പരീക്ഷാ രീതികളിൽ മാറ്റത്തിനൊരുങ്ങി: എൻടിഎ

പരീക്ഷാ രീതികളിൽ മാറ്റത്തിനൊരുങ്ങി: എൻടിഎ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ പരീക്ഷാ രീതികളിൽ മാറ്റത്തിനൊരുങ്ങി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയിൽ കാതലായ മാറ്റം വരുത്തി മുഖം രക്ഷിക്കാനാണ് ശ്രമം. പരീക്ഷാ പ്രക്രിയയുടെ ഏറ്റവും രഹസ്യസ്വഭാവമുള്ള ഘട്ടത്തിലെ സുരക്ഷാ വീഴ്ചകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഓരോ പരീക്ഷകൾക്കും പ്രത്യേകം ചോദ്യപേപ്പർ തയ്യാറാക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കി “സീറോ ട്രസ്റ്റ് ആർക്കിടെക്ചർ” എന്ന സംവിധാനത്തിലേക്ക് മാറാനാണ് തീരുമാനം. ചോദ്യങ്ങൾ തയ്യാറാക്കുന്ന വിഷയ വിദഗ്ദ്ധരോട് തങ്ങൾ തയ്യാറാക്കുന്ന ചോദ്യങ്ങൾ നീറ്റ്, ജെഇഇ […]

Read More
 ആ പിസ ഓര്‍ഡര്‍ ഒരു ട്രാപ്പായിരുന്നു; യുഎസില്‍ തെലങ്കാന സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ടു

ആ പിസ ഓര്‍ഡര്‍ ഒരു ട്രാപ്പായിരുന്നു; യുഎസില്‍ തെലങ്കാന സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിങ്ടൺ: യുഎസില്‍  ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ച നിലയിൽ. തെലങ്കാന സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ നിന്നുള്ള അന്‍ഷുല്‍ കുന്‍ചയാണ് (28) കൊല്ലപ്പെട്ടത്. അമേരിക്കയിലെ നോർത്ത് ഫിലാഡൽഫിയയിലാണ് സംഭവം. വെള്ളിയാഴ്ച അർധരാത്രി നോർത്ത് ഫിലാഡൽഫിയയിലെ ഒരു വീട്ടിൽ പിസ ഡെലിവറി ചെയ്യാനെത്തിയതായിരുന്നു അന്‍ഷുല്‍. ഡെലിവറി കഴിഞ്ഞ് മടങ്ങവെയാണ് ദാരുണാന്ത്യം. ആൾതാമസമില്ലാതെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് അന്‍ഷുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  അന്വേഷണത്തിനിടെ പൊലീസ് 3 വെടിയുണ്ടകളുടെ ഭാഗങ്ങൾ കണ്ടെത്തി. അന്‍ഷുലിന്റെ വാഹനവും പൊലീസ് […]

Read More
 ഓറഞ്ച് അലേർട്ട്; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് പൂർണ്ണ നിരോധനം

ഓറഞ്ച് അലേർട്ട്; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് പൂർണ്ണ നിരോധനം

ഇടുക്കി: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയോര മേഖലകളിൽ കടുത്ത യാത്രാവിലക്ക് ഏർപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. ഇന്ന് (ജൂൺ 7) വൈകീട്ട് 7 മണി മുതൽ നാളെ രാവിലെ 6 മണി വരെയാണ് മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ നിലവിൽ ശക്തമായ മഴ തുടരുന്നതിനാലും മലയോരങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലായതിനാലും പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് അടിയന്തരമായി ഇങ്ങനെയൊരു നിയന്ത്രണം […]

Read More
 സിനിമ മേഖലയിലെ അതികായൻ; സലിം കുമാറിന്റെ വിയോഗത്തിൽ രാഹുൽ ഗാന്ധി

സിനിമ മേഖലയിലെ അതികായൻ; സലിം കുമാറിന്റെ വിയോഗത്തിൽ രാഹുൽ ഗാന്ധി

ജനപ്രിയ നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ആഴമായ അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സലിം കുമാറിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തന്നെ നികത്താനാകാത്ത വലിയൊരു നഷ്ടമാണെന്ന് രാഹുൽ ഗാന്ധി തന്റെ എക്സിൽ കുറിച്ചു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച അദ്ദേഹം ഇന്ത്യൻ സിനിമാ മേഖലയിലെ അതികായനാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു. പ്രിയതാരത്തിന് വിടചൊല്ലാൻ അദ്ദേഹത്തിന്റെ ജന്മനാടായ പറവൂരിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. നാട്ടുകാരും സുഹൃത്തുക്കളും സിനിമാ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പറവൂർ ടൗൺഹാളിലേക്ക് […]

Read More
 ലാഫിങ് വില്ലയില്‍ സലിം കുമാറിന് അന്ത്യവിശ്രമം; പ്രിയ നടൻ ഇനി ഓർമ

ലാഫിങ് വില്ലയില്‍ സലിം കുമാറിന് അന്ത്യവിശ്രമം; പ്രിയ നടൻ ഇനി ഓർമ

കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് കേരളത്തിന്റെ അന്ത്യാഞ്ജലി. പറവൂരിലെ വീടായ ലാഫിങ് വില്ലയിൽ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന സലിം കുമാറിൻ്റെ ആവശ്യപ്രകാരമാണ് സംസ്കാരം നടന്നത്. മക്കളായ ചന്തുവും ആരോമലും സലിംകുമാറിന്റെ ചിതയ്ക്ക് തീകൊളുത്തി. നിരവധി പേരാണ് സലിം കുമാറിനെ അവസാനമായി ഒരുനോക്കു കാണാന്‍ പറവൂരിലെ വീട്ടിലേക്കും ‍ടൗൺഹാളിലേക്കും എത്തിയത്. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും നാട്ടുകാരും സിനിമാസ്വാദകരും കലാകാരനെ അവസാന […]

