‘നടിയെ ഗോവയില്‍ വെച്ച് ആക്രമിക്കാന്‍ മുന്‍പും പള്‍സര്‍ സുനി ശ്രമം നടത്തിയിരുന്നുവെന്ന്’ അന്വേഷണ സംഘം

‘നടിയെ ഗോവയില്‍ വെച്ച് ആക്രമിക്കാന്‍ മുന്‍പും പള്‍സര്‍ സുനി ശ്രമം നടത്തിയിരുന്നുവെന്ന്’ അന്വേഷണ സംഘം

നടിയെ ആക്രമിക്കാന്‍ മുന്‍പും പള്‍സര്‍ സുനി ശ്രമം നടത്തിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗോവയില്‍ വെച്ച് ആക്രമിക്കാന്‍ ആയിരുന്നു പദ്ധതി. നടി അഭിനിയിക്കുന്ന സിനിമയില്‍ ഡ്രൈവറായി പള്‍സര്‍ എത്തി. നടിയെ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടുപോകുന്നതിനിടയിലായിരുന്നു ആക്രമിക്കാന്‍ പദ്ധതി ഇട്ടത്. എന്നാല്‍ മേക്കപ്പ് മാന്‍ കൂടെ ഉണ്ടായത് കൊണ്ട് ശ്രമം ഉപേക്ഷിച്ചു എന്ന് അന്വേഷണം സംഘം. ദിലീപും – പള്‍സര്‍ സുനിയും തമ്മില്‍ ഗൂഢാലോചന നടന്നത് 7 ഇടങ്ങളിലെന്ന വിവരവും പുറത്ത് വന്നു. അബാദ് പ്ലാസയില്‍ അമ്മ ഷോ […]

Read More
 ശബരിമല സ്വർണക്കൊള്ള: ‘പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് പറഞ്ഞത് ഒരു വ്യവസായി’; രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള: ‘പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് പറഞ്ഞത് ഒരു വ്യവസായി’; രമേശ് ചെന്നിത്തല

ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് തന്നോട് പറഞ്ഞത് ഒരു വ്യവസായിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണസംഘം തയ്യാറെങ്കിൽ വ്യവസായിയുടെ വിവരങ്ങൾ കൈമാറും. ഭയം ഉള്ളതുകൊണ്ടാണ് വ്യവസായി നേരിട്ട് വരാത്തത്. അവർ അന്വേഷിക്കട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് കത്ത് അയച്ചിരുന്നു. പ്രത്യേകാന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് രമേശ് ചെന്നിത്തല കത്തു നൽകിയത്. പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയിൽ കാണാതെ […]

Read More
 കൊല്ലത്തെ മത്സ്യബന്ധന ബോട്ടുകളിലെ തീപിടുത്തം; എസിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കും

കൊല്ലത്തെ മത്സ്യബന്ധന ബോട്ടുകളിലെ തീപിടുത്തം; എസിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കും

കൊല്ലം: കുരീപ്പുഴയിലെ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് സമീപം കായലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾ തീപിടിച്ച സംഭവം സിറ്റി പോലീസ് എസിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. എസിപി എസ് ഷെരീഫിനാണ് അന്വേഷണ ചുമതല.

Read More
 കള്ളപ്പണകേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വൃദ്ധരില്‍ നിന്ന് 80.5 ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്തു

കള്ളപ്പണകേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വൃദ്ധരില്‍ നിന്ന് 80.5 ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്തു

ബെംഗളൂരുവില്‍ വൃദ്ധനെയും സഹോദരിയില്‍ നിന്നും 80.5 ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്തു. ശണ്‍മുഖവേല്‍ എന്ന 74 വയസ് പ്രായമുള്ള വൃദ്ധനില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാര്‍ ഇയാളെയും സഹോദരിയെയും വൻ തട്ടിപ്പിന് ഇരയാക്കിയത്. ബെംഗളൂരുവില്‍ വൃദ്ധനെയും സഹോദരിയില്‍ നിന്നും 80.5 ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്തു. ശണ്‍മുഖവേല്‍ എന്ന 74 വയസ് പ്രായമുള്ള വൃദ്ധനില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാര്‍ ഇയാളെയും സഹോദരിയെയും വൻ തട്ടിപ്പിന് ഇരയാക്കിയത്. ശണ്‍മുഖവേലുവിന്റെ പരാതി അനുസരിച്ച്, […]

Read More
 ഡിവൈഎഫ്ഐ കുന്ദമംഗലം മേഖലാ കമ്മിറ്റി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ കുന്ദമംഗലം മേഖലാ കമ്മിറ്റി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി ഡിവൈഎഫ്ഐ കുന്ദമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി പി ഷിനിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് ലിജിന്‍ വി.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ജോ.സെക്രട്ടറി ടി എം നിതിൻനാഥ്, ആസാദ്, മേഖലാ കമ്മിറ്റി അംഗങ്ങളായ സായൂജ്, പ്രിയ, വിപിൻദാസ്, കാർത്തിക, ജിജുരാജ് എന്നിവർ നേതൃത്വം നൽകി. മേഖലാ സെക്രട്ടറി അതുൽദാസ് സ്വാഗതവും ട്രഷറർ ജിജിൻ ബി എസ് നന്ദിയും […]

