മനത്താനത്ത് മീത്തൽ പള്ളി റോഡ് പി.ടി.എ റഹീംഎംഎൽഎ ഉദ്ഘാടനം ചെയ്തു

പെരുവയൽ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച പെരിങ്ങളം മനത്താനത്ത് മീത്തൽ പള്ളി റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ മുഖേന അനുവദിച്ച 7 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ 7 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് താറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സുഹറ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ പ്രീതി, മഹല്ല് പ്രസിഡൻ്റ് ഇ.കെ ഹംസ ഹാജി, പി.എം.സി മുഹമ്മദ് ഹാജി, എ.പി സുലൈമാൻ, പി […]

Read More

എംഎൽഎ യു പ്രതിഭയുടെ മകൻ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്

എംഎൽഎ യു പ്രതിഭയുടെ മകൻ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ട്. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ കനിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് കണ്ടെത്തൽ. കേസിലെ 9 പ്രതികളിൽ കനിവിനെ മാത്രമാണ് ഒഴിവാക്കുക.എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ നൽകിയ പരാതിയിലാണ് അസി. എക്സൈസ് കമ്മിഷണർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജയരാജനെതിരെ നടപടിക്ക് സാധ്യതയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടനാട് […]

Read More

മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമെന്ന് വത്തിക്കാൻ

ചികിത്സയിലിരിക്കുന്ന മാർപാപ്പയുടെ നില ഗുരുതരം.ന്യുമോണിയയെ തുടർന്ന് ഏറെ നാളായി ചികിത്സയിലാണ്. ശ്വാസതടസവും ഛർദ്ദിയും മൂർച്ഛിച്ചതായും മാർപാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. കൃത്രിമ ശ്വാസം നൽകുന്നുണ്ട്.

Read More

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിലാണ് സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥി ജിതിന്‍ ആണ് അറസ്റ്റിലായത്. ജൂനിയര്‍ വിദ്യാര്‍ഥി ആദിഷിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥി ജിതിന്‍ മര്‍ദിച്ചത്. ഇന്നലെ രാത്രി ആദിഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജിതിനെ അറസ്റ്റ് ചെയ്തത്. ആദിഷിന്റെ പിതാവ് ശ്രീകുമാരന്‍ ആര്യങ്കോട് പോലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. കോളജ് അധികൃതര്‍ക്കും പിതാവ് പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഘര്‍ഷം നടന്നത്.ആദിഷിന്റെ വയറിലും നെഞ്ചിലും ചവിട്ടുകയും […]

Read More

ആശാ വർക്കർമാരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കും: സുരേഷ് ഗോപി

ആശാ വര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഫണ്ട് തടയുമെന്ന് സുരേഷ് ​ഗോപി പറഞ്ഞു.ആശാ വർക്കർമാരുടെ സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്ക്കായിരുന്നു അദ്ദേഹം. സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ആശാ വർക്കർമാർക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നുണ്ടെങ്കിൽ പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും വിവരം ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കിൽ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവും. ആ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ പ്രധാനമന്ത്രിയോടുപറയാം. തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കാബിനറ്റുമാണ്. അതുപക്ഷേ സമരപ്രഖ്യാപനമല്ല. താൻ സമരത്തിന്റെ ഭാഗമല്ല. സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നത്. […]

Read More

മാതാപിതാക്കളെ ഉപദ്രവിക്കുന്ന മകന്‍ വീട്ടിന് പുറത്ത്; നിര്‍ണായക ഉത്തരവ് ഇറക്കി കോടതി

മദ്യപിച്ചെത്തി സ്വത്ത് എഴുതി നല്‍കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയും നിരന്തരം ഉപദ്രവിക്കുകയും ചെയുന്ന മകൻ എതിരെ നൽകിയ കേസിൽ നിർണായക ഉത്തരവ് .മാതാപിതാക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന മകന്‍ വീട്ടില്‍ കയറേണ്ടെന്ന നിര്‍ണായക ഉത്തരവ് ഇറക്കി കോടതി. കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍ ജയന്തനാണ് ഉത്തരവിട്ടത്. പോര്‍ക്കുളം പനയ്ക്കല്‍ കുര്യന്റെയും മേരിയുടെയും മകന്‍ റോബിനെ (39)യാണ് വീട്ടില്‍ കയറുന്നതിന് കോടതി വിലക്കിയത്.വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കാറുമുണ്ട്. വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ മാതാപിതാക്കളുമായുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് വില്‍ക്കുകയും ചെയ്തു. […]

