തൊടുപുഴയിൽ മൂന്നുദിവസമായി കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; മൂന്നുപേർ കസ്റ്റഡിയിൽ

തൊടുപുഴയിൽ കാണാതായ ആളെ കൊലപ്പെടുത്തിയെന്ന് സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കഴിഞ്ഞ മൂന്നുദിവസമായി കാണാതായത്. കേസിൽ ക്വട്ടേഷൻ സംഘത്തിൽപെട്ട മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിൽ കുഴിച്ചുമൂടിയതായാണ് സംശയം. ബിജുവിനെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു.ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ബിജുവിനെ പിന്നീട് കാണാതാകുകയായിരുന്നു. ബിജുവിന് പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ബിജുവിനെ കൊലപ്പെടുത്തി കലയന്താനിയിലെ ഗോഡൗണിൽ ഒളിപ്പിച്ചെന്നാണ് പിടിയിലായവർ […]

Read More

കേരളത്തിൽ കെ-റെയിൽ വരില്ല, കേന്ദ്രം അനുമതി നൽകില്ല: ഇ.ശ്രീധരൻ

കെ-റെയിലിന് കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നൽകില്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. കെ-റെയിൽ ഉപേക്ഷിച്ചെന്ന് സർക്കാർ പറഞ്ഞാൽ ബദൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാൻ തയ്യാറാണ്. ബദൽ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. കെ-റെയിൽ കേരളത്തിൽ വരാൻ ഒരു സാദ്ധ്യതയുമില്ല. പക്ഷേ, അതിന് ഒരു ബദൽ പദ്ധതി ഞാൻ കൊടുത്തിട്ടുണ്ട്. ആ പ്രൊപ്പോസൽ കേരള സർക്കാരിന് ഇഷ്ടമായിട്ടുണ്ട്. ഞാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഇതേക്കുറിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.

Read More

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി.ഇന്നലെ ഉച്ചയ്ക്ക് കോളജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Read More

സ്വർണവില രണ്ടാം ദിവസവും താഴേക്ക്;ഗ്രാമിന് 40 രൂപ കുറഞ്ഞു

സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും താഴേക്ക്. ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞിരുന്നു. ഇന്നും 40 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 8,230 രൂപയാണ്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 65,840 രൂപയായി കുറഞ്ഞു. ഇന്നലെ 66,160 രൂപയായിരുന്നു.

Read More

എംഡിഎംഎയുമായി പിടിയിലായ യുവതിയിൽ നിന്ന് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 40.45 ഗ്രാം എം ഡി എം എ കൂടി പിടിച്ചെടുത്തു

കൊല്ലത്ത് എം ഡി എം എയുമായി പിടിയിലായ യുവതിയിൽ നിന്ന് കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുത്തു.മെഡിക്കൽ പരിശോധനയ്ക്കിടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 40.45 ഗ്രാം എം ഡി എം എയാണ് കണ്ടെത്തിയത്. ഇതോടെ യുവതിയിൽ നിന്ന് 90.45 ഗ്രാം എം ഡി എം എ കണ്ടെത്തി.ഇന്നലെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് പനയം രേവതിയിൽ വാടകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രൻ (34) അറസ്റ്റിലായത്. സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവതി […]

Read More

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവയ്പ്;യുവാവിന് ഗുരുതര പരിക്ക്

പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവയ്പ്പിൽ യുവാവിന് പരിക്ക്.എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ചെമ്പ്രശേരി സ്വദേശി ലുഖ്മാനാണ് വെടിയേറ്റത്. കഴുത്തിന് പരിക്കേറ്റ ലുഖ്മാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.ഉത്സവത്തിനിടെ രണ്ട് പ്രദേശങ്ങളിലെ ആളുകൾ ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കുകയായിരുന്നു. പെപ്പർ സ്‌പ്രേയും ഉപയോഗിച്ചു. ആളുകൾ ചിതറിയോടി. ഇതിനിടയിൽ എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ആരാണ് വെടിവച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.ആക്രമണത്തിൽ ലുഖ്മാന് മാത്രമാണ് പരിക്കേറ്റത്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രണ്ടാഴ്ച മുമ്പും പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു.

