ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതരസംസ്ഥാനക്കാർ പിടിയിൽ

കോഴിക്കോട്: ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. ബേപ്പൂർ സ്വദേശി ഷാജിറിന്റെയും അനുഷയുടെയും മകനെയാണ് ഇതര സംസ്ഥാനക്കാർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ നാട്ടുകാർ തടഞ്ഞുവച്ചു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.മംഗലാപുരം സ്വദേശികളായ ലക്ഷ്‌മി, ശ്രീനിവാസൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇവർ പിടിച്ച് പൊക്കിയെടുത്ത് ചാക്കിൽ കയറ്റാൻ നോക്കി. ഇത് കണ്ടുനിന്ന ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളമുണ്ടാക്കി. തുടർന്ന് നാട്ടുകാരെത്തി ബീച്ചിലേക്കോടിയ പ്രതികളെ പിടികൂടുകയായിരുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് വന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ […]

Read More

റോഡിലെ കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി;പൊതുമരാമത്ത് സെക്രട്ടറിയോട് വിഷയം പരിഹരിക്കണമെന്ന്

കൊച്ചി: കാലടിയിലെ കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഴയിൽ കാറിൽ നിന്നിറങ്ങിയ സുരേഷ് ഗോപി റോ‍ഡിലെ കുഴികൾ പരിശോധിച്ചു. തൊട്ടുപിന്നാലെ എത്രയും വേഗം വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി പൊതുമരാമത്ത് സെക്രട്ടറിയെ ഫോൺ വിളിച്ചു. മന്ത്രി തൃശൂരിലേക്ക് പോകും വഴി ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. പൈലറ്റ് വാഹനത്തിൽ നിന്നുള്ളവർ ഇറങ്ങി മന്ത്രിയെ കടത്തിവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ പ്രദേശവാസികളെത്തി സുരേഷ് ഗോപിയോട് തങ്ങളുടെ ദുരിതം വിവരിക്കുകയായിരുന്നു. കുഴികൾ കാരണം കാലടി പാലത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. […]

Read More

തീരത്തടിഞ്ഞ കണ്ടെയ്‌നർ മുറിച്ച് മാറ്റുന്നതിനിടെ തീപിടിത്തം;ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിന്ത്രണവിധേയമാക്കി

കൊല്ലം: കൊച്ചിയിൽ മുങ്ങിയ കപ്പിലിൽ നിന്നുള്ള എംഎസ്‌സി എൽസ 3യുടെ തീരത്തടിഞ്ഞ കണ്ടെയ്‌നർ മുറിച്ച് മാറ്റുന്നതിനിടെ തീപിടിത്തം. കണ്ടെയ്‌നറിലെ തെർമോക്കോൾ കവചത്തിലാണ് തീപിടിച്ചത്. പുക വ്യാപകമായി പടർന്നതോടെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിന്ത്രണവിധേയമാക്കി. ഒമ്പത് കണ്ടെയ്‌നറുകളാണ് ശക്തികുളങ്ങര തീരത്തടിഞ്ഞത്. കാർ മാത്രം പോകുന്ന ചെറിയ വഴിയിലൂടെ കണ്ടെയ്‌നർ കൊണ്ടുപോകുന്നതിന് തടസമുള്ളതിനാലാണ് മുറിച്ചുമാറ്റി കൊല്ലം പോർട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. തീപിടിത്തമുണ്ടായ ഉടൻ തന്നെ കറുത്ത നിറത്തിലുള്ള ശക്തമായ പുകയാണ് പ്രദേശത്ത് പരന്നു. ജനവാസ മേഖലയായതിനാൽ എല്ലാവരിലും ആശങ്ക ഉയർന്നിരുന്നു. […]

Read More

കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കൊവിഡ് കേസുകൾ;മുൻകരുതൽ നടപടികൾ ശക്തമാക്കി

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. വിവിധ സംസ്ഥാനങ്ങളിലായി മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ കണക്കുകൾ ഡാഷ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ മാത്രമണ് ഡാഷ് ബോർഡിൽ ചേർത്തിട്ടുള്ളത്. രാജ്യത്താകെയുള്ള രോഗ വ്യാപനം സംബന്ധിച്ച പുതിയ കണക്ക് മന്ത്രാലയം ഇന്ന് പുറത്തുവിട്ടേക്കും. കേരളം കൂടാതെ മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതിയ […]

Read More

കൂരിയാട് ദേശീയപാത വീണ്ടും തകർന്നു; സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു

മലപ്പുറം കൂരിയാട് ദേശീയപാതയിൽ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തേ വലിയരീതിയിൽ തകര്‍ച്ചയുണ്ടായ സ്ഥലത്തിനു സമീപത്താണ് സംരക്ഷണ ഭിത്തി പൊളിഞ്ഞത്.കനത്ത മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്‍റ് കട്ടകളാണ് തകർന്നു വീണത്. പ്രദേശത്ത് കൂടുതൽ സ്ഥലങ്ങളിൽ സര്‍വീസ് റോഡിനു വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ സമീപത്തെ വയലുകളിൽ വെള്ളം കയറിയിട്ടുണ്ട്.

