കോങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

കോങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു. തെക്കുംഭാഗം ദേശം എഴുന്നള്ളിച്ച ‘കൊല്ലങ്കോട് ഗോവിന്ദൻകുട്ടി’ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാൻ രാമൻ ആണ് മരിച്ചത്. പകൽ ശീവേലിക്കിടെ ആന വിരണ്ടോടുകയായിരുന്നു. സമീപത്തെ വീടുകളിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാമനെ ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന് ശേഷവും ആനയെ പൂർണ്ണമായും […]

Read More
 ‘ആ ശബ്ദരേഖ എന്റേതല്ല, കൃത്രിമമായി നിർമിച്ചത്; നിയമനടപടി സ്വീകരിക്കും’: മാത്യു കുഴൽനാടനെതിരെ കെ കൃഷ്‌ണൻകുട്ടി

‘ആ ശബ്ദരേഖ എന്റേതല്ല, കൃത്രിമമായി നിർമിച്ചത്; നിയമനടപടി സ്വീകരിക്കും’: മാത്യു കുഴൽനാടനെതിരെ കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ പൂർണമായും തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേ ഉയർത്തിയതിന്റെ നിയമസഭാ രേഖകൾ മന്ത്രി പുറത്തുവിട്ടു. ജലനിരപ്പ് ഉയരും മുൻപ് തോട്ടപ്പള്ളിയിലെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. അത് നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ഷന് വേണ്ടി കുഴൽനാടൻ വൃത്തികേട് പറയുന്നുവെന്നും കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. ശബ്ദരേഖ തൻ്റേതല്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. എഐ ആണോയെന്ന് സംശയം ഉണ്ട്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഡിയോ […]

Read More
 കള്ളക്കത്തുകൾക്ക് പിന്നിൽ സിപിഎം; തരംതാഴ്ന്ന രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കള്ളക്കത്തുകൾക്ക് പിന്നിൽ സിപിഎം; തരംതാഴ്ന്ന രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: കെ സുധാകരന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രചരിക്കുന്ന കത്തുകൾ വ്യാജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിനു പിന്നിൽ സിപിഎമ്മിന്റെ തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു. “എന്റെ പേരിലും കത്തുകൾ പ്രചരിക്കുന്നുണ്ട്. സിപിഎം എത്രത്തോളം തരംതാണിരിക്കുകയാണ് എന്നതിന്റെ തെളിവാണിത്. കള്ളക്കത്തുകൾ പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാണ് അവരുടെ ശ്രമം”വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് ജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന തന്റെ പ്രസ്താവനയിൽ മാറ്റമില്ല. താൻ വാക്ക് പാലിക്കുന്നയാളാണെന്ന് കൂടെ പ്രവർത്തിക്കുന്ന കെ. സുധാകരന് നന്നായി അറിയാം. അതുകൊണ്ടാണ് അദ്ദേഹം […]

Read More
 ‘2018 പ്രളയത്തിന് കാരണം അഴിമതി; സ്പിൽവേ തുറക്കൽ വെെകിച്ചു’; കെ കൃഷ്ണൻകുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ

‘2018 പ്രളയത്തിന് കാരണം അഴിമതി; സ്പിൽവേ തുറക്കൽ വെെകിച്ചു’; കെ കൃഷ്ണൻകുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ

ഇടുക്കി: 2018ലെ പ്രളയം മനുഷ്യ നിർമിത ദുരന്തമെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. കേരളത്തെ തകർത്തത് പിണറായി സർക്കാരിന്റെ അഴിമതിയാണ്. പ്രളയമുണ്ടാക്കിയത് കരിമണൽ ലോബിക്ക് വേണ്ടിയാണ്. മേരി മാത കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണ് തോട്ടപ്പള്ളി സ്പിൽ വേ തുറക്കാതിരുന്നത്. ഡാം തുറക്കാഞ്ഞത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. ഡാം തുറക്കാതിരുന്നതിൽ മുൻ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ മാത്യു കുഴൽനാടൻ പുറത്തുവിട്ടു. ജനദാതളിൻ്റെ […]

