കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് കെ. മുരളീധരൻ

കോൺഗ്രസിലെ സംസ്ഥാനത്തെ മുഴുവൻ മുതിർന്ന നേതാക്കളും പങ്കെടുക്കുന്ന കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് കെ. മുരളീധരൻ. ലീഡർ കെ. കരുണാകരൻ മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിൽ നിന്നാണ് മുരളീധരൻ വിട്ടുനിന്നത് .

Read More

ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും; ഒരാൾ മരിച്ചു

ഡൽഹിയിൽ ശക്തമായ മഴയിലും പൊടിക്കാറ്റിലും ഒരാൾ മരിച്ചു. ഡൽഹിയിലെ മധു വിഹാർ പിഎസ് പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ പൊടിക്കാറ്റിൽ ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മുതൽ ആരംഭിച്ച പൊടിക്കാറ്റിൽ പ്രദേശത്തെ വ്യോമഗതാഗതം താറുമാറായി.കുറഞ്ഞത് 205 വിമാനസർവീസുകൾ വൈകുകയും 50 തോളം വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു. ഇതോടെ ഡൽഹി വിമാനത്താവളത്തിലെ യാത്രക്കാർ അനിശ്ചിതത്വത്തിലായി. വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ യാത്രക്കാർ […]

Read More

ചരിത്ര കുതിപ്പിൽ സ്വർണവില,ഒരു പവന് 70,000 കടന്നു

സംസ്ഥാനത്ത് ചരിത്രത്തിൽ ആദ്യമായി സ്വർണവില 70,000 കടന്നു.പവന് 200 രൂപ കൂടി 70,160 രൂപയായി. മൂന്ന് ദിവസത്തിനിടെ 3,840 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്.യുഎസ്-ചൈന വ്യാപാരയുദ്ധം രൂക്ഷമായതോടെ രാജ്യാന്തര സ്വര്‍ണം റെക്കോഡ് തകര്‍ത്ത് കുതിക്കുകയാണ്. സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ […]

Read More

പാലക്കാട്ട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ ചത്തു

പാലക്കാട്ട് മേയാൻ വിട്ട 17 പശുക്കൾ ട്രെയിൻ ഇടിച്ച് ചത്തു. പാലക്കാട് മീങ്കരയിൽ ഇന്ന് രാവിലെയോടെയാണ് അപക‌ടമുണ്ടായത്. പശുക്കൾ പാളം മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിൻ അവയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പശുക്കൾ ട്രാക്കിലൂടെ നടക്കുമ്പോഴാണ് ട്രെയിൻ ഇടിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ പശുക്കളുടെ ശരീരം ചിതറിത്തെറിക്കുകയായിരുന്നു. ചിലവ ചതഞ്ഞരഞ്ഞുപാേയി. പശുക്കളുടെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല.

Read More

മലപ്പുറത്ത് യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവം; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസ്

മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതിൽ പൊലീസ് കേസ്. യുവതിയുടെ മൊഴി പ്രകാരം മലപ്പുറം വനിതാ സെല്ലാണ് കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ കേസെടുത്തത്.വീരാൻകുട്ടി യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലുന്നതിന്‍റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. വിവാഹ സമയത്ത് നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ കിട്ടിയില്ലെന്നും പരാതിയുണ്ട്. ഒന്നര കൊല്ലം മുമ്പ് വിവാഹിതയായ യുവതിയെയാണ് മുത്തലാഖ് ചൊല്ലിയത്.

Read More

എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ വീട്ടിൽ കയറി ആക്രമം

എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ വീണ്ടും ആക്രമണം. കടകംപള്ളി സ്വദേശി നന്ദന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചെന്നും പരാതിയുണ്ട്. രണ്ടുപേരാണ് ആക്രമണം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ നന്ദനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ആയിരുന്നു ആക്രമണമുണ്ടായത്.ഇത് മൂന്നാം തവണയാണ് നന്ദൻറെ വീടിന് നേരെ ആക്രമണം ഉണ്ടാകുന്നത്. അന്ന് എത്തിയ ആക്രമികൾ വീടിന്റെ ജനലും നിർത്തിയിട്ട വാഹനവും അടിച്ചു തകർത്തിരുന്നു. സംഭവത്തിൽ അന്ന് പേട്ട പൊലീസിൽ പരാതിയും […]

