വി ഡി സതീശന്‍റെ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു

വി ഡി സതീശന്‍റെ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു

സതീശന്‍ വരണാധികാരിക്ക് വിശദീകരണം നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശ പത്രിക മാറ്റിവെച്ചു. വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കൃത്യമായ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ ഉച്ചകഴിഞ്ഞ് വിശദമായ വാദം കേൾക്കും.

Read More
 സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക മാറ്റിവെച്ചു

സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക മാറ്റിവെച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമം നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചു. പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണ്ണമായും വെളിപ്പെടുത്തിയില്ലെന്ന പരാതിയെതുടർന്നാണ് റിട്ടേണിംഗ് ഓഫീസറുടെ നടപടി. നേമത്ത് ശക്തമായ മത്സരം നടക്കാനിരിക്കെ പുറത്തുവന്ന ഈ വാർത്ത ബിജെപി കേന്ദ്രങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കി. രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്റെ ആസ്തികളെക്കുറിച്ചും ഓഹരി പങ്കാളിത്തത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്ന് പരാതി ഉയർന്നിരുന്നു. പരാതിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് നിരീക്ഷിച്ച […]

Read More
 നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ, 9 വയസുകാരി മരിച്ചു

നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ, 9 വയസുകാരി മരിച്ചു

നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ. മുംബൈയിൽ 9 വയസുകാരി മരിച്ചു. അഞ്ചുമാസം മുമ്പാണ് നായയുടെ കടിയേറ്റത്. പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോഗ ലക്ഷണങ്ങൾ തുടങ്ങി. ചികിത്സയിലിരിക്കെ മരിച്ചു. മരിച്ച കാശിഷ് ​​സഹാനി മുംബൈ മദർ മേരി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു.(9 year old girl dies of rabies) ആറ് മാസം മുമ്പ് കാശിഷ് ​​തന്റെ മുത്തച്ഛനോടൊപ്പം നടക്കുമ്പോഴാണ് സംഭവം നടക്കുന്നത്. ഒരു തെരുവ് നായ അവളുടെ […]

Read More
 ബി ഗോപാലകൃഷ്‌ണന് ആശ്വാസം; നാമനിർദേശ പത്രിക സ്വീകരിച്ചു

ബി ഗോപാലകൃഷ്‌ണന് ആശ്വാസം; നാമനിർദേശ പത്രിക സ്വീകരിച്ചു

ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണന് ആശ്വാസം, നാമനിർദേശ പത്രിക സ്വീകരിച്ചു. എൽഡിഎഫും യുഡിഎഫും പത്രികയെ എതിർത്തു. എന്നാൽ കേസിൽ ശിക്ഷ വിധിച്ചാലേ പത്രിക തള്ളാൻ കഴിയൂവെന്ന് റിട്ടേണിങ് ഓഫീസർ വ്യക്തമാക്കി. ബി ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശത്തിൽ കേസെടുത്തിരുന്നു. ഇന്നലെ പ്രകടനം ഒഴിവാക്കിയായിരുന്നു ബി ഗോപാലകൃഷ്ണൻ.നാമനിർദേശ പത്രിക സമർപ്പിച്ചത്. കേസിന്റെ പശ്ചാത്തലത്തിൽ വേഗത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനായിരുന്നു നീക്കം.വര്‍ഗീയപരാമര്‍ശത്തില്‍ ബി ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ആണ് തൃശൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തത്. സാമുദായിക വികാരം […]

Read More
 ഡീൽ ചരിത്രം യുഡിഎഫിന്; ആരോപണം മുൻകൂർ ജാമ്യം എടുക്കൽ; കോൺ​ഗ്രസ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറച്ചു വയ്ക്കാനാണ് ആരോപണം ഉന്നയിക്കുന്നത്: മുഖ്യമന്ത്രി

ഡീൽ ചരിത്രം യുഡിഎഫിന്; ആരോപണം മുൻകൂർ ജാമ്യം എടുക്കൽ; കോൺ​ഗ്രസ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറച്ചു വയ്ക്കാനാണ് ആരോപണം ഉന്നയിക്കുന്നത്: മുഖ്യമന്ത്രി

എൽഡിഎഫിനെതിരെ ഡീൽ ആരോപണം മുൻകൂർ ജാമ്യം എടുക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറച്ചു വയ്ക്കാനാണ് എൽഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അസംബന്ധമാണ് കോൺഗ്രസ് എഴുന്നെള്ളിക്കുന്നത് എന്നും മുഖ്യമന്ത്രി ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു. 1971 ൽ പാലക്കാട് എ കെ ജി മത്സരിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി ആർ എസ് എസ് നേതാവായിരുന്നു. ഒരു നാണവും ഉളുപ്പുമില്ലാതെ ആർ എസ് എസുമായി കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ഒരുപാട് തവണ ഈ കൂട്ടുകെട്ട് […]