Read More

പതിറ്റാണ്ടുകളായി നിലനിന്നിരുന്ന മക്കിമല ഭൂപ്രശ്‌നം പരിഹരിച്ചതായി റവന്യൂ മന്ത്രി കെ.രാജന്‍

വയനാട് ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നം പരിഹരിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രദേശത്ത് ഭൂമി കൈവശം വെച്ച് വരുന്ന എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തര്‌വിലൂടെ പ്രയോജനം ലഭിക്കുമെന്ന്് റവന്യൂ മന്ത്രി അറിയിച്ചു. 1970 കളിലാണ് മക്കിമലയിലെ ഭൂപ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. 1964-71 കാലഘട്ടത്തില്‍ പട്ടാളക്കാര്‍ക്കുള്‍പ്പെടെ 391 പേര്‍ക്ക് ആയിരത്തോളം ഏക്കര്‍ ഭൂമി ഈ പ്രദേശത്ത് പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ പട്ടയം ലഭിച്ചിട്ടും നാട്ടുകാരല്ലാത്ത പട്ടക്കാരുള്‍പ്പെടെ നിരവധി […]

Read More

അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയ മലയാളി സംഘം പിടിയിൽ

കൊച്ചി: അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ അഞ്ച് മലയാളികൾ അറസ്റ്റിൽ. പോഞ്ഞാശേരിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്നിടത്ത് അഞ്ചംഗ സംഘം അതിക്രമിച്ചു കയറി കത്തി ഉൾപ്പെടെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 37,000 രൂപയാണ് ഇവർ അതിഥി തൊഴിലാളികളിൽനിന്നു തട്ടിയെടുത്തത്. പ്രതികളെ മണിക്കൂറുകൾക്കകം പെരുമ്പാവൂർ പൊലീസ് പിടികൂടി. പോഞ്ഞാശേരി സ്വദേശികളായ റിൻഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസിൽ, സലാഹുദ്ദീൻ, ചേലക്കുളം സ്വദേശി അനു എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് പോഞ്ഞാശേരിയിലായിരുന്നു സംഭവം. ആക്രമിച്ച് പണം തട്ടിയെടുത്ത […]

Read More

ബിജെപി നേതാവിനെ വെടിവച്ചുകൊന്ന കേസ് ; ബിജെപി നേതാവ് മിനി നമ്പ്യാർക്ക് ജാമ്യം അനുവദിച്ച് കോടതി

പയ്യന്നൂരിൽ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ബിജെപി നേതാവുമായ മിനി നമ്പ്യാർക്ക് ജാമ്യം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിലെ മൂന്നാം പ്രതിയായ മിനിക്ക് ജാമ്യം അനുവദിച്ചത്. മാർച്ച് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മിനിയുടെ സുഹൃത്തായ സന്തോഷാണ് ഭർത്താവ് രാധാകൃഷ്ണനെ വെടിവച്ചുകൊന്നത്. ഗൂഢാലോചന കുറ്റമായിരുന്നു മിനിക്കെതിരെ ചുമത്തിയിരുന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളിൽ വച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊല്ലുകയായിരുന്നു. മിനി കൊലപാതകത്തിന് മുമ്പും ശേഷവും സന്തോഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മിനിയും സന്തോഷും […]

Read More

കേരളത്തിന്റെ അഭിമാന പദ്ധതി വയനാട് തുരങ്ക പാതയ്ക്ക് ഒടുവിൽ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി പച്ചക്കൊടി

വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. പരിസ്ഥിതി ആഘാതവും അവ ലഘൂകരിക്കാന്‍ സ്വീകരിക്കുന്ന നടപടികളും സൂചിപ്പിച്ച് കൊങ്കണ്‍ റെയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി.ആനക്കാംപൊയില്‍ കള്ളാടി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് തുരങ്ക പാത നിര്‍മിക്കുന്നത്. രണ്ടു തുരങ്കമായാണ് പാത നിര്‍മിക്കുക. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍നിന്നു ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. അതീവശ്രദ്ധയോടെ വേണം പരിസ്ഥിതി ലോല പ്രദേശത്തെ നിര്‍മാണം എന്നതാണ് […]

Read More

അൻവറിനെ കൂടെ നിർത്തും, ചർച്ചകൾ പുരോഗമിക്കുകയാണ്; ‘എൽഡിഎഫിനെതിരെ പ്രവർത്തിക്കുന്ന ശക്തികളെ ഒരുമിപ്പിച്ച് നിർത്തും: രമേശ് ചെന്നിത്തല

മലപ്പുറം: നിലമ്പൂരിലെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് കോൺഗ്രസിന് ഉറപ്പുണ്ടെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഉപതിരഞ്ഞെടുപ്പിൽ എല്ലാ കോൺഗ്രസ് നേതാക്കളും പ്രചാരണത്തിനെത്തുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവറുമായുളള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നിലമ്പൂരിലെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന ഉറപ്പ് ഞങ്ങൾക്കുണ്ട്. ഇന്ന് മുതൽ നിലമ്പൂരിൽ സജീവമാകും. എല്ലാ നേതാക്കളും നിലമ്പൂരിലെത്തി പ്രവർത്തിക്കും. പി വി […]

Read More