യാത്രക്കാർക്ക് റെയിൽവെയുടെ സർപ്രൈസ്; വന്ദേഭാരതിൽ എട്ട് കോച്ചുകൾ കൂട്ടിച്ചേർത്തു
മംഗലാപുരം – തിരുവനന്തപുരം (20631-20632) വന്ദേഭാരത് ട്രെയിനിൽ എട്ട് കോച്ചുകൾ കൂട്ടിച്ചേർത്തു. വ്യാഴാഴ്‌ച മുതൽ 16 കോച്ചുകളുമായാണ് ട്രെയിൻ ഓടിത്തുടങ്ങിയത്.ഒരു എക്‌സിക്യൂട്ടീവ് ചെയർകാറും ഏഴ് ചെയർകാറുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതോടെ 14 ചെയർകാറുകളും രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളും മംഗലാപുരം ട്രെയിനിലുണ്ടാകും. തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിന് 20 കോച്ചുകളാണുള്ളത്.ഈ മാസം ആദ്യമാണ് മംഗലാപുരം – തിരുവനന്തപുരം വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിൻ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായത്. യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കിലും കോച്ചുകൾ കുറവായതിനാൽ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയായിരുന്നു. […]
Read More
