രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം പ്രഖ്യാപിക്കും; എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്

രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം പ്രഖ്യാപിക്കും; എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്

വാഷിങ്ടൺ: അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ അമേരിക്ക സമ്പൂർണ്ണ വിജയം പ്രഖ്യാപിക്കുമെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള പുതിയ ആണവകരാർ ഉടൻ യാഥാർഥ്യമാകുമെന്നും ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന ടെലിറാലിയിലാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ ഉണ്ടായതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ആണവായുധങ്ങൾ ഉപേക്ഷിക്കുകയാണെങ്കിൽ ഇറാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള നല്ലൊരു കരാർ […]

Read More
 ‘വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം’; ടി വീണയ്ക്ക് ഇ ഡി സമൻസ്

‘വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം’; ടി വീണയ്ക്ക് ഇ ഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വീണ തൈക്കണ്ടിയിലിന് ഇഡി സമൻസ്. വെള്ളിയാഴ്ച കൊച്ചിയലെ ഇഡി ഒഫീസിൽ ഹാജരാകണമെന്നാണ് വീണയ്ക്ക് നൽകിയ നിർദേശം. വീണയടക്കം ഒൻപത് പേർക്കാണ് ഇഡി സമൻസ് അയച്ചത്. സിഎംആർഎല്ലിൻ്റെ ഉടമകളിലൊരാളായ ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയും സമൻസ് ലഭിച്ചവരിൽ ഉൾപ്പെടുന്നു. ബാങ്ക് രേഖകൾ, സ്വത്ത് വിവരങ്ങൾ, നികുതി വിവരങ്ങൾ എന്നിവ ഹാജരാക്കണമെന്നും വാഹനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും ഇ.ഡി ഡയറക്ടർ അറിയിച്ചു. പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് […]

Read More
 കാലവർഷം ശക്തം; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

കാലവർഷം ശക്തം; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിൽ പറയുന്നത്. മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ […]

Read More
 ക്യാമറയുമായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കയറിയാൽ പണി കിട്ടും! കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

ക്യാമറയുമായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കയറിയാൽ പണി കിട്ടും! കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വ്യക്തികളുടെ സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തിയാൽ തടവും പിഴയും ശിക്ഷയുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. മരണവും പ്രതിസന്ധികളും അപകടങ്ങളും ചിലർ സമൂഹ മാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധിയാക്കുന്നു. അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നും കേരള പൊലീസ് എഫ്ബി പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശം’ ഒരു മൗലികാവകാശമാണെന്നും ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത നിയമനടപടികൾക്ക് കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി. ഇൻഫർമേഷൻ ടെക്നോളജി […]

Read More
 റെഡ് അലർട്ട്: കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലർട്ട്: കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാൽ മുൻകരുതൽ നടപടിയായി കാസർകോട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 9, ചൊവ്വ) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ […]

Read More
 “ഫലം വൈകിയാൽ കുട്ടിളുടെ അവസരങ്ങൾ നഷ്ടമാകും”; സിബിഎസ്ഇക്ക് സുപ്രീം കോടതിയുടെ അടിയന്തര നോട്ടീസ്

“ഫലം വൈകിയാൽ കുട്ടിളുടെ അവസരങ്ങൾ നഷ്ടമാകും”; സിബിഎസ്ഇക്ക് സുപ്രീം കോടതിയുടെ അടിയന്തര നോട്ടീസ്

ന്യൂ ഡൽഹി: പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീം കോടതിയുടെ അടിയന്തര നോട്ടീസ്. സൗദി അറേബ്യയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ മൻമോഹൻ, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക നടപടി. “ഇതൊരു കുട്ടിയുടെ ഭാവി സംബന്ധിച്ച കാര്യമാണ്. ഫലം വൈകിയാൽ ഉപരിപഠന പ്രവേശനത്തിനുള്ള എല്ലാ അവസരങ്ങളും കുട്ടികൾക്ക് നഷ്ടമാകും” എന്ന് കേസ് പരിഗണിക്കവെ കോടതി സി.ബി.എസ്.ഇ. അഭിഭാഷകനോട് വാക്കാൽ […]

