കേരളത്തിൽ ഈ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്ത ആക്രമങ്ങൾക്ക് പിന്നിൽ സിനിമയ്ക്ക് പങ്കുണ്ടാകാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എല്ലാ പ്രശ്നങ്ങളും സിനിമയിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് പറയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ വയലൻസിൽ ഞാനും ഭാഗമായിട്ടുണ്ട്. ഇതൊന്നും ആനന്ദിക്കാൻ ചെയ്യുന്നതല്ല. പഠിക്കാനുളളതാണ്. മനസിലാക്കണം, സിനിമ കാണുക മാത്രമല്ല, മനസിലാക്കാനും ശ്രമിക്കണം’-അദ്ദേഹം വ്യക്തമാക്കി
‘മക്കൾ എന്നു പറയുന്നത് കുടുംബത്തിന്റെ മാത്രം സ്വത്തല്ല. രാജ്യത്തിന്റേത് കൂടിയാണ്. ഞാൻ കാലങ്ങളായി പറയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഒരു കുഞ്ഞും മോശം വഴികളിലൂടെ കടന്ന് പോകരുത്. കുഞ്ഞുങ്ങളെ പൂർണതയിൽ എത്തിക്കേണ്ടത് രാജ്യത്തെ പ്രധാനമന്ത്രിയടക്കമുളള എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കുട്ടികളെ ശരിയായ രീതിയിൽ വളർത്താൻ അച്ഛനും അമ്മയെയും കൂടാതെ മ​റ്റുളളവർക്കും സാധിക്കണം. രാഷ്ട്രീയ തലത്തിൽ പരിശോധിക്കുവാണെങ്കിൽ ഓരോ ബൂത്തും നിയന്ത്രിക്കുന്നതിന് ആളുകളുണ്ട്. അവർക്കും കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.സിനിമയ്ക്ക് ഇതിൽ പങ്കുണ്ടെന്ന് പറയുന്നവരുണ്ട്. ഇവയൊന്നും സിനിമയിൽ ഉത്ഭവിച്ചതാണെന്ന് പറയരുത്.

Leave a Reply

Your email address will not be published. Required fields are marked *