Read More
 സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണ്ണം പവന് 75 രൂപ കുറഞ്ഞ് 1,09,880 രൂപയിലെത്തി. ഗ്രാമിന് 13,735 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഏപ്രിൽ 2-ന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് സ്വർണ്ണവിലയിൽ ഇത്തരമൊരു മാറ്റമുണ്ടാക്കുന്നത്. അതേസമയം, സ്വർണ്ണവില കുറയുമ്പോഴും സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് […]

Read More
 ശബരിമല യുവതി പ്രവേശനം: നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പം സംരക്ഷിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ശബരിമല യുവതി പ്രവേശനം: നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പം സംരക്ഷിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ന്യൂ ഡൽഹി: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച മുൻ വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിച്ചു. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നും നൂറ്റാണ്ടുകളായുള്ള ഈ ആചാരത്തിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം വാദിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച 246 പേജുള്ള വാദമുഖങ്ങളിലാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന നിലപാടുള്ളത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് കേസിൽ പുനഃപരിശോധനാ വാദം കേൾക്കുന്നത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ് തുടങ്ങിയവരടങ്ങുന്ന വിപുലമായ […]

Read More
 നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി; 76,000 സേനാംഗങ്ങൾ കാവലൊരുക്കും

നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി; 76,000 സേനാംഗങ്ങൾ കാവലൊരുക്കും

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയായതായി പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു. സംസ്ഥാനത്തെ ആകെ 30,471 പോളിംഗ് ബൂത്തുകളിലായി 76,203 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിൽ 28,209 സ്പെഷ്യൽ പോലീസ് ഓഫീസർമാരും ഉൾപ്പെടുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ 154 ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അതീവ ജാഗ്രത വേണ്ട 2,500 ക്രിട്ടിക്കൽ പോളിംഗ് ബൂത്തുകളിൽ കനത്ത സുരക്ഷ ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക […]

Read More
 കേരളം വിധിയെ‍ഴുതാൻ ഇനി രണ്ടുനാള്‍; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

കേരളം വിധിയെ‍ഴുതാൻ ഇനി രണ്ടുനാള്‍; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, ആവേശകരമായ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ചയായി സംസ്ഥാനത്തുടനീളം അലയടിച്ച പ്രചാരണ കോലാഹലങ്ങൾക്കാണ് ഇന്ന് വൈകുന്നേരത്തോടെ സമാപ്തിയാകുന്നത്. മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികളും അണികളും അണിനിരക്കുന്നതോടെ ആവേശം വാനോളമുയരും. ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഇത്തവണത്തെ പ്രചാരണത്തിന് ശേഷം നാളെ നിശബ്ദ പ്രചാരണവും മറ്റന്നാൾ വോട്ടെടുപ്പും നടക്കും. ഭരണത്തുടർച്ചയും അട്ടിമറി വിജയങ്ങളും ലക്ഷ്യമിട്ട് മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്. വികസന നേട്ടങ്ങളും തെക്കൻ […]

Read More
 സി സി മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ

സി സി മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ

തൃശൂർ: നാട്ടികയിലെ എൻഡിഎ സ്ഥാനാർഥി സി സി മുകുന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അഹ്സർ അറസ്റ്റിൽ. നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർഥി ഗീതാ ഗോപിയുടെ പരാതിയിലാണ് അറസ്റ്റ് അഹ്സറിനെ അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നും തന്നെ ജയിലിൽ ആക്കാനാണ് ശ്രമിക്കുന്നുവെന്നുമാണ് അസ്ഹർ മജീദ് പറയുന്നത്. ഗീതാഗോപിയെ താൻ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലന്നും അസ്ഹർ പറഞ്ഞു.

Read More
 നെഹ്റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് മർദനം; എസ്എഫ്ഐക്കെതിരെ ആരോപണം

നെഹ്റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് മർദനം; എസ്എഫ്ഐക്കെതിരെ ആരോപണം

കാസർ​ഗോഡ്: കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തൃക്കരിപ്പൂർ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി. യുഡിഎഫ് പ്രവർത്തകരെയും കൂടെയുണ്ടായിരുന്നവരെയും കയ്യേറ്റം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. സംഘർഷത്തിൽ പരിക്കേറ്റ സന്ദീപ് വാര്യരടക്കം ആശുപത്രിയിൽ ചികിത്സ തേടി.

Read More