തൃശൂരിൽ യുവതിയെ കുത്തിക്കൊന്ന കേസ്; കിണറ്റിലൊളിച്ച പ്രതിയെ പൊലീസും അഗ്നിരക്ഷാസേനയും പിടികൂടി

തൃശൂരിൽ യുവതിയെ കുത്തിക്കൊന്ന കേസ്; കിണറ്റിലൊളിച്ച പ്രതിയെ പൊലീസും അഗ്നിരക്ഷാസേനയും പിടികൂടി

തൃശൂർ: വളർത്തുനായ റോഡിലേക്കിറങ്ങിയതിനെ തുടർന്ന് പിന്നാലെ പോയ അയൽവാസി സൗമ്യയെ (45) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. അപ്പാടൻ തോമസ് എന്നയാളാണ് പിടിയിലായത്. തൃശൂർ ക്രിസ്റ്റഫർ നഗറിൽ നടന്ന കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച തോമസ് സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിക്കുകയായിരുന്നു. ഒല്ലൂർ പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് സാഹസികമായാണ് പ്രതിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. റോഡിൽ ചോരവാർന്ന് അരമണിക്കൂറോളം കിടന്ന സൗമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചേരിയിൽ ഓട്ടോ ഡ്രൈവറായ പ്രതിയും സൗമ്യയുടെ കുടുംബവും തമ്മിലുണ്ടായിരുന്ന […]

Read More
 ബംഗളൂരുവിൽ റീൽസിനായി അച്ഛനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമം; ഒടുവിൽ യുവതിയും കുടുംബവും പൊലീസ് സ്റ്റേഷനിൽ

ബംഗളൂരുവിൽ റീൽസിനായി അച്ഛനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമം; ഒടുവിൽ യുവതിയും കുടുംബവും പൊലീസ് സ്റ്റേഷനിൽ

ബംഗളൂരു: റീല്‍ വീഡിയോ ഷൂട്ട് ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ യുവതിയുടെ ശ്രമം. ബംഗളൂരുവിലെ വൈലിക്കാവൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കൊറിയർ ഓഫീസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്വന്തം പിതാവിനെ ഒരു വലിയ ചാക്കിലാക്കി കൊറിയർ അയക്കാൻ ശ്രമിച്ച യുവതിയെയും കുടുംബത്തെയും പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. യുവതി, ഭർത്താവ്, അമ്മായിയമ്മ, ഭർതൃസഹോദരൻ എന്നിവരാണ് വലിയൊരു പാർസലുമായി കൊറിയർ സർവീസ് ഓഫീസിൽ എത്തിയത്. പാർസലിനുള്ളിൽ എന്താണെന്ന് ജീവനക്കാർ ചോദിച്ചെങ്കിലും ഇവർ മറുപടി നൽകാൻ തയ്യാറായില്ല. സംശയം […]

Read More
 ദേശീയ പാർട്ടിയാണ്; കോൺഗ്രസിൽ തർക്കങ്ങളില്ല; എല്ലാവരും ഒറ്റക്കെട്ട്; ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും: രമേശ് ചെന്നിത്തല

ദേശീയ പാർട്ടിയാണ്; കോൺഗ്രസിൽ തർക്കങ്ങളില്ല; എല്ലാവരും ഒറ്റക്കെട്ട്; ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് തന്നെ പുറത്തിറങ്ങുമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനാവശ്യമായ താമസമില്ലെന്നും കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പാർട്ടി നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിനെപ്പോലെ കേരളത്തിൽ മാത്രമുള്ള പാർട്ടിയല്ല കോൺഗ്രസ് എന്നും ദേശീയ പാർട്ടിയെന്ന നിലയിൽ സ്ക്രീനിംഗ് കമ്മിറ്റിയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും ഉൾപ്പെടെയുള്ള ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചതെന്നും നോമിനേഷൻ ഫോം പോലും കിട്ടാൻ പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളതെന്നും […]

Read More
 ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വൻ തിരിച്ചടി; റേഷൻ കാർഡ് തട്ടിപ്പ് പരാതിയിൽ വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടി

ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വൻ തിരിച്ചടി; റേഷൻ കാർഡ് തട്ടിപ്പ് പരാതിയിൽ വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടി

പത്തനംതിട്ട: വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയെത്തുടർന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. അടൂർ ആർ.ഡി.ഒയുടേതാണ് നടപടി. നേരത്തെ ഇതേ പരാതിയിൽ താലൂക്ക് സപ്ലൈ ഓഫീസർ ഇവരുടെ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. ഈ റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നത് എന്നതിനാലാണ് ഇപ്പോൾ വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കപ്പെട്ടത്. റേഷൻ കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ്. പിള്ള നൽകിയ […]

Read More
 എംപി സ്ഥാനത്തിൽ സംതൃപ്തൻ, എനിക്ക് ഇനിയും മൂന്നു വർഷംകൂടിയുണ്ട്, സീറ്റ് ചോദിച്ചിട്ടില്ല; ലക്ഷ്യം യുഡിഎഫ് വിജയം: എം കെ രാഘവൻ

എംപി സ്ഥാനത്തിൽ സംതൃപ്തൻ, എനിക്ക് ഇനിയും മൂന്നു വർഷംകൂടിയുണ്ട്, സീറ്റ് ചോദിച്ചിട്ടില്ല; ലക്ഷ്യം യുഡിഎഫ് വിജയം: എം കെ രാഘവൻ

തിരുവനന്തപുരം: എം പി സ്ഥാനത്തിൽ താൻ തൃപ്തനാണെന്നും മറ്റ് വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും കോഴിക്കോട് എം പി എം കെ രാഘവൻ. നിലവിലെ സ്ഥാനത്തിൽ താൻ കംഫർട്ടബിളാണ്. ഇനിയും മൂന്ന് വർഷം എം പിയായി കാലാവധിയുണ്ട്. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്നതിൽ ഹൈക്കമാൻഡാണ് തീരുമാനം എടുക്കേണ്ടതെന്നും എം കെ രാഘവൻ പറഞ്ഞു. മത്സരിക്കണമെന്ന് താൻ പറഞ്ഞില്ല, എംഎൽഎ സ്ഥാനത്തിനായി സീറ്റ് ചോദിച്ചിട്ടില്ല. യുഡിഎഫിനെ അധികാരത്തിൽ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും എം കെ രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂരിൽ […]

Read More
 പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു

മലപ്പുറം: പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതു കയ്യിന് ആഴത്തിലുള്ള മുറിവേറ്റു. ഉദ്യോഗസ്ഥൻ നിലവിൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരപ്പനങ്ങാടി കുപ്പിവളവിൽ വെച്ച് ഇന്നലെയായിരുന്നു സംഭവം. നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ആളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് ഇയാൾ സിഐയെ കുത്തുകയായിരുന്നു. പ്രതി മാനസിക പ്രശ്‌നമുള്ള വ്യക്തിയെന്നാണ് വിവരം.

Read More
 കവടിയാർ കൊട്ടാരത്തിലെ കോടികളുടെ കവർച്ച; അന്വേഷണം വിദേശികളിലേക്കും യൂട്യൂബർമാരിലേക്കും

കവടിയാർ കൊട്ടാരത്തിലെ കോടികളുടെ കവർച്ച; അന്വേഷണം വിദേശികളിലേക്കും യൂട്യൂബർമാരിലേക്കും

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽനിന്ന് രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ അമൂല്യമായ വജ്രാഭരണങ്ങളും പുരാതന സ്വർണശേഖരവും മോഷണം പോയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഏകദേശം രണ്ട് കോടി രൂപയിലധികം മൂല്യം കണക്കാക്കുന്ന ശേഖരമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കൊട്ടാരത്തിലെ ജീവനക്കാർ, താമസക്കാർ, സന്ദർശകർ എന്നിവരിൽനിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു. കഴിഞ്ഞ ഒക്ടോബറിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. നവംബറിൽ ബെംഗളൂരുവിലേക്ക് പോകാനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ഗൗരി ലക്ഷ്മിബായി അറിയുന്നത്. കൊട്ടാരത്തിൽ വിശദമായ പരിശോധന […]

