‘നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ല; ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

‘നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ല; ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല. ദേവസ്വം പ്ലീഡര്‍ നിയമനത്തിലും പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചു. ദേവസ്വം പ്ലീഡര്‍ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയന്‍ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും […]

Read More
 വിവാദ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു, നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി

വിവാദ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു, നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ ബി പ്രദീപ് രാജിവെച്ചു. കെ ബി പ്രദീപിനോട് രാജിവെയ്ക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും കെ മുരളീധരന്‍ വിഷത്തില്‍ പ്രതികരിച്ചിരുന്നു. താന്‍ വിഷയത്തില്‍ […]

Read More
 കോഴിക്കോട് ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികിട്ടാപ്പുള്ളി പിടിയിൽ

കോഴിക്കോട് ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികിട്ടാപ്പുള്ളി പിടിയിൽ

കോഴിക്കോട്: സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടികിട്ടാപ്പുള്ളിയെ കോഴിക്കോട് ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും ചേർന്ന് പിടികൂടി. വടകര സ്വദേശി കൊമ്പൻ നിയാസാണ് പയ്യാനക്കലിലെ വാടകവീട്ടിൽ നിന്ന് അറസ്റ്റിലായത്.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നിയാസിനെതിരെ മൂന്ന് ദീർഘകാല വാറന്റുകളും രണ്ട് ജാമ്യമില്ലാ വാറന്റുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.ബെംഗളൂരുവിൽ നിന്ന് എത്തിയ നിയാസ് പയ്യാനക്കലിലെ വാടകവീട്ടിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും സംയുക്തമായി […]

Read More
 ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് കടത്തിയത് 11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; മലയാളി മോഡല്‍ അറസ്റ്റിൽ

ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് കടത്തിയത് 11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; മലയാളി മോഡല്‍ അറസ്റ്റിൽ

മുംബൈ: ബാങ്കോക്കിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന അതീവ വീര്യമേറിയ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർത്ഥി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായി. 2025-ലെ മിസ്സിസ് കേരള സൗന്ദര്യമത്സരത്തിലെ റണ്ണറപ്പും മോഡലുമായ ഹർഷ സണ്ണി (28) ആണ് എയർ ഇന്റലിജൻസ് യൂണിറ്റിന്റെയും കസ്റ്റംസ് വകുപ്പിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. ഇവരിൽനിന്ന് 11.82 കോടി രൂപ വിലമതിക്കുന്ന 11 കിലോയിലധികം ഹൈഡ്രോപോണിക് കഞ്ചാവ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ജൂൺ പത്തിന് രാത്രി ബാങ്കോക്കിൽനിന്നുള്ള എയർ ഇന്ത്യ […]

Read More
 സൗജന്യ കെഎസ്ആർടിസി ബസ് യാത്ര ‘പ്രിയദർശിനി’ പദ്ധതിയെ പിന്തുണച്ച് എസ് ശാരദക്കുട്ടി

സൗജന്യ കെഎസ്ആർടിസി ബസ് യാത്ര ‘പ്രിയദർശിനി’ പദ്ധതിയെ പിന്തുണച്ച് എസ് ശാരദക്കുട്ടി

യുഡിഎഫ് സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിയെ പരിഹസിക്കുന്നവർക്കെതിരെ രൂക്ഷമായ മറുപടിയുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി രംഗത്തെത്തി. സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന വർഗത്തിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് അവർ ഫേസ്‌ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. സ്വന്തം വീട്ടുപണികൾക്ക് ശേഷം മറ്റുള്ളവരുടെ വീടുകളിൽ പണിയെടുക്കാൻ ഓടുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് ഈ പദ്ധതി നൽകുന്ന സാമ്പത്തിക ആശ്വാസം വളരെ വലുതാണെന്നും അവർ ഓർമ്മിപ്പിച്ചു. കെഎസ്ആർടിസിക്ക് മാത്രമല്ല, സ്വകാര്യ ബസ്സുടമകൾക്കും ഈ തീരുമാനം സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന യാഥാർത്ഥ്യം അംഗീകരിക്കുമ്പോഴും, […]