Read More

ചാവക്കാട് പതിനാറുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവ് ശിക്ഷ വിധിച്ചു

ചാവക്കാട് പതിനാറുകാരനെ പുതുതായി പണികഴിപ്പിക്കുന്ന വീട് കാണിച്ചുതരാന്‍ ആവശ്യപ്പെട്ട് കൂട്ടിക്കൊണ്ടുപോയി വീടിനകത്തേക്ക് അതിക്രമിച്ചു കയറി പലതവണ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. വാടാനപ്പള്ളി മൊയ്തീന്‍പള്ളി വലിയകത്ത് ഷമീറി(42)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കാനും പിഴ അടക്കാത്ത പക്ഷം ഒമ്പത് മാസം കൂടി അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.2023 ഒക്ടോബര്‍ എട്ടിനായിരുന്നു […]

Read More

ആക്രമണങ്ങൾക്ക് പിന്നിൽ സിനിമയ്ക്ക് പങ്കുണ്ടാകാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

കേരളത്തിൽ ഈ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്ത ആക്രമങ്ങൾക്ക് പിന്നിൽ സിനിമയ്ക്ക് പങ്കുണ്ടാകാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എല്ലാ പ്രശ്നങ്ങളും സിനിമയിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് പറയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ വയലൻസിൽ ഞാനും ഭാഗമായിട്ടുണ്ട്. ഇതൊന്നും ആനന്ദിക്കാൻ ചെയ്യുന്നതല്ല. പഠിക്കാനുളളതാണ്. മനസിലാക്കണം, സിനിമ കാണുക മാത്രമല്ല, മനസിലാക്കാനും ശ്രമിക്കണം’-അദ്ദേഹം വ്യക്തമാക്കി‘മക്കൾ എന്നു പറയുന്നത് കുടുംബത്തിന്റെ മാത്രം സ്വത്തല്ല. രാജ്യത്തിന്റേത് കൂടിയാണ്. ഞാൻ കാലങ്ങളായി പറയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഒരു കുഞ്ഞും മോശം വഴികളിലൂടെ […]

Read More

ആത്മഹത്യയിൽ നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

കൊല്ലത്ത് മദ്യലഹരിയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച ആളെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കിടപ്രം വടക്ക് ലക്ഷം വീട് സ്വദേശി അമ്പാടി (20)​ ആണ് പിടിയിലായത്. ചെമ്മീൻ കർഷകത്തൊഴിലാളിയായ സുരേഷ് (42)​ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ റെയിൽവേ പാളത്തിൽ കിടന്ന് ആത്മഹത്യാഭീഷണി മുഴക്കിയ അമ്പാടിയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ചതായിരുന്നു സുരേഷ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.പ്രതിയുടെ വീടിന് സമീപത്ത് വച്ചാണ് സുരേഷിന് വെട്ടേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച വൈകുന്നേരം പടിഞ്ഞാറേ കല്ലട കല്ലുംമൂട്ടിൽ ക്ഷേത്രത്തിൽ […]

Read More

ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ബന്ധമാക്കി മോട്ടോര്‍വാഹനവകുപ്പ്

തോന്നുംപടി മീറ്റര്‍ ഇടാതെ അമിതചാര്‍ജ് ഈടാക്കി നിരത്തിലോടുന്ന ഓട്ടോറിക്ഷക്കാര്‍ക്ക് പണി വരുന്നുണ്ട്. ഇന്ന് മുതൽ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് പ്രത്യേക പരിശോധന നടത്തും. മാര്‍ച്ച് ഒന്നുമുതല്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിതചാര്‍ജ് ഈടാക്കുന്നതും ഇതേത്തുടര്‍ന്നുള്ള വാക്തര്‍ക്കങ്ങളും ഒഴിവാക്കാന്‍ സംസ്ഥാനതല തീരുമാനങ്ങളുടെ ഭാഗമായാണ് പാലക്കാട് ജില്ലയിലും നടപടി സ്വീകരിക്കുന്നത്.ശനിയാഴ്ചമുതല്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ക്കെതിരേ പിഴയീടാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും പാലക്കാട് ആര്‍.ടി.ഒ. സി.യു. മുജീബ് പറഞ്ഞു. […]

Read More