രാഹുലിന് തിരിച്ചടി; അതിജീവിതയ്‌ക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കി സുപ്രീം കോടതി
ബലാത്സംഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിയിലെ 17, 18, 20, 21 എന്നീ ഖണ്ഡികകളിൽ അതിജീവിതയെപ്പറ്റി നടത്തിയ വിവാദ പരാമർശങ്ങളാണ് സുപ്രീംകോടതി നീക്കം ചെയ്തത്. ഹൈക്കോടതിയിൽ നടന്നത് കേസിന്റെ പ്രാഥമികമായ കാര്യങ്ങൾ പരിശോധിക്കുന്ന ഒരു ‘മിനി ട്രയൽ’ മാത്രമാണെന്നും, അവിടുത്തെ വിധിന്യായത്തിൽ ഇത്തരം പരാമർശങ്ങൾ ഉൾപ്പെടുന്നത് യഥാർത്ഥ വിചാരണ വേളയിൽ അതിജീവിതയെ ദോഷകരമായി ബാധിക്കുമെന്നും അഭിഭാഷകർ കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ കണക്കിലെടുത്താണ് […]
Read More
