
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മാനന്തവാടി എക്‌സൈസ് ഇൻസ്പെക്ടർ ശശി കെ യും സംഘവും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ എം.ഡി.എം. യുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജാബിർ കെ എം, മുഹമ്മദ് കുഞ്ഞി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 6.987 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.മയക്കുമരുന്നുകൾ കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച Kകാറും , മയക്കുമരുന്ന് വിൽപ്പനക്ക് ഉപയോഗിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.ഇതിൽ ജാബിർ കെ ,എ കാസർഗോഡ് ജില്ലയിൽ മയക്ക്മരുന്ന് കൈവശം വെച്ച കേസിൽ മുൻ പ്രതി ആണ് . ബന്ധപ്പെട്ട പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)ഉമ്മർ, പ്രെവന്റീവ് ഓഫീസർ മാരായ ചന്തു പി. കെ,മനോജ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ മാന്വൽ ജിംസൺ, അരുൺ കൃഷ്ണൻ, അർജുൻ. എം, സ്റ്റാലിൻ വർഗീസ് എന്നിവർ പങ്കെടുത്തു.മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെകുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.