Read More
 ഭാരതമാതാവിന്റെ മക്കള്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ കഴിയാത്ത മോദി, ഇന്ത്യന്‍ നാവികരെ യുഎസ് നാവികപ്പട ആക്രമിച്ചതില്‍ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഭാരതമാതാവിന്റെ മക്കള്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ കഴിയാത്ത മോദി, ഇന്ത്യന്‍ നാവികരെ യുഎസ് നാവികപ്പട ആക്രമിച്ചതില്‍ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: യുഎസ് നാവികപ്പടയുടെ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭാരതമാതാവിന്റെ മക്കള്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ കഴിയാത്ത മോദി, അധികാരശക്തിയില്ലാത്ത പ്രധാനമന്ത്രിയാണെന്നും ജീവനപഹരിച്ചവരെ നേരിടാന്‍ കോംപ്രമൈസ് പ്രധാനമന്ത്രിക്ക് ശക്തിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ‘യുഎസ് ആക്രമണത്തില്‍ അന്താരാഷ്ട്ര സമുദ്രനിരപ്പില്‍ മൂന്ന് ഇന്ത്യക്കാരാണ് അടുത്ത ദിവസങ്ങളിലായി കൊല്ലപ്പെട്ടത്. എന്നിട്ടും നമ്മുടെ പ്രധാനമന്ത്രിയെന്താണ് പറയുന്നത്? ഒരക്ഷരം ഇതിനെതിരെ അദ്ദേഹം പറഞ്ഞോ? അന്താരാഷ്ട്ര ശക്തികളുടെ ഇടപെടല്‍ […]

Read More
 വീണ്ടും ഷിഗെല്ല; കോഴിക്കോട് മൂന്ന് വയസുകാരന് രോഗം സ്ഥിരീകരിച്ചു

വീണ്ടും ഷിഗെല്ല; കോഴിക്കോട് മൂന്ന് വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കോഴിക്കോട്ടും രോഗബാധ സ്ഥിരീകരിച്ചു. പയ്യോളിയിലെ മൂന്ന് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പയ്യോളി മുനിസിപ്പാലിറ്റി തച്ചന്‍കുന്നിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പനിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ഈ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുടുംബത്തിലെ മറ്റ് ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ല. നഗരസഭ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തില്‍ വാര്‍ഡ് ക്ലോറിനേഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. വയനാട് ജില്ലയിൽ […]

Read More
 നവകേരള യാത്രക്കിടെ ഗണ്‍മാന്‍ മര്‍ദിച്ച കേസ്; തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി

നവകേരള യാത്രക്കിടെ ഗണ്‍മാന്‍ മര്‍ദിച്ച കേസ്; തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി

തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതായി എഡി തോമസ് എംഎല്‍എ, അജയ് ജുവല്‍ കുര്യാക്കോസ്, ഒന്നാം സാക്ഷി ജോജി എന്നിവര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് ഓഫീസിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ അക്രമിക്കാന്‍ ഉപയോഗിച്ച ലാത്തി ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും ലാത്തി സറണ്ടര്‍ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കള്ളമാണെന്നും എഡി തോമസ് എംഎല്‍എ പറഞ്ഞു. ലാത്തി […]

Read More
 മീനാക്ഷി നടരാജന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

മീനാക്ഷി നടരാജന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂ ഡല്‍ഹി: മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാ എംപി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയില്‍ കോണ്‍?ഗ്രസ് നേതാവ് മീനാക്ഷി നടരാജന്‍ നല്‍കിയ ഹര്‍ജി തള്ളി. ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടപെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഹര്‍ജിയായി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കി. ജസ്റ്റിസ് പി കെ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മനു അഭിഷേക് സിങ്‌വിയാണ് മീനാക്ഷിക്ക് വേണ്ടി ഹാജരായത്. സ്ഥാനാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിച്ച സാഹചര്യമാണ് നിലവിലുള്ളതെന്നും അത്തരമൊരു സാഹചര്യം നിലനില്‍ക്കെ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം […]

Read More
 പിഎം ശ്രീ പദ്ധതി; എല്‍ഡിഎഫ് സര്‍ക്കാര്‍ ഫണ്ട് വാങ്ങിയില്ലെന്ന് കേന്ദ്ര രേഖകള്‍, മന്ത്രിയുടെ വാദം തെറ്റ്

പിഎം ശ്രീ പദ്ധതി; എല്‍ഡിഎഫ് സര്‍ക്കാര്‍ ഫണ്ട് വാങ്ങിയില്ലെന്ന് കേന്ദ്ര രേഖകള്‍, മന്ത്രിയുടെ വാദം തെറ്റ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്ക് കേന്ദ്ര ഫണ്ട് വാങ്ങിയിരുന്നു എന്ന യുഡിഎഫ് സര്‍ക്കാരിന്റെ വാദം തെറ്റെന്ന് വ്യക്തമാക്കി കേന്ദ്ര രേഖകള്‍. പിഎംശ്രീ ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പറയുന്നു. പിഎം ശ്രീയില്‍ സ്‌കൂളുകളുടെ പട്ടിക കേരളം നല്‍കിയാലേ ഫണ്ട് അനുവദിക്കാനാവൂവെന്നും വിദ്യാഭ്യാസ മന്ത്രാലയ വ്യത്തങ്ങള്‍ അറിയിച്ചു. കേരളവുമായുള്ള കരാര്‍ റദ്ദക്കാതെ പുതിയ സര്‍ക്കാരിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം അടുത്ത മന്ത്രിസഭാ […]

Read More