
കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മനോജ് സ്ഥിരം മദ്യപാനി ആയിരുന്നെന്നും വീട്ടിൽ പതിവായി വഴക്കുണ്ടായിരുന്നായി നാട്ടുകാർ പറയുന്നു.
ഇന്നലെ രാത്രിയും മദ്യലഹരിയിൽ വഴക്കുണ്ടായിരുന്നു. മകൻ വീടിന് തീയിട്ടപ്പോൾ അച്ഛനും അമ്മയും പുറത്തേക്ക് ഇറങ്ങുകയായിരുന്നുവെന്നും അയൽക്കാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.ഇളകൊള്ളൂർ ലക്ഷം വീട് ഭാഗത്തെ വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകൻ മനോജ് ആണ് മരിച്ചത്. അപകട സമയത്ത് മനോജും മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല എന്നാണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മനോജിന്റെ മൃതദേഹം കണ്ടെത്തിയത്.