Read More
 രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത് പീഡന കേസ്; അതിജീവിതയുടെ മൊഴി എടുക്കാന്‍ അന്വേഷണസംഘം ബെംഗ്ലൂരിലേക്ക്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത് പീഡന കേസ്; അതിജീവിതയുടെ മൊഴി എടുക്കാന്‍ അന്വേഷണസംഘം ബെംഗ്ലൂരിലേക്ക്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ബെംഗ്ലൂരിലേക്ക്. അതിജീവിതയുടെ മൊഴിയെടുത്ത ശേഷം മാത്രമാകും തുടര്‍നടപടികളെടുക്കുക. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്നും, പരാതി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും രാഹുലിന്റെ ഹര്‍ജിയില്‍ പറയുന്നു. രാഹുല്‍ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവില്‍ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത്. ഇതിനിടെ, രാഹുലിന്റെ സഹായിയെയും ഡ്രൈവറേയും എസ്ഐടി കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ഇവരെ പാലക്കാട്ടെത്തിച്ച് തെളിവെടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. അന്വേഷണസംഘത്തെ […]

Read More
 പരിശോധനയിൽ കുടുങ്ങി; 12 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

പരിശോധനയിൽ കുടുങ്ങി; 12 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ കൊല്ലം സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ചാത്തന്നൂർ ഇത്തിക്കര മീനാട് സ്വദേശി രാഹുൽ (23), തഴുത്തല മൈലക്കാട് സ്വദേശി സുഭാഷ് ചന്ദ്രൻ (27) എന്നിവരാണ് പിടിയിലായത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി ഡിപ്പോകൾ എന്നിവിടങ്ങളിലടക്കം പോലീസ് പരിശോധന ശക്തമാക്കിയതിനിടയിലാണ് ഈ കഞ്ചാവ് വേട്ട. സംശയകരമായ സാഹചര്യത്തിൽ രണ്ട് ബാഗുകളുമായി കണ്ടെത്തിയ യുവാക്കളെ വിശദമായി പരിശോധിച്ചപ്പോഴാണ് […]

Read More
 ശബരിമലയിൽ തീർത്ഥാടക പ്രവാഹം; ദർശനം പൂർത്തിയാക്കിയത് 18 ലക്ഷം അയ്യപ്പന്മാർ

ശബരിമലയിൽ തീർത്ഥാടക പ്രവാഹം; ദർശനം പൂർത്തിയാക്കിയത് 18 ലക്ഷം അയ്യപ്പന്മാർ

ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക് തുടരുകയാണ്. അവധി ദിവസമായ ഇന്നലെ മാത്രം 80,764 അയ്യപ്പന്മാരാണ് സുഖദർശനം നടത്തി മലയിറങ്ങിയത്. ഇതോടെ ഈ മണ്ഡലകാലത്ത് ഇതുവരെ ശബരിമലയിൽ 18 ലക്ഷം തീർത്ഥാടകരാണ് ദർശനം പൂർത്തിയാക്കിയത്. അതേസമയം, പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. ശബരിമലയിൽ ഭക്തരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ, പരമ്പരാഗത കാനനപാതയായ പുല്ലുമേട്ടിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാതയിലുടനീളം വനംവകുപ്പിന്റെ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം […]

Read More
 തദ്ദേശതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്

തദ്ദേശതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്

തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പരസ്യ പ്രചാരണം അവസാനിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് മറ്റന്നാൾ പോളിങ്ങ് ബൂത്തിലെത്തുക. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു. നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരം തിരശീല വീഴുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു – […]

Read More
 സെലെൻസ്‌കി ഇന്ത്യ സന്ദർശിച്ചേക്കും; റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇടപെടൽ ഊർജിതമാക്കി ഇന്ത്യ

സെലെൻസ്‌കി ഇന്ത്യ സന്ദർശിച്ചേക്കും; റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇടപെടൽ ഊർജിതമാക്കി ഇന്ത്യ

റഷ്യ- യുക്രൈൻ സംഘർഷത്തിൽ ഇടപെടൽ ഊർജിതമാക്കി ഇന്ത്യ. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഇന്ത്യ സന്ദർശിച്ചേക്കും.ജനുവരിയിൽ സന്ദർശനം ഉണ്ടാകാനാണ് സാധ്യത. ഇന്ത്യ- യുക്രൈൻ നയതന്ത്ര ഉദ്യോഗസ്ഥ തല ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ സന്ദർശനത്തിന് പിന്നാലെയാണ് നീക്കം. യുക്രൈനിൽ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തിരുന്നു. അതേസമയം 2030 വരെ സാമ്പത്തിക സഹകരണത്തിന് സമഗ്ര പദ്ധതികളുമായി ഇന്ത്യയും റഷ്യയും.ഭക്ഷ്യ സുരക്ഷ , ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളിൽ ധാരണ പത്രങ്ങളിൽ […]

Read More