Read More
 ഒമാനിൽ വെള്ളക്കെട്ടിൽ വീണ് ഏഴ് വയസ്സുകാരന്‍ മരിച്ചു

ഒമാനിൽ വെള്ളക്കെട്ടിൽ വീണ് ഏഴ് വയസ്സുകാരന്‍ മരിച്ചു

ഒമാനിൽ വെള്ളക്കെട്ടിൽ വീണ് ഏഴ് വയസ്സുകാരന്‍ മരിച്ചു. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍കയില്‍ ആണ് സംഭവം. അപകടത്തിൽപ്പെട്ട കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കൂടുതൽ വിവിരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ശക്തമായ മഴ തുടരുന്നതിനാൽ വെള്ളക്കെട്ടുകളിൽ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നേരത്തെ നിർദേശം നൽകിയിരുന്നു. ദുരന്ത സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിലേറെയായി ഒമാൻ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ […]

Read More
 ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന; തൃശൂരിൽ യുവതി അറസ്റ്റിൽ

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന; തൃശൂരിൽ യുവതി അറസ്റ്റിൽ

തൃശൂരിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതിമാരക മയക്കുമരുന്നായ 2.270 കിലോ ഹാഷിഷ് ഓയിലുമായാണ് യുവതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്രയാറിലെ ജിംനേഷ്യത്തിൽ ജോലി ചെയ്തു വരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90500 രൂപയും, ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന നടത്താനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും യിവതിയിൽ […]

Read More
 വികസനമില്ലാത്ത ബേപ്പൂരിൽ മാറ്റം വരും, എല്ലാ ഇസങ്ങളും ഇവിടെ അവസാനിക്കും: പി വി അന്‍വര്‍

വികസനമില്ലാത്ത ബേപ്പൂരിൽ മാറ്റം വരും, എല്ലാ ഇസങ്ങളും ഇവിടെ അവസാനിക്കും: പി വി അന്‍വര്‍

ബേപ്പൂർ മണ്ഡലത്തിൽ ഇത്തവണ റീൽസ് മാറി റിയാലിറ്റി വരുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവർ. മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും വികസന മുരടിപ്പിനെയും രൂക്ഷമായ ഭാഷയിലാണ് പി വി അൻവർ വിമർശിച്ചത്. ബേപ്പൂരിലെ വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും എല്ലാ രാഷ്ട്രീയ ഇസങ്ങളും ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും അൻവർ അവകാശപ്പെട്ടു. എൽഡിഎഫ് കേന്ദ്രങ്ങളിൽ പോലും മാറ്റത്തിന്റെ സ്വരമാണ് കേൾക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് വെള്ളം ലഭിക്കുന്നതെന്നും അദ്ദേഹം […]

Read More
 തിരുവനന്തപുരത്ത് സുധീർ കരമനയുടെ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്ന് ആന്റണി രാജു

തിരുവനന്തപുരത്ത് സുധീർ കരമനയുടെ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്ന് ആന്റണി രാജു

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് പ്രചാരണത്തിൽ വിള്ളൽ വീഴ്ത്തി മുൻ മന്ത്രിയും സിറ്റിങ് എംഎൽഎയുമായ ആന്റണി രാജുവിന്റെ വിട്ടുനിൽക്കൽ. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ സുധീർ കരമനയുടെ തെരഞ്ഞെടുപ്പ് പരിപാടികളിൽ നിന്നാണ് ആന്റണി രാജു വിട്ടുനിൽക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥിക്കൊപ്പം ആന്റണി രാജു എത്താതിരുന്നത് മുന്നണിക്കുള്ളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ പാർട്ടിയായ ജനാധിപത്യ കേരള കോൺഗ്രസിന് തിരുവനന്തപുരം സീറ്റ് നൽകാത്തതിലാണ് ആന്റണി രാജുവിന്റെ പ്രധാന പ്രതിഷേധം.കോടതി വിലക്കിനെത്തുടർന്ന് ആന്റണി രാജുവിന് മത്സരിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് […]

Read More
 ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഫ്രിഡ്ജിൽ കണ്ടെത്തിയ സംഭവം; ദമ്പതികളെ പൊലീസ് ചോദ്യം ചെയ്യും

ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഫ്രിഡ്ജിൽ കണ്ടെത്തിയ സംഭവം; ദമ്പതികളെ പൊലീസ് ചോദ്യം ചെയ്യും

കൊടുങ്ങല്ലൂരിൽ മൂന്നുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്. ദമ്പതികളായ അഭിഷേക്, അപർണ എന്നിവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം യുവതി പൊലീസിന് നൽകിയ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. യുവതിയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. മൂന്നുമാസം ഗർഭിണിയായിരുന്ന താൻ കടുത്ത വയറുവേദനയെ തുടർന്ന് മാസം തികയാതെ പ്രസവിക്കുകയായിരുന്നു എന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ […]

Read More