Read More
 ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പെട്ടെന്നുള്ള പ്രകോപനമെന്ന പ്രതികളുടെ വാദം തള്ളി പൊലീസ്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പെട്ടെന്നുള്ള പ്രകോപനമെന്ന പ്രതികളുടെ വാദം തള്ളി പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ വാദങ്ങൾ പൂർണ്ണമായും തള്ളി പോലീസ്. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന പ്രതികളുടെ വാദം നിലനിൽക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥരെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ ഇഷ്ടികയും മറ്റ് മാരകായുധങ്ങളുമായി പ്രവർത്തകർ ബോധപൂർവ്വം സംഘടിച്ചെത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ കാര്യങ്ങൾ വരുംദിവസങ്ങളിൽ കോടതിയെ ബോധിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. ഒപ്പം പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടണമെന്നും പോലീസ് ആവശ്യപ്പെടും. പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നിൽ പ്രതിഷേധിക്കാൻ […]

Read More
 ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; ജീവനക്കാർ പിന്തുടർന്നതോടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് കള്ളൻ

ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; ജീവനക്കാർ പിന്തുടർന്നതോടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് കള്ളൻ

പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ അജ്ഞാതനായ ഒരാൾ ഓർഡിനറി ബസ് മോഷ്ടിച്ചുകൊണ്ടുപോയി. മോഷണം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കെഎസ്ആർടിസി ജീവനക്കാർ മറ്റൊരു വാഹനത്തിൽ ബസിനെ പിന്തുടരുകയായിരുന്നു. ജീവനക്കാർ തൊട്ടുപിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാവ്, പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ച് അതിവേഗം കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Read More
 കണ്ണൂർ താണയിൽ പാലാട്ട് കെ വി അബ്ദുറഹ്മാൻ നിര്യാതനായി

കണ്ണൂർ താണയിൽ പാലാട്ട് കെ വി അബ്ദുറഹ്മാൻ നിര്യാതനായി

കണ്ണൂർ: താണയിൽ പാലാട്ട് കെ വി അബ്ദുറഹ്മാൻ നിര്യാതനായി. കുന്ദമംഗലത്തെ ഭൂപതി ജൗഹറിന്റെ വീട്ടിലാണ് ഇപ്പോൾ മയ്യത്ത് ഉള്ളത്. കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ മയ്യത്ത് നമസ്കാരം വൈകിട്ട് 5:30 ന്. ഖബറടക്കം രാത്രി 8:30 ന് കോഴിക്കോട് കണ്ണംപറമ്പ് കബർസ്ഥാനിൽ. പരേതനായ റിട്ടയർ ഡ് ജഡ്ജി നിസാർ അഹമ്മദിൻ്റെ സഹോദരിയുടെ ഭർത്താവാണ്. ഭാര്യ: പരേതയായ സക്കീന (കണ്ണൂർ). മക്കൾ: റംല, സൗദ, ആയിശ. മരുമക്കൾ: വിമുഹമ്മദ് മുനീർ (റിട്ട. ഡപ്യൂട്ടി കമ്മീഷണർ, റബ്ബർ ബോർഡ് കണ്ണൂർ), ജൗഹർ […]

Read More
 സലിംകുമാറിന്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ: മന്ത്രി പി സി വിഷ്ണുനാഥ്

സലിംകുമാറിന്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ: മന്ത്രി പി സി വിഷ്ണുനാഥ്

കൊച്ചി: സലിം കുമാറിൻ്റെ വിയോഗം മലയാള സിനിമയുടെ മാത്രം നഷ്ടമല്ലെന്ന് വിനോദസഞ്ചാര-സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമയുടെ മഹത്തരമായ ഇടങ്ങളിലേക്ക് മലയാള സിനിമയെ അഭിമാനത്തോടുകൂടി ഉയർത്തിയ കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോട് കൂടി സലിംകുമാറിന്റെ മൃതദേഹം സംസ്കരിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി. സലിംകുമാറിന്റെ ഭൗതികദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യക്തിപരമായി തങ്ങൾക്ക് എല്ലാവർക്കും വലിയ നഷ്ടമാണ് സലിംകുമാറിന്റെ അകാല വിയോഗം. […]

Read More
 ഷി​ഗെല്ല ബാധയിൽ വർധന: പരിശോധന കർശനമാക്കും; ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യമന്ത്രി

ഷി​ഗെല്ല ബാധയിൽ വർധന: പരിശോധന കർശനമാക്കും; ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യമന്ത്രി

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല! കോഴിക്കോട് ജില്ലയിൽ ഷി​ഗെല്ല ബാധയിൽ വർധനവുണ്ടായ സാഹചര്യത്തിൽ ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. വൃത്തി പ്രധാനമാണെന്നും ഹോട്ടലിൽ തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കണമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ക്ലോറിനേഷൻ നിർബന്ധമാക്കണം. സൂക്ഷിച്ചില്ലെങ്കിൽ രോഗം പടരും. ഷിഗെല്ല വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ കർശനമാക്കാൻ അടിയന്തര നിർദ്ദേശം നൽകി. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും പരിശോധന കർശനമാക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് നൽകാൻ ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് കർശന നിർദ്ദേശം […]

Read More