Read More

കൊല്ലത്ത് വൻ ലഹരിവേട്ട; 700 കിലോ ലഹരി വസ്തുക്കൾ പിടികൂടി

കൊല്ലം ചടയമംഗലത്ത് 10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി.എക്സൈസ് വിഭാഗം അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ സൂപ്പർമാർക്കറ്റിൽ നിന്നും 700 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടിയത് . കടയ്ക്കൽ-കുമ്മിൾ റോഡിലെ പനമ്പള്ളി സൂപ്പർമാർക്കറ്റിൽ നിന്നാണ് നിരോധിത ലഹരി വസ്തുക്കളുടെ വലിയ അളവ് കണ്ടെത്തിയത്.ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിൻറെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ചടയമംഗലം എക്സൈസ് ഓഫീസുകളിൽ നിരവധി കേസുകളുണ്ടെന്ന് അധികൃതർ അറിയിച്ചു.

Read More

പ്യൂമ ഓഫര്‍ ചെയ്ത 300 കോടിയുടെ കരാര്‍ നിരസിച്ച് വിരാട് കോലി

അപൂര്‍വ്വം കായികതാരങ്ങള്‍ക്ക് മാത്രം പ്യൂമ മുന്നോട്ടുവെക്കുന്ന 300 കോടിയുടെ കരാര്‍ നിരസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ വിരാട് കോലി. നിലിവില്‍ പ്യൂമയുമായി ഉണ്ടായിരുന്ന 110 കോടിയുടെ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് മുന്‍ഇന്ത്യന്‍ ക്യാപ്റ്റന് എട്ട് വര്‍ഷത്തേക്ക് 300 കോടിയുടെ കരാര്‍ കമ്പനി ഓഫര്‍ ചെയ്തത്. എന്നാല്‍ കരാറുമായി മുന്നോട്ട് പോകേണ്ടതില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിരാട് കോലി ഇന്ത്യന്‍ സ്‌പോര്‍ട് ഉല്‍പ്പന്ന കമ്പനിയായ അജിലറ്റാസുമായി പുതിയ കരാര്‍ ഉറപ്പിക്കാന്‍ പോകുകയാണെന്നാണ് വിവരം. ഇന്ത്യന്‍ പ്രീമിയര്‍ […]

Read More

കാനഡയിൽ കാണാതായ മലയാളിയുടെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തി

കാനഡയിൽ കാണാതായ മലയാറ്റൂർ നീലീശ്വരം സ്വദേശി ഫിന്റോ ആൻറണിയെ മരിച്ച നിലയിൽ കണ്ടെത്തി.കാറിനുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ജിപിഎസ് സംവിധാനമുള്ള വാഹനം അടക്കമാണു കഴിഞ്ഞ 5 മുതൽ കാണാതായത്.12 വർഷമായി ഫിന്റോ കാനഡയിൽ ജോലി ചെയ്യുന്നു. 6 മാസമായി ഭാര്യയും 2 കുട്ടികളും കൂടെയുണ്ട്. മൊബൈൽ ഫോൺ വീട്ടിലുണ്ട്. ഫിന്റോ ആന്റണിയെ കാണാനില്ലെന്നു കാനഡ പൊലീസാണു റിപ്പോർട്ട് ചെയ്തത്. കാണാതായ വാർത്ത ബുധനാഴ്ച കാനഡ പൊലീസ് പത്രങ്ങളിൽ നൽകിയിരുന്നു.

Read More

വഖഫ് ഭേദഗതി ബിൽ പ്രതിഷേധ സംഗമത്തിൽ കുന്ദമംഗലത്ത് നിന്ന് ആറായിരം പേർ പങ്കെടുക്കും

കോഴിക്കോട് വെച്ച് നടക്കുന്ന വഖഫ് ഭേദഗതി ബിൽ പ്രതിഷേധ റാലിയിൽ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് ആറായിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ പ്രസിഡണ്ട് കെ.മൂസ്സ മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി തീരുമാനിച്ചു. യോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി എം.കുഞ്ഞാമുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടരി എൻ. പി. ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ. കെ. കോയ, മങ്ങാട്ട് റസാഖ് […]

Read More