Read More
 വനിതാ ലീഗിനെ അവഗണിച്ചു, തഴഞ്ഞു, ആ വേദന നേതൃത്വം മനസിലാക്കണം; ഫോട്ടോ പിടിക്കലല്ല രാഷ്ട്രീയം ഫീൽഡിലിറങ്ങണം; ലീഗ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നൂർബിന റഷീദ്

വനിതാ ലീഗിനെ അവഗണിച്ചു, തഴഞ്ഞു, ആ വേദന നേതൃത്വം മനസിലാക്കണം; ഫോട്ടോ പിടിക്കലല്ല രാഷ്ട്രീയം ഫീൽഡിലിറങ്ങണം; ലീഗ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നൂർബിന റഷീദ്

മുസ്‌ലിം ലീഗ് നേതൃത്വത്തെയും ഫാത്തിമ തഹ്‌ലിയയെയും ലക്ഷ്യം വെച്ച് കടുത്ത വിമർശനങ്ങളുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്. സോഷ്യൽ മീഡിയയിൽ പടം പിടിക്കുന്നതല്ല യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനമെന്നും ഗ്രൗണ്ടിലിറങ്ങി പണിയെടുക്കുന്നതിന്റെ പ്രയാസം ഫോട്ടോഗ്രാഫർമാരെ കൂട്ടി ലൈവാകുന്നവർക്ക് അറിയില്ലെന്നും നൂർബിന റഷീദ് തുറന്നടിച്ചു. നാലു ചുവരുകൾക്കുള്ളിലിരുന്ന് ഫോട്ടോഗ്രാഫറെയും കൊണ്ട് സോഷ്യൽ മീഡിയയിൽ ലൈവാകാൻ ആർക്കും സാധിക്കും, എന്നാൽ വെയിലത്തിറങ്ങി വിയർപ്പൊഴുക്കി പ്രവർത്തിക്കുന്നവർക്കേ അതിന്റെ വേദന അറിയാവൂ എന്ന് ഫാത്തിമ തഹ്‌ലിയയെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് […]

Read More
 കാസർകോട് പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം; വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതാൻ വന്നത് 20-കാരൻ

കാസർകോട് പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം; വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതാൻ വന്നത് 20-കാരൻ

കാസർകോട്: പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. കാസർകോട് മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷാ ക്രമക്കേട് നടന്നത്.പ്ലസ് ടു വിദ്യാർത്ഥിക്ക് പകരം 20 വയസ്സുകാരനായ മുഹമ്മദ് മുക്താറാണ് പരീക്ഷ എഴുതാൻ എത്തിയത്. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം പിടിക്കപ്പെട്ടത്. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ മുഹമ്മദ് മുക്താർ, യഥാർത്ഥ വിദ്യാർത്ഥി എന്നിവർക്കെതിരെ പോലീസ് നിയമനടപടികൾ ആരംഭിച്ചു. ഇതേ സ്കൂളിൽ തന്നെ എസ്എസ്എൽസി പരീക്ഷയ്ക്കിടെ സ്മാർട്ട് […]

Read More
 തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എം കെ മുനീര്‍ സ്വയം മാറിനിന്നത്: ലീഗില്‍ തര്‍ക്കങ്ങളില്ലെന്ന് സാദിഖലി തങ്ങള്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എം കെ മുനീര്‍ സ്വയം മാറിനിന്നത്: ലീഗില്‍ തര്‍ക്കങ്ങളില്ലെന്ന് സാദിഖലി തങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും എം കെ മുനീര്‍ സ്വയം മാറിനിന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങള്‍. എം കെ മുനീര്‍ ഉള്‍പ്പെടെയുളള നേതാക്കളുമായി കൂടിയാലോചിച്ചാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും പ്രഖ്യാപനത്തിന് മുന്നേ തന്നെ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. കാര്യങ്ങള്‍ നല്ല നിലയില്‍ പോകട്ടെ, താന്‍ മാറി നില്‍ക്കുന്നതാണ് നല്ലത് എന്നാണ് മുനീര്‍ പറഞ്ഞതെന്നും അദ്ദേഹം വളരെ തൃപ്തനാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ആരുംതന്നെ അവകാശവാദം ഉന്നയിച്ച് […]

Read More