കുടിവെള്ളത്തെ ചൊല്ലി തർക്കം:ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു

കുടിവെള്ളത്തർക്കം കേന്ദ്രമന്ത്രിയുടെ സഹോദരി പുത്രൻ വെടിയേറ്റ് മരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ ബന്ധുക്കൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിത്യാനന്ദ് റായിയുടെ സഹോദരി പുത്രൻ വികാൽ യാദവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ ജയ്ജിത് ജാദവാണ് വെടിവെച്ചത്. തർക്കം പരിഹരിക്കാൻ എത്തിയ ഇവരുടെ അമ്മയ്ക്കും വെടിയേറ്റു.

Read More

6.987 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ എക്സൈസ് പിടികൂടി

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മാനന്തവാടി എക്‌സൈസ് ഇൻസ്പെക്ടർ ശശി കെ യും സംഘവും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ എം.ഡി.എം. യുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജാബിർ കെ എം, മുഹമ്മദ്‌ കുഞ്ഞി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 6.987 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.മയക്കുമരുന്നുകൾ കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച Kകാറും , മയക്കുമരുന്ന് വിൽപ്പനക്ക് ഉപയോഗിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.ഇതിൽ ജാബിർ കെ ,എ കാസർഗോഡ് ജില്ലയിൽ […]

Read More

കോഴിക്കോട് വയനാട് ദേശീയപാത എൻ.എച്ച് 766 നാലുവരിപ്പാതയായി വികസിപ്പിക്കാൻ തീരുമാനമായി

വയനാട് ടൂറിസത്തിന് കുതിപ്പേകുവാൻ ദേശീയപാത 766 നാലുവരിപ്പാതയായി വികസിപ്പിക്കുന്നു.കോഴിക്കോട് – വയനാട് ദേശീയപാതയ്ക്ക് അലൈൻമെൻ്റിന് അന്തിമമായി അംഗീകാരം നൽകി.മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെയും പുതുപ്പാടി മുതൽ മുത്തങ്ങ വരെയുള്ള അലൈൻമെൻ്റിന് ആണ് അന്തിമമായി അംഗീകാരം നൽകിയത്.മലാപ്പറമ്പ് മുതൽ പുതുപ്പാടി 24 മുതൽ 30 മീറ്റർ വീതിയിലാണ്അലൈൻമെൻ്.മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെയുള്ള പുതിയ അലൈൻമെൻ്റിൽ കൊടുവള്ളിയും താമരശ്ശേരിയിലും ബൈപ്പാസിന് അനുമതി തേടിയിട്ടുണ്ട്.ബത്തേരിയിലും കൽപ്പറ്റയിലും നാലുവരി ബൈപാസും വരും.ആദ്യത്തെ അലൈൻമെൻ്റിൽ മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ 14 മുതൽ 24 […]

Read More

അനുമതിയില്ലാതെ ആനയെ എഴുന്നള്ളിച്ചു; ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്

ബാലുശ്ശേരിയില്‍ ഉത്സവത്തിന് അനുമതി തേടാതെ എഴുന്നെള്ളിപ്പിച്ച് ആനയെ വനം വകുപ്പ് കസ്റ്റിഡയിലെടുത്തു. പൊന്നാരംതെരു ക്ഷേത്രത്തില്‍ ഫെബ്രുവരി 24, 25, 26 തിയ്യതികളിലാണ് ആനയെ വനം വകുപ്പിന്റെ അനുമതിയില്ലാതെ എഴുന്നള്ളിച്ചത്.അസി. കണ്‍സര്‍വേറ്റര്‍ പി. സത്യപ്രഭയുടെ നേതൃത്വത്തിലാണ് ബാലുശ്ശേരി ഗായത്രിയില്‍ പ്രഭാകരന്റെ ഉടമസ്ഥയിലുള്ള ഗജേന്ദ്രന്‍ എന്ന് ആനയെ കസ്റ്റിയിലെടുത്തത്. ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് ലഭിച്ച പരാതിയിലാണ് നടപടിയുണ്ടായത്. ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും നേരത്തെ വനം വകുപ്പ് കേസെടുത്തിരുന്നു. കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന നാട്ടാനപരിപാലന കമ്മിറ്റി യോഗത്തിലാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്.ഇതിന്റെ അടിസ്ഥാനത്തിലാണ് […]

Read More

തിരൂരങ്ങാടിയിൽ എംവിഡിയുടെ വാഹനം കട്ടപ്പുറത്ത്; വാഹന പരിശോധന നാമമാത്രമായി

തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കട്ടപ്പുറത്തായത്തോടെ വാഹന പരിശോധന നടത്താൻ വാഹനമില്ല. വാഹനമില്ലാതായതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഏറെ ദുരിതത്തിലാണ്. തിരൂരങ്ങാടി സബ് ആർടി ഓഫീസിൽ വാഹനം ഇല്ലാതെയായിട്ട് രണ്ടാഴ്ച കഴിഞ്ഞു.15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സബ് ആർ ടി ഓഫീസിലെ വാഹനം ഒഴിവാക്കിയത്.തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിന് സ്വന്തമായി ഉണ്ടായിരുന്ന വാഹനം കട്ടപ്പുറത്തായി. ടാക്സ് ഇനത്തിലും മറ്റുമായി അധിക വരുമാനമുള്ള മലപ്പുറം ജില്ലയിൽ ഏറ്റവും തിരക്കുള്ള ഓഫീസുകളിൽ ഒന്നാണ് […]

Read More

പി അപ്പുക്കുട്ടന്റെ നിര്യാണം പുരോഗമന സാംസ്‌കാരിക സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി

പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്‍റെ മുൻ സെക്രട്ടറിയും പ്രശസ്ത നിരൂപകനുമായ പി അപ്പുക്കുട്ടന്‍റെ നിര്യാണം പുരോഗമന സാംസ്കാരിക സമൂഹത്തിന് കനത്ത നഷ്ടമാന്നെന്നു മുഖ്യമന്ത്രി.മൗലികമായ രീതിയില്‍ സാഹിത്യ കൃതികളെ സമീപിപ്പിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതില്‍ സവിശേഷമായ കഴിവുണ്ടായിരുന്നു പി അപ്പുക്കുട്ടന്. പുരോഗമന കലാ സാഹിത്യ സംഘത്തെ മികച്ച സംഘാടന പാടവത്തോടെ അദ്ദേഹം നയിച്ചു. പു.ക.സ യുടെ സന്ദേശം അതുവരെ എത്താത്ത മേഖലകളിലും ജനവിഭാഗങ്ങളിലും എത്തിക്കുന്നതില്‍ പ്രത്യേക ശ്രദ്ധവെച്ചു.കേരള സംഗീത നാടക അക്കാദമിയുടെയും ഗ്രന്ഥശാലാ സംഘത്തിൻ്റെയും നേതൃത്വത്തിലിരുന്ന് പ്രവര്‍ത്തനങ്ങളെ ഗ്രാമതലങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിലും […]

Read More

തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ചകളെ നീക്കം ചെയ്തു

തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ച കൂട് നശിപ്പിച്ചു. പെസ്റ്റ് കൺട്രോൾ വിഭാഗത്തിൻ്റെ സഹായത്തോടെയാണ് തേനീച്ചക്കൂട് ഒഴിവാക്കിയത്. കഴിഞ്ഞ രണ്ടുദിവസം കളക്ടറേറ്റിൽ എത്തിയവർക്ക് തേനീച്ചയുടെ കുത്ത് ഏറ്റിരുന്നു.കളക്ടറേറ്റില്‍ ബോംബ് ഭീഷണിയ്ക്ക് പിന്നാലെ പരിശോധനയ്ക്കായി ബോംബ് സ്‌ക്വാഡും പൊലീസും കളക്ടറേറ്റിലേക്ക് എത്തി പരിസരത്ത് വ്യാപകമായ പരിശോധന നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. കൂറ്റൻ കൂടുകൾ ആയിരുന്നു കണ്ടെത്തിയത്. പരിശോധനക്കെത്തിയ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യം കുത്തേറ്റു.ബോംബ് സ്‌ക്വാഡിന്റെ പരിശോധന തുടരുന്നതിനിടെ കളക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചകൂട് ഇളകിയതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ബോംബ് […]

Read More

കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി പി.അപ്പുക്കുട്ടൻ അന്തരിച്ചു

കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി.അപ്പുക്കുട്ടൻ(85) അന്തരിച്ചു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു.അധ്യാപകൻ, സംസ്കാരിക പ്രവർത്തകൻ, പ്രഭാഷകൻ, സാഹിത്യ നിരൂപകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. 1996 മുതൽ അഞ്ചു കൊല്ലം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ചു.ഭാര്യ: പരേതയായ സി.പി. വത്സല. മക്കൾ: സി.പി. ശ്രീഹർഷൻ (ചീഫ് കറസ്പോണ്ടന്റ്, മാതൃഭൂമി ഡൽഹി), സി.പി. സരിത, സി.പി. പ്രിയദർശൻ (ഗൾഫ്). മരുമക്കൾ: ചിത്തരഞ്ജൻ (കേരള ഗ്രാമീണ […]

Read More

കത്തിക്കേറി സ്വർണ വില

പുതിയ റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില കുതിച്ചുയരുകയാണ്.പവന് 160 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,480 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8310 രൂപയുമായി. ഈ മാസം മാത്രം ഒരു പവന് കൂടിയത് 2,960 രൂപയാണ്.ഈ മാസം ആദ്യം ഒരു പവൻ സ്വർണത്തിന്റെ വില 63,520 രൂപയായിരുന്നു.ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണവില രാജ്യാന്തര വിപണിയിൽ 3,200 ഡോളർ വരെ ഉയർന്നേക്കുമെന്നാണ് അനലിസ്‌റ്റുകൾ പ്രവചിക്കുന്നത്. ഈ ട്രെൻഡ് തുടർന്നാൽ കേരളത്തിൽ സ്വർണവില പവന് അടുത്ത […]

Read More

മുണ്ടക്കെെ പുനരധിവാസം:വയനാട് സാലറി ചലഞ്ചിലൂടെ 231 കോടി കിട്ടി

മുണ്ടക്കെെ – ചൂരൽമല പുനരധിവാസത്തിനായി സർക്കാർ നടത്തിയ വയനാട് സാലറി ചലഞ്ചിൽ 231 കോടി രൂപ കിട്ടി . സർക്കാർ 500 കോടി രൂപയെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കിലും 300 കോടി പോലും തികച്ച് ലഭിച്ചില്ല. പണം സ്വീകരിക്കാൻ തുറന്ന ട്രഷറി അക്കൗണ്ടിലെ മാർച്ച് പത്തുവരെയുള്ള കണക്കുകൾ പ്രകാരം കൃത്യം 231,20,97,062 രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പറഞ്ഞു. ലിന്റോ ജോസഫ് എംഎൽഎയ്ക്ക് മറുപടി നൽകിക്കൊണ്ടാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്.ഓരോ വകുപ്പിൽ നിന്ന് 2024 – 2025 […]

Read More