
കൊല്ലം: കൊച്ചിയിൽ മുങ്ങിയ കപ്പിലിൽ നിന്നുള്ള എംഎസ്‌സി എൽസ 3യുടെ തീരത്തടിഞ്ഞ കണ്ടെയ്‌നർ മുറിച്ച് മാറ്റുന്നതിനിടെ തീപിടിത്തം. കണ്ടെയ്‌നറിലെ തെർമോക്കോൾ കവചത്തിലാണ് തീപിടിച്ചത്. പുക വ്യാപകമായി പടർന്നതോടെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിന്ത്രണവിധേയമാക്കി.
ഒമ്പത് കണ്ടെയ്‌നറുകളാണ് ശക്തികുളങ്ങര തീരത്തടിഞ്ഞത്. കാർ മാത്രം പോകുന്ന ചെറിയ വഴിയിലൂടെ കണ്ടെയ്‌നർ കൊണ്ടുപോകുന്നതിന് തടസമുള്ളതിനാലാണ് മുറിച്ചുമാറ്റി കൊല്ലം പോർട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. തീപിടിത്തമുണ്ടായ ഉടൻ തന്നെ കറുത്ത നിറത്തിലുള്ള ശക്തമായ പുകയാണ് പ്രദേശത്ത് പരന്നു. ജനവാസ മേഖലയായതിനാൽ എല്ലാവരിലും ആശങ്ക ഉയർന്നിരുന്നു. തീ അണച്ചുവെങ്കിലും പുക ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.കൊല്ലം ജില്ലയിലെ പല തീരങ്ങളിലായി 41 കണ്ടെയ്‌നറുകൾ അടിഞ്ഞിരുന്നു.
റോഡ് മാർഗവും കടൽ മാഗർവുമാണ് ഇവ കൊല്ലം പോർട്ടിലേക്ക് എത്തിക്കുന്നത്. വിദഗ്ദ്ധരായ സംഘമാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് അധികൃതർ പറഞ്ഞിരിക്കുന്നത്