നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കെ.സി വേണുഗോപാൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്.പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും എഐസിസി ജന.സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടനെ തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽവിജയിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ് മീഡിയവണിനോട് പറഞ്ഞു.. സ്ഥാനാർഥി ആരാണെങ്കിലും പിന്തുണയ്ക്കുമെന്നാണ് പി.വിഅൻവർ പറഞ്ഞതെന്നും ജോയ് പറഞ്ഞു.അൻവറിന്റെ മുന്നണിപ്രവേശനം യുഡിഎഫ് ഉന്നത നേതൃത്വം ചർച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. കോൺഗ്രസിൽ നിന്ന് സിപിഎമ്മിന് ഒരു സ്ഥാനാർഥിയെ കിട്ടാൻ പോകുന്നില്ലെന്നും […]

Read More

ഉത്സവത്തിനിടെ ഉണ്ടായ സംഘർഷം:ഡിവെെഎഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതി2 പൊലീസുകാര്‍ക്ക് സസ്പെൻഷൻ

മലപ്പുറത്ത് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ച സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് സ്‌റ്റേഷനിലെ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഒരാളെ സ്ഥലംമാറ്റി. സീനിയർ സിവിൽ പൊലീസ് ഓഫിസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു.ഉമേഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്‌. സിവിൽ പൊലീസ് ഓഫിസർ ജെ.ജോജയെ കോട്ടയ്ക്കലിലേക്ക് സ്‌ഥലം മാറ്റി.ഏപ്രിൽ 2ന് നടന്ന പുഴക്കര ഉത്സവത്തിൽ ഉണ്ടായ സംഘർഷത്തിൽ പെരുമ്പടപ്പ് […]

Read More

എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാനൊരുങ്ങി ഷൈൻ ടോം ചാക്കോ

രാസലഹരിക്കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി നടൻ ഷൈൻ ടോം ചാക്കോ. എഫ്‌ഐആർ റദ്ദാക്കാനുളള സാദ്ധ്യത തേടി നടൻ അഭിഭാഷകരെ സമീപിച്ചു. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികൾ തുടങ്ങിയേക്കുമെന്നാണ് വിവരം. ഫലം നടന് അനുകൂലമാണെങ്കിൽ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കും. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും.വിവാദങ്ങൾക്കിടയിലും ഷൈൻ ടോം ചാക്കോ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകർക്ക് ഈസ്റ്റർ ആശംസകൾ നേർന്നതും ചർച്ചയായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ […]

Read More

കോന്നിയിൽ വീട്ടിലെ തീപിടിത്തം; മനോജ് സ്ഥിരം മദ്യപാനി,വഴക്ക് പതിവെന്നും അയൽക്കാർ

കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മനോജ് സ്ഥിരം മദ്യപാനി ആയിരുന്നെന്നും വീട്ടിൽ പതിവായി വഴക്കുണ്ടായിരുന്നായി നാട്ടുകാർ പറയുന്നു.ഇന്നലെ രാത്രിയും മദ്യലഹരിയിൽ വഴക്കുണ്ടായിരുന്നു. മകൻ വീടിന് തീയിട്ടപ്പോൾ അച്ഛനും അമ്മയും പുറത്തേക്ക് ഇറങ്ങുകയായിരുന്നുവെന്നും അയൽക്കാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.ഇളകൊള്ളൂർ ലക്ഷം വീട് ഭാഗത്തെ വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകൻ മനോജ് ആണ് മരിച്ചത്. അപകട സമയത്ത് മനോജും മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല എന്നാണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ […]

Read More

കുടുംബശ്രീ വാർഷികം ഗ്രാമോത്സവം വിപുലമായി ആഘോഷിച്ചു

കുന്ദമംഗലം പഞ്ചായത്ത്‌ വാർഡ് 12കുടുംബശ്രീ വാർഷികം ഗ്രാമോത്സവം 25 അഡ്വ. പി ടി എ റഹിം എംഎൽഎ ഉത്ഘാടനം ചെയ്തു. സിഡിഎസ് മെമ്പർ പി.പി ഷീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽക്കുന്നുമ്മൽ മുഖ്യാതിഥി ആയിരുന്നു.ആരോഗ്യ പ്രവർത്തകൻ സി. പി. സുരേഷ് ബാബു പ്രഭാഷണം നടത്തി. കേരള ഫയർ ആൻഡ്‌ റെസ്ക്യൂ ഫോഴ്സ് അഗ്നി സുരക്ഷ ബോധ വൽക്കരണവും ഡെമോൻ സ്ട്രക്ഷൻ ക്ലാസും നടത്തി.പി. പി. ഉണ്ണികൃഷ്ണൻ, ബൈജു. വി. പി, സുഭാഷ്. പി എം, […]

