കോളേജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്; അറസ്റ്റിലായ റീനയുടെ വീട്ടില്‍ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെടുത്തു

കോളേജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്; അറസ്റ്റിലായ റീനയുടെ വീട്ടില്‍ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെടുത്തു

മലപ്പുറം: മമ്പാട് എംഇഎസ് കോളേജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍, വീണ്ടും എംഡിഎംഎ കണ്ടെടുത്തു. അറസ്റ്റിലായ റീനയുടെ വീട്ടിലെത്തിയ പൊലീസാണ് ലഹരിവസ്തു കണ്ടെത്തിയത്. മതിലില്‍ ഇടിച്ച നിലയില്‍ കണ്ടെത്തിയ കാറിലായിരുന്നു എംഡിഎംഎ. മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകനും മൂന്ന് സുഹൃത്തുക്കളുമാണ് കേസില്‍ പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടന്‍, സുഹൃത്തുക്കളായ റീന ടിഎന്‍, വിവേക് വിജയന്‍ , സുബ്രഹ്മണ്യന്‍ എന്നിവരാണ് പിടിയിലായത്. നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ എത്തിച്ച് […]

Read More
 റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ ജിഎസ്ടി അന്വേഷണത്തിൽ വിമർശനവുമായി തോമസ് ഐസക്ക്

റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ ജിഎസ്ടി അന്വേഷണത്തിൽ വിമർശനവുമായി തോമസ് ഐസക്ക്

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരായ ജിഎസ്ടി വകുപ്പിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് രംഗത്ത്. ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ജിഎസ്ടി അന്വേഷണം നടത്തുന്നതെന്ന് കമ്മീഷണര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിന് യാതൊരുവിധ നിയമപരമായ അടിത്തറയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീമിന്റെ സേവനം വാങ്ങുമ്പോള്‍ റിവേഴ്‌സ് ചാര്‍ജായി ജിഎസ്ടി ഈടാക്കുന്നത് ന്യായമാണെന്നും അതിനായി നോട്ടീസ് നല്‍കാമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. അഡ്വാന്‍സിന് മേലുള്ള ജിഎസ്ടി അടച്ചില്ലെങ്കില്‍ സെക്ഷന്‍ […]

Read More
 ആൻ്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ആൻ്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

പുൽപള്ളി: അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. അപേക്ഷ പരിഗണിക്കുക സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് എക്സൈസ് വകുപ്പ് പറഞ്ഞു.

Read More
 മാസപ്പടി വിവാദം പുതിയ വഴിത്തിരിവിലേക്ക്: ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്

മാസപ്പടി വിവാദം പുതിയ വഴിത്തിരിവിലേക്ക്: ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണാ വിജയൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയിൽ നിർണായക നിയമോപദേശം ഇന്ന് ലഭിക്കും. കേസിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും ഉണ്ടാവുക.

Read More
 ആൻ്റോഅഗസ്റ്റിൻ്റെ അറസ്റ്റ്; സർക്കാരിനെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ

ആൻ്റോഅഗസ്റ്റിൻ്റെ അറസ്റ്റ്; സർക്കാരിനെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ

റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിൻ്റെ അറസ്റ്റിൽ സർക്കാരിനെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരിൽ മലയാളികളെ വിഡ്ഢികളാക്കി. സംസ്ഥാന മന്ത്രിയെ പോലും ദുരുപയോഗം ചെയ്തു. കൊള്ളക്കാരും കൊലപാതകികളും മാധ്യമ സ്ഥാപനം തുടങ്ങുന്നത് സമൂഹത്തിന് വേണ്ടിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More
 വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: കോളേജ് അധ്യാപകന്‍ ഉള്‍പ്പടെ നാല് പേര്‍ എംഡിഎംഎ കേസില്‍ അറസ്റ്റില്‍. മമ്പാട് എംഇഎസ് കോളേജ് അധ്യാപകന്‍ ഉള്‍പ്പെടെ നാലുപേരാണ് അറസ്റ്റിലായത്. നിലമ്പൂരും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ എത്തിച്ച് നല്‍കിയിരുന്ന സംഘമാണ് പിടിയിലായത്. എംഇഎസ് കോളേജിലെ അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടനാണ് പിടിയിലായത്. കൂട്ടുപ്രതികളായ റീന ടിഎന്‍, വിവേക് വിജയന്‍, സുബ്രഹ്‌മണ്യന്‍ എന്നിവരും പിടിയിലായി. അധ്യാപകന് എംഡിഎംഎ നല്‍കിയിരുന്ന സുബ്രഹ്‌മണ്യനില്‍ നിന്നും 0.4ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പിടികൂടി. പിന്നീടുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈല്‍ വിവേകിനും […]

Read More
 മെസ്സിയുടെ പേരിലെ തട്ടിപ്പ്: അന്വേഷണം വി. അബ്ദുറഹിമാനിലേക്ക്; ആഭ്യന്തരമന്ത്രിയെ കണ്ട് അന്വേഷണപുരോഗതി അറിയിച്ച് എസ്‌ഐടി തലവന്‍

മെസ്സിയുടെ പേരിലെ തട്ടിപ്പ്: അന്വേഷണം വി. അബ്ദുറഹിമാനിലേക്ക്; ആഭ്യന്തരമന്ത്രിയെ കണ്ട് അന്വേഷണപുരോഗതി അറിയിച്ച് എസ്‌ഐടി തലവന്‍

തിരുവനന്തപുരം: മെസ്സിയെ കേരളത്തില്‍ കൊണ്ട് വരാനെന്ന പേരിലെ തട്ടിപ്പില്‍ എസ്‌ഐടി തലവന്‍ ആഭ്യന്തര മന്ത്രിയെ അന്വേഷണ പുരോഗതി അറിയിച്ചു. പരിശോധന വിവരങ്ങളും തുടരന്വേഷണ കാര്യങ്ങളും മന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ മുന്‍ കായിക മന്ത്രിയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടന്‍ തയ്യാറാക്കും. അതേസമയം, തട്ടിപ്പില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ആന്റോ അഗസ്റ്റിനും റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ്ങ് കമ്പനിക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇഡി നീക്കം. കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് […]

Read More
 ആൺകുട്ടികൾക്ക് തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ട്; മാനസികമായി ബുദ്ധിമുട്ടിക്കാനോ, മറ്റ് ശിക്ഷാനടപടികൾക്ക് വിധേയമാക്കാനോ പാടില്ല: ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്ക് തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ട്; മാനസികമായി ബുദ്ധിമുട്ടിക്കാനോ, മറ്റ് ശിക്ഷാനടപടികൾക്ക് വിധേയമാക്കാനോ പാടില്ല: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും തങ്ങളുടെ ഇഷ്ടാനുസരണം മുടി വളർത്താൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. മുടിയുടെ നീളത്തിന്റെ പേരിൽ കുട്ടികളെ ക്ലാസിൽ നിന്ന് മാറ്റിനിർത്താനോ, മാനസികമായി ബുദ്ധിമുട്ടിക്കാനോ, മറ്റ് ശിക്ഷാനടപടികൾക്ക് വിധേയമാക്കാനോ പാടില്ലെന്ന് കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ വ്യക്തമാക്കി. ബാഹ്യരൂപത്തേക്കാൾ വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കും വ്യക്തിത്വ വികാസത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. മുഖമോ കണ്ണോ മറയാത്ത രീതിയിൽ മുടി വൃത്തിയായി സൂക്ഷിക്കണം. ലബോറട്ടറി പ്രവർത്തനങ്ങൾ, […]

Read More
 ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ കടുത്ത നടപടി; നിയമഭേദഗതി ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ

ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ കടുത്ത നടപടി; നിയമഭേദഗതി ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ

ന്യൂ ഡൽഹി: സമയബന്ധിതമായി ജനനവും മരണവും രജിസ്റ്റർ ചെയ്തില്ലെങ്കിൽ കടുത്ത നടപടികൾ നിർദ്ദേശിക്കുന്ന പുതിയ നിയമഭേദഗതി ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നു. നിശ്ചിത സമയപരിധി കഴിഞ്ഞ ശേഷമുള്ള രജിസ്ട്രേഷനുകൾക്ക് പിഴയും ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ പ്രത്യേക അനുമതിയും അടക്കമുള്ള നിർദ്ദേശങ്ങളാണ് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാർലമെന്റ് സമ്മേളനം പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെയാണ് നിയമം പ്രാബല്യത്തിലാകുന്നത്. ജനന-മരണങ്ങൾ കൃത്യസമയത്ത് രജിസ്റ്റർ ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഓർമ്മിപ്പിക്കുന്നു. […]

Read More
 സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്നു; പുനലൂരിൽ 37°C

സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്നു; പുനലൂരിൽ 37°C

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷതാപനില ഉയർന്നു. കൊല്ലം പുനലൂരിൽ 37 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം സിറ്റിയിൽ 35.4 ഡിഗ്രി സെൽഷ്യസും പാലക്കാട് 35.2 ഡിഗ്രി സെൽഷ്യസും കോഴിക്കോട് സിറ്റിയിൽ 35.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. വയനാട്ടിൽ 54 ശതമാനവും ഇടുക്കിയിൽ 47 ശതമാനവുമാണ് മഴക്കുറവ്. അതേസമയം, അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ […]

Read More