വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതയ്ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് ഭീഷണി

വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതയ്ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഭീഷണി. ഉടൻ പണം തിരിച്ചടച്ചില്ലെങ്കിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞായിരുന്നു സ്ഥാപനം ഭീഷണി സന്ദേശം അയച്ചത്. എച്ച് ഡി ബി ഫിനാൻസ് എന്ന സ്ഥാപനത്തിൽ നിന്നായിരുന്നു ചൂരൽമല സ്വദേശി രമ്യയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.70,000 രൂപയായിരുന്നു രമ്യ വായ്പയെടുത്തിരുന്നത്.അതിൽ 17,000 രൂപയാണ് ഇനി തിരിച്ചടക്കാനുള്ളത്. ഇടയ്ക്കിടെ വായ്പ തിരിയച്ചടവ് ഓർമ്മിപ്പിച്ചുകൊണ്ട് ഫോൺ കോളുകൾ വരാറുണ്ടെന്നും 3000 കൂടി നൽകിയാൽ വായ്പാതിരിച്ചടവിന് ഇളവ് നൽകുമെന്ന് നേരത്തെ […]

Read More

താമരശ്ശേരിയില്‍ പരിശോധനയ്ക്കിടെ എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങിയ യുവാവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ട് പുറത്ത്

താമരശ്ശേരിയില്‍ പരിശോധനയ്ക്കിടെ എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങിയ യുവാവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് പാക്കറ്റുകള്‍ ഷാനിദ് വിഴുങ്ങി എന്നാണ് റിപ്പോര്‍ട്ട്. അതില്‍ ഒരു കവറില്‍ കഞ്ചാവെന്നാണ് സംശയം. താമരശ്ശേരി അമ്പായത്തോട് പള്ളിക്ക് സമീപത്തെ പൊലീസ് പരിശോധനയ്ക്കിടെയാണ് ഷാനിദ് കയ്യില്‍ ഉണ്ടായിരുന്ന പാക്കറ്റുകള്‍ വിഴുങ്ങിയത്. താന്‍ രണ്ട് പാക്കറ്റുകള്‍ വിഴുങ്ങി എന്നും ഇതില്‍ എംഡി എം എ ആണെന്നും ഷാനിദ് പൊലീസിനോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ഷാനിബിനെ എന്‍ഡോസ്‌കോപ്പിക് ഉള്‍പ്പെടെ വിധേയമാക്കി. ഈ പരിശോധനാ […]

Read More

പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ എഡിഎം നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി: മന്ത്രി കെ രാജന്‍

പെട്രോള്‍ പമ്പ് അനുവദിക്കുന്ന നടപടി ക്രമങ്ങളില്‍ എഡിഎം നവീന്‍ ബാബു കാലതാമസം ഉണ്ടാക്കിയിട്ടില്ലന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെന്ന് റവന്യു മന്ത്രി കെ.രാജന്‍. . നവീന്‍ ബാബുവിന്റെ യാത്രയപ്പ് ചടങ്ങില്‍ ആരോപണം ഉന്നയിക്കരുതെന്ന് പി.പി ദിവ്യയോട് ജില്ല കലക്ടര്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ ഗൂഡാലോചന തെളിയിക്കുന്ന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് റവന്യൂ മന്ത്രിയുടെ പ്രതികരിച്ചത്. പെട്രോള്‍ പമ്പിനായി കൈക്കൂലി നല്‍കി എന്ന ആരോപണത്തില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട […]

Read More

സിപിഐഎമ്മിനെ നയിക്കാൻ എം.വി ഗോവിന്ദന്‍

സിപിഐഎം സംസ്ഥാന സമ്മേളനം കൂടുതല്‍ യുവാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തിസിപിഐഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തിരിക്കുന്നത്. 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള 89 അംഗ സംസ്ഥാന കമ്മിറ്റിയും പതിനേഴ് അംഗ സെക്രട്ടേറിയറ്റും നിലവില്‍ വന്നു. എം വി ജയരാജനും സി എന്‍ മോഹനനും കെ കെ ശൈലജയും സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. പി. ജയരാജന്‍ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇല്ല. സീനിയറായ നേതാവായിട്ടും ഇത്തവണയും പരിഗണിച്ചില്ല. 72 വയസ് പിന്നിട്ട പി. ജയരാജന് ഇനി അവസരമില്ല. സംസ്ഥാന കമ്മിറ്റിയില്‍ 17 പുതുമുഖങ്ങളെയാണ് […]

Read More

വനിതാ ദിനാഘോഷം നടത്തി

എൻ.എച്ച്.ആർ.എ.സി.എഫിന്റെ വനിത ദിന പരിപാടികൾ കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ നിശിൽ കുമാർ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നാടിന്റെ നാനാഭാഗങ്ങളിലും വ്യാപിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് എല്ലാവരുംബോധവാന്മാരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ പ്രീതി.എസ്. അധ്യക്ഷയായിരുന്നു.ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച ശ്രദ്ധ,വൈഗ, അനാമിക, പത്മാവതി, ആരതി, ആവണി, ഓട്ടോ ഡ്രൈവർ ഷൈനി, എന്നിവരെ പരിപാടിയിൽ അനുമോദിച്ചു.റീജ എംപി, നിഷിന്ത് കുമാർ, പുഷ്പലത, വത്സല എൻ. കെ. സി.ഡി.എസ്സ്. ചെയർപേഴ്സൺ പ്രസന്ന, ഷൈജ വളപ്പിൽ, ഷാജി പി. കെ.തുടങ്ങിയവർ […]

