കുമുമ്പ് സിംബാബ്‌വെയിൽ നീന്താൻ തുടങ്ങിയ ആ പെൺകുട്ടിക്ക് ഈ നിമിഷം സ്വപ്നം കാണാൻ പോലും കഴിഞ്ഞില്ല,” ഐ‌ഒ‌സി തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കിർസ്റ്റി […]

Read More

സഹോദരിമാരെ പീഡിപ്പിച്ച കേസ്:അമ്മയെ പ്രതിച്ചേർക്കും

എറണാകുളത്തു സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടികളുടെ അമ്മയെ പ്രതിച്ചേർക്കും.മൂന്ന് മാസമായി പീഡന വിവരം അമ്മയ്ക്ക് അറിയാമെന്നാണ് പ്രതി ധനേഷിന്റെ മൊഴി. കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. പെൺകുട്ടികളെ സി ഡബ്യു സി അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കൗൺസിലിങ് നൽകിയതായിസി ഡബ്യു സി ജില്ലാ ചെയർമാൻ പറഞ്ഞു.മൂന്ന് വർഷം മുൻപായിരുന്നു പെൺകുട്ടികളുടെ അച്ഛൻ മരണപ്പെടുന്നത്. പിന്നീട് ധനേഷുമായി കുട്ടികളുടെ അമ്മ ബന്ധം സ്ഥാപിക്കുകയായിരുന്നു. ടാക്സി ഡ്രൈവറായ ധനേഷ് കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്. പെൺകുട്ടികളുടെ […]

Read More

ഇസ്രയേല്‍ വ്യോമാക്രമണം; നാല് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 200ലധികം കുട്ടികൾ

വീണ്ടും യുദ്ധകളമായി ഗാസ.ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 85ലധികം പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 506 പേർ കൊല്ലപ്പെട്ടു. ഇതിൽ 200ഉം കുട്ടികളാണ്. 900 ലേറെ പേക്ക് പരിക്കേറ്റു. അതിനിടെ തെക്കൻ ഗാസയിൽ നിന്ന് ഹമാസ് തൊടുത്തുവിട്ട മൂന്ന് റോക്കറ്റുകൾ തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു. പൂർണ ശക്തിയോടെ പോരാട്ടം വീണ്ടും ആരംഭിച്ചെന്ന് വ്യോമാക്രമണത്തെ സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.കഴിഞ്ഞ […]

Read More

മന്ത്രി എ.കെ ശശീന്ദ്രന്‍ വനമിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുംനടന്‍ ടൊവിനോ തോമസ് പങ്കാളിയാവും

മാര്‍ച്ച് 21 ലോക വനദിനാചരണത്തോട് അനുബന്ധിച്ച് വനംവകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികള്‍ തിരുവനന്തപുരം വനംആസ്ഥാനത്ത് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി വനമിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നടന്‍ ടൊവിനോ തോമസ് ഓണ്‍ലൈനിലൂടെ മുഖ്യാതിഥിയായി പങ്കെടുക്കും. സര്‍പ്പ ആപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും ടൊവിനോ നിര്‍വഹിക്കും. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ എന്‍ അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആരണ്യം വനദിനപ്പതിന്റെ […]

Read More