Read More
 കോഴിക്കോട് നിന്നും 7 ഗ്രാം എംഡിഎംഎ പിടികൂടി; പരിശോധനക്കിടെ യുവതിയടക്കം രണ്ടു പേര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കോഴിക്കോട് നിന്നും 7 ഗ്രാം എംഡിഎംഎ പിടികൂടി; പരിശോധനക്കിടെ യുവതിയടക്കം രണ്ടു പേര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കോഴിക്കോട് നഗരത്തില്‍ നിന്നും 7 ഗ്രാം എംഡിഎംഎ പിടികൂടി. വാഹനത്തില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനക്കിടെയാണ് സംഭവം. പരിശോധനയ്ക്കിടെ കാറില്‍ നിന്ന് ഏകദേശം 7 ഗ്രാം എംഡിഎംഎ, മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു ഇലക്ട്രോണിക് ത്രാസ്, 85,100 രൂപ എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ യുവതിയടക്കം രണ്ടു പേര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് വിവരം. കോഴിക്കോട് നന്മണ്ട സ്വദേശി അനന്തു എന്ന […]

Read More
 താമരശ്ശേരിയിൽ വിവാഹ നിശ്ചയത്തിന് തയ്യാറെടുക്കുന്നതിനിടെ യുവതി ജീവനൊടുക്കി

താമരശ്ശേരിയിൽ വിവാഹ നിശ്ചയത്തിന് തയ്യാറെടുക്കുന്നതിനിടെ യുവതി ജീവനൊടുക്കി

താമരശ്ശേരി: താമരശ്ശേരി അമ്പായത്തോട് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ്(22) ) ആണ് മരിച്ചത്. തിങ്കളാഴ്ച  ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.  സംഭവസമയത്ത് നന്ദനയുടെ ഇളയ സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുറിയിൽ ഉറങ്ങുകയായിരുന്ന സഹോദരി ഉണർന്ന് പുറത്തേക്ക് വന്നപ്പോഴാണ് നന്ദനയെ ഡൈനിങ് ഹാളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പരിസരവാസികളെ വിവരമറിയിക്കുകയും യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും […]

Read More
 ‘മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ മാറിയിട്ടുള്ളൂ, ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല’, പിണറായിക്ക് മറുപടിയുമായി  വനംമന്ത്രി

‘മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ മാറിയിട്ടുള്ളൂ, ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല’, പിണറായിക്ക് മറുപടിയുമായി വനംമന്ത്രി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി വനംമന്ത്രി ഷിബു ബേബി ജോണ്‍. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ മാറിയിട്ടുള്ളൂവെന്നും ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. മന്ത്രിസഭ മാറുന്നതറിഞ്ഞിട്ടാവില്ല ആന ഇറങ്ങുന്നത്. ഇനി മന്ത്രിസഭ മാറിയത് അറിഞ്ഞിട്ടാണോ ആന ഇറങ്ങിയത് എന്നറിയില്ല. നിരുത്തരവാദപരമായ പ്രസ്താവനയെന്ന പിണറായി വിജയന്റെ വിമര്‍ശനത്തിന് തത്കാലം മറുപടിയില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ഷിബു ബേബി ജോണിന്റെ പരാമര്‍ശം. വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ട് വര്‍ഷമെടുക്കുമെന്ന […]

Read More
 ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല. മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയെന്ന് കോടതി പറഞ്ഞു. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ഇത്ര ഗുരുതര കുറ്റകൃത്യ ചെയ്തയാള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി. മാര്‍ച്ച് 27 നാണ് പ്രശോഭ് വത്സനെതിരെ പരാതി ഉയര്‍ന്ന് വന്നത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത […]

Read More