Read More

കൈരളി വായനശാലയിൽ ലോക വനിതാ ദിനം ആഘോഷിച്ചു

കൈരളി വായനശാല വനിത വേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനം ആഘോഷിച്ചു.കുന്നമംഗലം പഞ്ചായത്തു സമിതി കൺവീനർ എം. മാധവൻ ലോക വനിതാദിനം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.’വിവരസാങ്കേതിക മേഖലയിലെ അഞ്ചാം തലമുറ പരിഷ്കാരങ്ങൾ ‘ എന്ന വിഷയത്തിൽ ടെലികോം സബ് ഡിവിഷനൽ എൻജിനിയർമാർ മിഥുൻ, രാഗേഷ് , ജൂബിത എന്നിവർ ക്ലാസെടുത്തു. മനോജ് കുമാർ പി, പ്രമീള, രോഷ്നി ,സുബ്രമണ്യൻ, ഉമേഷ് ബാബു, സദാനന്ദൻ ഏറങ്ങാട്ട് എന്നിവർ സംസാരിച്ചു.

Read More

വാഹന പരിശോധനക്കിടെ ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ് മാൻ പിടിയിൽ

എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനക്കിടെ ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ് മാൻ പിടിയിൽ.ആർ ജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസ് കാഞ്ഞറിൽ നടത്തിയ വാഹന പരിശോധനക്കിടെ ഇയാളിൽ നിന്ന് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്.വാഗമണ്ണിൽ നടക്കുന്ന അട്ടഹാസം സിനിമയുടെ ഷൂട്ടിങ് ലൊക്കെഷനിലേക്ക് പോകുകയായിരുന്നു രഞ്ജിത്ത്. ആവേശം, […]

Read More

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ പോരാട്ടം ഇന്ന്

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ പോരാട്ടം ഇന്ന്. ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ദുബായിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഫൈനൽ തുടങ്ങുക.ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ ബലാബലത്തിൽ ന്യൂസിലൻഡ് ആണ് മുന്നിൽ. രണ്ടായിരത്തിലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് പകരം വീട്ടാനിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടമാണ്.ട്വന്റി 20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നിവയെല്ലാം പരിഗണിച്ചാൽ ഇന്ത്യ 14ാം തവണയാണ് ഒരു ഐസിസി ടൂർണമെന്റിന്റെ കലാശപ്പോരിന് ഇറങ്ങുന്നത്. ഇക്കാര്യത്തിൽ ആസ്ട്രേലിയ പോലും പിന്നിലാണ്. അവർ 13 ഫൈനലുകളാണ് […]

Read More

കാസർകോട്ട് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെയും അയൽവാസിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയേയും അയല്‍വാസിയായ 42-കാരനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് പൈവളിഗ സ്വദേശിയായ പതിനഞ്ചുകാരിയെയും അയൽവാസി പ്രദീപി (42)നെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.26 ദിവസമായി ഇവരെ കാണാതായിട്ട് ..വീടിന് സമീപമുള്ള കാട്ടില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. അയല്‍വാസിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റും.ഫെബ്രുവരി 12-ന് പുലര്‍ച്ചെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് പോയെന്നാണ് രക്ഷിതാക്കള്‍ […]

Read More

ലഹരി വിമുക്തി ചികിത്സയ്ക്ക് എത്തിയ യുവാവിന് ക്രൂരമര്‍ദനം

പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയില്‍ ലഹരി വിമുക്തി ചികിത്സയ്ക്ക് എത്തിയ യുവാവിന് സെക്യൂരിറ്റി ജീവനക്കാരന്റെ ക്രൂരമര്‍ദനം. വള്ളിക്കോട് സ്വദേശി സജീവ് എന്നയാളാണ് മര്‍ദനത്തിന് ഇരയായത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ യുവാവിന്റെ ഇടുപ്പെല്ല് ചവിട്ടി ഒടിച്ചെന്നാണ് പരാതി. ചായ കുടിക്കാന്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടതിനാണ് സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ മര്‍ദിച്ചതെന്നാണ് യുവാവിന്റെ ആരോപണം.യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളോട് സെക്യൂരിറ്റി ജീവനക്കാരന്‍ അതിക്രമം കാട്ടിയതെന്ന് സജീവന്റെ ഭാര്യ പറഞ്ഞു. ചായ കുടിക്കുന്ന കാര്യം സംസാരിച്ച് നില്‍ക്കവേ എന്തിന് പുറത്ത് പോകണമെന്ന് ചോദിച്ച് […]

Read More