തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നീക്കം ചെയ്യേണ്ടി വന്നു; സ്ഥലം ഉടമയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് വി കുഞ്ഞികൃഷ്ണന്‍
കണ്ണൂർ: പയ്യന്നൂർ മണ്ഡലത്തിെല സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നീക്കം ചെയ്തു. കുഞ്ഞികൃഷ്ണൻ്റെ അനുകൂലികൾ തന്നെയാണ് താൽക്കാലിക ഓഫീസ് നീക്കം ചെയ്തത്. സ്ഥലം ഉടമ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഓഫീസ് നീക്കിയത്. ഉടമയുടെ അനുമതി നേടി തന്നെയാണ് ഓഫീസ് നിർമാണം തുടങ്ങിയതെന്നും ഉടമയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ കുഞ്ഞികൃഷ്ണൻ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചു.
Read More
