സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് വി രാമസ്വാമി അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്ന് സുപ്രീകോടതി മുൻ ജഡ്ജി ജസ്റ്റിസ് വി രാമസ്വാമി(96 ) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിൽ ഇംപീച്ച്‌മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയായിരുന്നു അദ്ദേഹം. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് ഔദ്യോഗിക വസതിക്കായി അമിതമായി പണം ചെലവഴിച്ചതിനെ തുടർന്നാണ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്.1993ൽ രാമസ്വാമിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് എതിരായ ആരോപണങ്ങൾ അന്വേഷിച്ച സുപ്രീംകോടതിയിലെ ജസ്റ്റിസ് പഞ്ചാബ് സാവന്ത് അദ്ധ്യക്ഷനായ കമ്മിറ്റി, 14 കുറ്റങ്ങളിൽ 11 എണ്ണത്തിലും […]
Read More