Read More

എമ്പുരാന്റെ റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് കോളേജ്

റിലീസിന് മുമ്പ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ പൃഥിരാജ് സംവിധാനംചെയ്ത എമ്പുരാന്റെ റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് കോളേജ്.. ഗുഡ് ഷെപ്പേർഡ് ഇൻസ്റ്റിറ്റ്യൂഷനാണ് മാർച്ച് 27 അവധി പ്രഖ്യാപിച്ചത്. ‘കാത്തിരിപ്പിന് അവസാനം, എമ്പുരാന്റെ മാജിക് കാണാൻ തയ്യാറായിക്കോളൂ’- എന്ന കുറിപ്പോടെയാണ് കോളേജ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.എമ്പുരാൻ റിലീസിനോടനുബന്ധിച്ച് ജീവനക്കാർക്ക് അവധി നൽകിയ കേരളത്തിലെ ഒരു കമ്പനിയും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് ജീവനക്കാർക്ക് അവധി നൽകിയത്. പത്ത് പേരാണ് ഡിജിറ്റിൽ മാർ‌ക്കറ്റിംഗ് […]

Read More

‘യാസറിനെതിരെ നേരത്തെ പരാതി നൽകി പോലീസ് ഗൗരവത്തിൽ എടുത്തില്ല’ :ആരോപണവുമായി ഷിബിലയുടെ കുടുംബം

ഈങ്ങാപ്പുഴയിൽ ഭർത്താവിനാൽ കൊലപ്പെട്ട ഷിബിലയുടെ കുടുംബം പൊലീസിനെതിരെ രംഗത്തെത്തി. പ്രതി യാസിറിനെതിരെ പരാതി നൽകിയിട്ടും പൊലീസ് അവ​ഗണിച്ചെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ 28 ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്ന് ഷിബിലയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. രണ്ട് പേരോടും പോലീസ് കാര്യങ്ങൾ ചോദിച്ചു. അതിൽ കൂടുതൽ ഒരു നടപടി പോലീസ് എടുത്തില്ലെന്ന് പിതാവ് പറ‍ഞ്ഞു. അന്ന് പൊലീസ് നടപടി എടുത്തിരുന്നു എങ്കിൽ ഷിബില ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് പിതാവ് […]

Read More

കുന്ദമം​ഗലത്ത് ലീ​ഗിൽ വിഭാ​ഗീയത വീണ്ടും തലപൊക്കുന്നു; സമാന്തര പ്രവർത്തനത്തിനെതിരെ നടപടിയെടുക്കാൻ തീരുമാനം

കുന്ദമംഗലം: തദ്ദേശ തിരഞ്ഞെടുപ്പടുക്കെ കുന്ദമം​ഗലത്ത് മുസ്ലീം ​ലീ​ഗിലെ വിഭാ​ഗീയത വീണ്ടും പരസ്യമാകുന്നു. കഴിഞ്ഞ ദിവസം കുന്ദമം​ഗലത്തെ ഹോട്ടലിൽ മാക്കൂട്ടം സൗഹൃദ വേദിയുടെ പേരിൽ നടന്ന ഇഫ്താർ മീറ്റും ലഹരി വിരുദ്ധ കാമ്പയിനും വിഭാഗീയത പ്രവർത്തനങ്ങളുടെ ഭാ​ഗമാണെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടിയിൽ നേരത്തെ ഭാരവാഹികളായിരുന്നവരും നിലവിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നവരുമായ ഇരുപതോളം പേരാണ് ഹോട്ടലിൽ ഒത്തുചേർന്നത്. ‌സംഭവത്തിൽ കുന്ദമം​ഗംലം പഞ്ചായത്ത് ലീ​ഗ് കമ്മറ്റി അന്വേഷണം നടത്തുകയും മണ്ഡലം കമ്മറ്റിയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. നടന്നത് വിഭാഗീയത പ്രവർത്തനമാണെന്ന് […]

Read More

എം.ഡി.എം എയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : പന്തിരാങ്കാവ് കൊടൽ നടക്കാവിൽ നിന്ന് എം.ഡി എം.എ യും , എക്സ്റ്റസി ടാബ്ലറ്റും വിൽപന നടത്തുന്ന ഒരാളെ പിടികൂടി.പന്തിരാങ്കാവ് സ്വദേശി കൊടൽ നടക്കാവ് പാട്ടി പറമ്പത്ത് ലക്ഷ്മി നിവാസിൽ സുജിൻ രാജ് പി.പി (30) നെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ സനീഷ് യു വിൻ്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് പിടികൂടി.പന്തീരാങ്കാവ് കൊടൽ നടക്കാവിലെ വീട്ടിൽ നടത്തിയ പരിശോധയിലാണ് 3.58ഗ്രാം എം […]

Read More