
പാലക്കാട്ട് മേയാൻ വിട്ട 17 പശുക്കൾ ട്രെയിൻ ഇടിച്ച് ചത്തു. പാലക്കാട് മീങ്കരയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. പശുക്കൾ പാളം മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിൻ അവയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പശുക്കൾ ട്രാക്കിലൂടെ നടക്കുമ്പോഴാണ് ട്രെയിൻ ഇടിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ പശുക്കളുടെ ശരീരം ചിതറിത്തെറിക്കുകയായിരുന്നു. ചിലവ ചതഞ്ഞരഞ്ഞുപാേയി. പശുക്കളുടെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല.