കെ-റെയിലിന് കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നൽകില്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. കെ-റെയിൽ ഉപേക്ഷിച്ചെന്ന് സർക്കാർ പറഞ്ഞാൽ ബദൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാൻ തയ്യാറാണ്. ബദൽ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. കെ-റെയിൽ കേരളത്തിൽ വരാൻ ഒരു സാദ്ധ്യതയുമില്ല. പക്ഷേ, അതിന് ഒരു ബദൽ പദ്ധതി ഞാൻ കൊടുത്തിട്ടുണ്ട്. ആ പ്രൊപ്പോസൽ കേരള സർക്കാരിന് ഇഷ്ടമായിട്ടുണ്ട്. ഞാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഇതേക്കുറിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *