വന്ദനദാസ് കൊലപാതകം; കോടതി ഇന്ന് വിധി പറയും

വന്ദനദാസ് കൊലപാതകം; കോടതി ഇന്ന് വിധി പറയും

ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2025 ഫെബ്രുവരിയിലാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. കേസിൽ 70ലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതിയിൽ ഹാജരാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കുറ്റകൃത്യം തെളിയിക്കുന്നതിൽ നിർണായക തെളിവുകളായി മാറി. കേസിന്റെ ഒരു ഘട്ടത്തിൽ പ്രതിയായ സന്ദീപ് ജാമ്യം തേടി സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും നിഷേധിക്കപ്പെട്ടുയ പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നുള്ള […]

Read More
 കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് വയസുകാരി ഷിഗല്ല രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. രോഗലക്ഷണം കണ്ടെത്തിയ ഒരു കുട്ടിയെ കോഴിക്കോടും മറ്റ് രണ്ട് കുട്ടികളെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കൂടാതെ ആനക്കുഴിക്കര ഭാഗത്ത് 5 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. […]

Read More
 കുന്ദമംഗലം പഞ്ചായത്ത്‌ നേതൃത്വ യോഗം സംഘടിപ്പിച്ചു

കുന്ദമംഗലം പഞ്ചായത്ത്‌ നേതൃത്വ യോഗം സംഘടിപ്പിച്ചു

കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലം സ്ഥാനാർത്ഥി എം. എ റസാഖ് മാസ്റ്ററുടെ വിജയത്തിനായി കുന്ദമംഗലം പഞ്ചായത്ത് യു.ഡി.ഫ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ നേതൃത്വ യോഗം സംഘടിപ്പിച്ചു.കുന്ദമംഗലം ശിഹാബ് തങ്ങൾ സൗഹൃദത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത്‌ നേതൃത്വ യോഗം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം ഖാലിദ് കിളിമുണ്ട ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത്‌ യു.ഡി.എഫ് ചെയർമാൻ എ.പി അശോകൻ അധ്യക്ഷനായി. പഞ്ചായത്ത്‌ യു.ഡി.എഫ് കൺവീനർ ഒ. സലീം സ്വാഗതം പറഞ്ഞു.കുന്ദമംഗലം നിയോജ കമണ്ഡലം സ്ഥാനാർത്ഥി എം.എ റസാഖ് മാസ്റ്റർ,എം.പി കേളുക്കുട്ടി കേള്കുട്ടു, ഒ.ഹുസൈൻ,വിനോദ് പടനിലം, […]

Read More
 പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ പത്രിക സമർപ്പിക്കും. ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്. ഇന്നലെ പത്തനാപുരം ഗാന്ധി ഭവൻ അന്ധേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയിരുന്നു. കണ്ണൂർ ജില്ലയിൽ ആദ്യം പത്രിക സമർപ്പിക്കുന്നത് പിണറായി വിജയനാണ്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ധർമ്മടത്ത് നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, വിമത […]

Read More
 ഡ്രോൺ നിർമ്മാണം; 1,800 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ഡ്രോൺ നിർമ്മാണം; 1,800 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വിദേശ രാജ്യങ്ങളെ, പ്രത്യേകിച്ച് ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിനുമായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമ്മാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. 2030-ഓടെ ഇന്ത്യയെ ലോകത്തെ ഡ്രോൺ ഉത്പാദന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഗവേഷണങ്ങൾക്കും ഡിസൈനുകൾക്കുമായി 600 കോടി രൂപയും, ഘടകഭാഗങ്ങളുടെ നിർമ്മാണ പ്രോത്സാഹനത്തിനായി 1,200 കോടി രൂപയും പദ്ധതിയുടെ ഭാഗമായി നീക്കിവെക്കും. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് മാതൃകയിലാകും കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുക. നിലവിൽ ഇന്ത്യൻ ഡ്രോൺ വിപണിയിലെ […]

Read More
 അലുവ അതുൽ കൊല്ലപ്പെട്ട കേസ്: വാട്‌സ്ആപ്പ് വഴി ക്വട്ടേഷൻ തുക സമാഹരിച്ചതായി സംശയം

അലുവ അതുൽ കൊല്ലപ്പെട്ട കേസ്: വാട്‌സ്ആപ്പ് വഴി ക്വട്ടേഷൻ തുക സമാഹരിച്ചതായി സംശയം

ഗുണ്ടാ നേതാവ് അലുവ അതുലിന്റെ കൊലപാതകം കേരളത്തെ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകളിലേക്ക് നീങ്ങുകയാണ്. കൊലപാതകത്തിന് ആവശ്യമായ പണം സമാഹരിച്ചത് വാട്‌സ്ആപ്പ് വഴിയുള്ള ക്രൗഡ് ഫണ്ടിങ്ങിലൂടെയാണെന്ന സൂചനകൾ പുറത്തുവന്നു. മുൻപ് കൊല്ലപ്പെട്ട ജിം സന്തോഷിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ സുഹൃത്തുക്കൾ നടത്തിയ പണപ്പിരിവ് ഈ ക്രട്ടേഷനായി മാറ്റുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരോധിത സംഘടനകളുടെ സാമ്പത്തിക സഹായം ഈ കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും ഗൗരവമായി പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച കരുനാഗപ്പള്ളി സ്റ്റേഷനിൽ […]

Read More
 95 സീറ്റുകളിൽ കോൺഗ്രസ്; സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രശ്നം കോൺഗ്രസിൽ മാത്രമല്ല; രമേഷ് പിഷാരടി പാലക്കാടിന് യോജിച്ച വ്യക്തി: ഷാഫി പറമ്പിൽ

95 സീറ്റുകളിൽ കോൺഗ്രസ്; സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രശ്നം കോൺഗ്രസിൽ മാത്രമല്ല; രമേഷ് പിഷാരടി പാലക്കാടിന് യോജിച്ച വ്യക്തി: ഷാഫി പറമ്പിൽ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ, പാർട്ടിയിലെ തർക്കങ്ങളിലും സീറ്റ് വിഭജനത്തിലും വ്യക്തത വരുത്തി ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. ഭരണം ലഭിക്കുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ അർഹതയും ആഗ്രഹവുമുള്ള കൂടുതൽ പേർ സ്ഥാനാർത്ഥികളാവാൻ വരുന്നത് സ്വാഭാവികമാണെന്നും ഇത് കോൺഗ്രസിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾ എംപിമാരിലേക്ക് മാത്രം കേന്ദ്രീകരിക്കേണ്ടതില്ലെന്നും എല്ലാ നേതാക്കളും പാർട്ടി നിശ്ചയിക്കുന്ന ലൈനിൽ തന്നെ നിലകൊള്ളണമെന്നും ഷാഫി ഓർമ്മിപ്പിച്ചു. രമേഷ് പിഷാരടിയെ പുകഴ്ത്തിയ […]

Read More
 ചേന്ദമംഗലം കൊലക്കേസ്: അയൽവാസിയെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

ചേന്ദമംഗലം കൊലക്കേസ്: അയൽവാസിയെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പറവൂർ ചേന്ദമംഗലത്ത് വഴിത്തർക്കത്തെത്തുടർന്നുള്ള മുൻവൈരാഗ്യത്താൽ അയൽവാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് ജീവപര്യന്തം തടവ്. പ്രതിയായ രാമകൃഷ്ണനെ (60) ആണ് പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2017 സെപ്റ്റംബർ 24-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. അയൽവാസിയായ ഗിൽസൻ (54) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ഗിൽസന്റെ സഹോദരൻ ജിന്റോയ്ക്കും (45) ഗുരുതരമായി പരിക്കേറ്റിരുന്നു. ജിന്റോയെ ആക്രമിച്ച കുറ്റത്തിന് രാമകൃഷ്ണന് മൂന്ന് വർഷം കഠിനതടവും പതിനായിരം […]

Read More
 കൊച്ചിയിൽ “സർവ്വം ദീപ്തം”:  സീറ്റിനായി കോൺഗ്രസിൽ പോര്; പോസ്റ്റർ അടിച്ച് ദീപ്തി മേരി വർഗീസ്

കൊച്ചിയിൽ “സർവ്വം ദീപ്തം”: സീറ്റിനായി കോൺഗ്രസിൽ പോര്; പോസ്റ്റർ അടിച്ച് ദീപ്തി മേരി വർഗീസ്

കൊച്ചി: കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നതിനിടെ കൊച്ചിയിൽ പോസ്റ്റർ പ്രിന്റ് ചെയ്തു തുടങ്ങി ദീപ്തി മേരി വർഗീസ് ക്യാമ്പ്. സർവ്വം ദീപ്തം എന്ന ടാഗ് ലൈനോട് ആയിരുന്നു പോസ്റ്റർ തയ്യാറാക്കിയത്. കൊച്ചി സ്ഥാനാർത്ഥി ആരെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ദീപ്തി മേരി വർഗീസിൻ്റെ പോസ്റ്റർ അടിച്ചു തുടങ്ങിയത്. കൊച്ചി നഗരത്തിലെ സ്വകാര്യ പ്രസ്സിൽ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ പോസ്റ്ററുകൾ അച്ചടിക്കുന്നത് നിർത്തിവയ്ക്കാൻ ദീപ്തി നിർദ്ദേശം നൽകി.  അവശേഷിക്കുന്ന സീറ്റുകളില്‍ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് […]

Read More
 തൃശൂരിൽ യുവതിയെ കുത്തിക്കൊന്ന കേസ്; കിണറ്റിലൊളിച്ച പ്രതിയെ പൊലീസും അഗ്നിരക്ഷാസേനയും പിടികൂടി

തൃശൂരിൽ യുവതിയെ കുത്തിക്കൊന്ന കേസ്; കിണറ്റിലൊളിച്ച പ്രതിയെ പൊലീസും അഗ്നിരക്ഷാസേനയും പിടികൂടി

തൃശൂർ: വളർത്തുനായ റോഡിലേക്കിറങ്ങിയതിനെ തുടർന്ന് പിന്നാലെ പോയ അയൽവാസി സൗമ്യയെ (45) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. അപ്പാടൻ തോമസ് എന്നയാളാണ് പിടിയിലായത്. തൃശൂർ ക്രിസ്റ്റഫർ നഗറിൽ നടന്ന കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച തോമസ് സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിക്കുകയായിരുന്നു. ഒല്ലൂർ പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് സാഹസികമായാണ് പ്രതിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. റോഡിൽ ചോരവാർന്ന് അരമണിക്കൂറോളം കിടന്ന സൗമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചേരിയിൽ ഓട്ടോ ഡ്രൈവറായ പ്രതിയും സൗമ്യയുടെ കുടുംബവും തമ്മിലുണ്ടായിരുന്ന […]

Read More