Read More

മർകസ് സ്ഥാപകദിനം ആചരിച്ചു

കോഴിക്കോട്: വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമായി അരനൂറ്റാണ്ടിലേക്ക് ചുവടുവെക്കുന്ന മർകസിന്റെ 48-ാമത് സ്ഥാപക ദിനാചരണം പൗഢമായി. കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടന്ന പതാകയുയർത്തലിന് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. മർകസിലൂടെ ജീവിതത്തിന്റെ മാർഗരേഖ തയ്യാറാക്കിയ അനവധി ജനങ്ങളുടെ സന്തോഷത്തിന്റെ ആഘോഷമാണ് മർകസ് ദിനാചരണങ്ങൾ എന്നും കൂടുതൽ ഉത്സാഹത്തോടെ സാമൂഹിക ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് മർകസ് കുടുംബം ലക്ഷ്യമിടുന്നതെന്നും ഉസ്താദ് സന്ദേശത്തിൽ പറഞ്ഞു.മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചടങ്ങിൽ […]

Read More

ലഹരി ഉപയോഗിച്ചോ മുടിയിൽ തെളിയും

ഒരാൾ ലഹരി ഉപയോഗിച്ചോ എന്നറിയാൻ അയാളുടെ മുടി മാത്രം മതി.സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെങ്കിൽ രണ്ടുവർഷം മുമ്പ് ഉപയോഗിച്ച ലഹരിയുടെ സാന്നിദ്ധ്യം പോലും മുടി പരിശോധനയിൽ കണ്ടെത്താനാകും. ഏത് ലഹരിയാണെന്നും തിരിച്ചറിയാം. കോടതികളിൽ ഇവ തെളിവായി സ്വീകരിക്കുന്നതിനാൽ ഊരിപ്പോകാനാകില്ല. അതേസമയം നഖപരിശോധനയിൽ ലഹരിസാന്നിദ്ധ്യം കണ്ടെത്താൻ സാധിക്കില്ലെന്ന് ഫോറൻസിക് വിദഗ്ദ്ധർ പറയുന്നു.എത്ര വിദഗ്ദ്ധമായി തെളിവുകൾ ഒളിപ്പിച്ചാലും ഒരാളുടെ മുടിയിൽ തെളിയും അയാളുടെ ലഹരി ഉപയോഗത്തിന്റെ ജാതകം. ഇതിനായി ഉപയോഗിക്കുന്നത് ജി.സി-എം.എസ് (ഗ്യാസ് ക്രോമാറ്റോഗ്രാഫി മാസ് സ്പെട്രോമെട്രി),എൽ.സി-എം.എസ് (ലിക്വിഡ് ക്രോമാറ്റോഗ്രാഫി […]

Read More

ലഹരി കേസ്; നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാവും

ഷൈനെ വിശദമായി ഒരു തവണ കൂടി ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായിനാളെ നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിക്കും. സജീറുമായി ഷൈൻ ലഹരി ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.ഷൈനൊപ്പം പ്രതിചേർക്കപ്പെട്ട കോഴിക്കോട് സ്വദേശിയെയും പൊലീസ് ചോദ്യം ചെയ്യും. നടന്റെ അറസ്റ്റോടുകൂടി സിനിമ മേഖലയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് പൊലീസിന്റെ നീക്കം. അഞ്ച് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. […]

Read More

അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ‌

തൃശ്ശൂരിൽ നായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട് തർക്കം യുവാവിനെ അയൽവാസി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. കോടശേരി സ്വദേശി ഷിജു( 42 ) ആണ് കൊല്ലപ്പെട്ടത്. പ്രതി അന്തോണി(69)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10:30ന് ശേഷമാണ് സംഭവം നടന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടതും കൊലപാതകത്തിൽ കലാശിച്ചതും. നായ തൊട്ടടുത്ത പറമ്പിൽ കയറിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇരുവരും തമ്മിൽ തർക്കം ഒന്നും ഉണ്ടായിട്ടില്ലായിരുന്നു. ഇന്നലെ […]

Read More

യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ക്രൈസ്തവർ

പ്രത്യാശയുടെയും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും തിരുനാളായ ഈസ്റ്റർ ആഘോഷിച്ച് ക്രൈസ്തവർ.യേശു ഉയർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കി ഈസ്റ്റർ ആഘോഷിക്കുന്നത്.ജറുസലേമിേലക്ക് ക്രിസ്തുവിന്റെ രാജകീയ പ്രവേശനം ഓർമിക്കുന്ന ഓശാന ഞായറും പെസഹയും ദുഃഖവെള്ളിയും ആചരിച്ച് ഭക്തിനിർഭരമായാണ് ഈസ്റ്ററിനെ വരവേൽക്കുന്നത്. മരണം ജീവിതത്തിന്‍റെ അവസാനമല്ലെന്നും നിത്യ ജീവിതത്തിലേക്കുള്ള കവാടമാണെന്നുമുള്ള ഓർമപ്പെടുത്തലാണ് ഈസ്റ്റർ എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു.ശനിയാഴ്ച വൈകിട്ട് മുതൽ പല ദേവാലയങ്ങളിലും ഈസ്റ്റർ കുർബാനകളും ആഘോഷങ്ങളും തുടങ്ങി. മാനന്തവാടി രൂപതയുടെ കീഴിലെ പള്ളികളിൽ ശനിയാഴ്ച രാത്രി 7 മുതൽ ഈസ്റ്റർ കുർബാനകളും പ്രാർഥനകളും നടത്തി. […]

Read More