മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ,ആലപ്പുഴ ബീച്ചിലെ കടകൾ തുറക്കരുതെന്ന് പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിനാൽ ആലപ്പുഴയിൽ കനത്ത സുരക്ഷ.ബീച്ചിൽ ബജിക്കടകളും ചെറിയ ഹോട്ടലുകളും തട്ടുകടകളും തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്നു പൊലീസിന്റെ കർശന നിർദേശം. ഇക്കാര്യം കാണിച്ച് മുഴുവൻ കടയുടമകൾക്കും പൊലീസ് ഇന്നലെ വൈകിട്ടോടെ നോട്ടിസ് നൽകി.കെപിഎംഎസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനത്തിനാണ് ഇന്ന് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ബീച്ചിൽ എത്തുന്നത്. വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് എത്തുമെന്നതിനാൽ പൊതുസുരക്ഷയുടെ ഭാഗമായി കച്ചവടസ്ഥാപനം ഇന്ന് പൂർണമായി അടച്ചിടണം എന്നാണ് സൗത്ത് സ്റ്റേഷൻ ഹൗസ് ഓഫിസർ നൽകിയ നോട്ടിസിലുള്ളത്. ബീച്ചിൽ […]

Read More

ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾക്കും ജാമ്യമില്ല

താമരശേരിയിൽ സഹപാഠികളുടെ മർദ്ദനത്തിൽ പത്താംക്ലാസുകാരൻ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റാരോപിതരായ ആറ് വിദ്യാ‌ർത്ഥികൾക്കും ജാമ്യമില്ല. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. ജുവനൈൽ ബോർഡ് ജാമ്യഹർജി തളളിയതിനെ തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ആവശ്യവുമായി ഷഹബാസിന്റെ പിതാവും നേരത്തെ രംഗത്തെത്തിയിരുന്നു. മകനെ […]

Read More

എരുമേലിയിൽ വീടിനു തീപിടിച്ച് ഒരാൾ മരിച്ചു; മൂന്നുപേർക്കു ഗുരുതരപരുക്കേറ്റു

എരുമേലിയിൽ വീടിന് തീപിടിച്ച് ഗൃഹനാഥ മരിച്ചു; ഭർത്താവിനും 2 മക്കൾക്കും ഗുരുതര പരുക്ക്.കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50) ആണ് മരിച്ചത്. തീപിടിത്തത്തിൽ ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), മകൻ ഉണ്ണിക്കുട്ടൻ(22) എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു. ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളിൽ തീ പടരുകയായിരുന്നു. തീ പടർന്നത് […]

Read More

ചൂരൽമല പുനരധിവാസം: ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണം

മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം കുറവാണെന്ന എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഹർജിയിലാണ് കോടതി ഉത്തരവ്. എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രിയിൽ ആണ് പണം അടയ്ക്കേണ്ടത്. നേരത്തെ 26 കോടി രൂപ കെട്ടിവെച്ചിരുന്നു. സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം കുറവാണെന്ന എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഹർജിയിലാണ് കോടതി ഉത്തരവ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇടക്കാല സംവിധാനമെന്ന രീതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.സർക്കാർ ഏറ്റെടുക്കുന്ന […]

Read More

ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ല ബ്രത്ത് അനലൈസര്‍ പരിശോധനാ ഫലത്തിന് എതിരെ ഡ്രൈവര്‍

വീണ്ടും വിവാദത്തിലായി ബ്രത്ത് അനലൈസർ. പാലോട് – പേരയം റൂട്ടിലെ ഡ്രൈവർ പച്ചമല സ്വദേശി ജയപ്രകാശ് ആണ് പരാതിയുമായി രംഗത്തുള്ളത്. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലാത്ത താൻ ബ്രത്ത് അനലൈസറിൽ ഊതിയപ്പോൾ സിഗ്നൽ കാണിച്ചുവെന്ന് ജയപ്രകാശ് പറയുന്നു. മെഷിൻ കേടാണെന്നാണ് ആരോപണം. ജയപ്രകാശ് കുടുംബസമേതം കെ എസ് ആർ ടി സി ഡിപ്പോയിൽ എത്തി പ്രതിഷേധിച്ചു. അന്വേഷണം ആവശ്യപ്പെട്ട് പായവിരിച്ച് ഉപവാസം അനുഷ്ടിച്ചാണ് പ്രതിഷേധം. ഹോമിയോ മരുന്ന് കഴിച്ച കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ ബ്രത്ത് അനലൈസര്‍ പരിശോധനയിൽ […]

Read More

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പിനിടെ സ്ഥലത്ത് സംഘർഷാവസ്ഥ

തൃശ്ശൂർ മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായുള്ള തെളിവെടുപ്പിനിടെ സ്ഥലത്ത് സംഘർഷാവസ്ഥ. സംഘർഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് ക്രമീകരിച്ചിരുന്നത്. ജോജോയെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും ഉണ്ടായിരുന്നു.കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇതിനിടെ കുതറിമാറിയതാണ് തന്നെ പ്രകോപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ലൈംഗികബന്ധത്തിന് ശ്രമിക്കുന്നതിനിടെ കുട്ടി അലറി വിളിച്ച് ആളെക്കൂട്ടാൻ ശ്രമിക്കുന്നതിനിടെയാണ് അത് തടയാൻ വേണ്ടി കുളത്തിലേക്ക് തള്ളിയിട്ടത്. ശേഷം കുട്ടിയുടെ കഴുത്തിൽ ചവിട്ടി ചെളി […]

Read More

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

മലപ്പുറം കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തിൽ അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.45നായിരുന്നു അപകടം. കരിമ്പുഴ ടാമറിന്റ് ഹോട്ടലിനു സമീപത്ത് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നിലമ്പൂരിൽനിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More

മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം

കാസർകോട് മഞ്ചേശ്വരത്ത് കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. മൃതദേഹത്തിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തി. മംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെരീഫിനെ ഇന്നലെ രാത്രിയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കർണ്ണാടക, മുൽക്കി, കൊളനാട് സ്വദേശിയും മംഗ്ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫി (52)നെ ഇന്നലെ രാത്രിയോടെയാണ് മഞ്ചേശ്വരം അടുക്കപ്പള്ളയിൽ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

ലക്ഷങ്ങളുടെ വാടക കുടിശ്ശിക; നാദാപുരത്ത് ബിഎസ്എൻഎൽ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി

4 ലക്ഷത്തോളം രൂപ വാടക കുടിശ്ശികയായതോടെ കോഴിക്കോട് നാദാപുരം മേഖലയിൽ ബിഎസ്എൻഎൽ ഇൻ്റർനെറ്റ് കണക്ഷൻ ലക്ഷങ്ങളുടെ വാടക കുടിശ്ശിക; നാദാപുരത്ത് ബിഎസ്എൻഎൽ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി വിച്ഛേദിച്ചു. സർക്കാർ ഓഫിസുകളുടെ അടക്കം പ്രവർത്തനം അവതാളത്തിലായി.ഇന്റർനെറ്റ് കേബിൾ കടന്ന് പോവുന്ന വൈദ്യുതി വകുപ്പിന്റെ പോസ്റ്റുകളുടെ വാടകയാണ് കുടിശ്ശികയായത്. 2023 – 24 വർഷത്തിൽ നാല് ലക്ഷത്തോളം രൂപയാണ് കെഎസ്ഇബിക്ക് ലഭിക്കാനുള്ളത്.

Read More

കൊലപാതകം നടത്തിയിട്ടും കൂസൽ ഇല്ലാതെ കുട്ടിയെ കണ്ടില്ലെന്ന് പ്രതി;വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങൾ

മാളയിൽ ആറു വയസ്സുകാരനെ കുളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കുളക്കരയിൽ എത്തിച്ചത്. ശേഷം പ്രകൃതി വിരുദ്ധ ലൈംഗീക പ്രവൃത്തിക്ക് വിധേയനാക്കി.കുട്ടി അമ്മയോട് പറയുമെന്ന് പറഞ്ഞതിനാൽ കുളത്തിലേക്ക് തള്ളിയിട്ടു. കയറി വരാൻ ശ്രമിച്ചപ്പോൾ വീണ്ടും തള്ളി. മൂന്നാം തവണ തള്ളിയിട്ടപ്പോഴാണ് കുട്ടി ചെളിയിൽ താഴ്ന്നത്.കൃത്യം നടത്തിയതിനുശേഷം തൊട്ടടുത്ത പറമ്പിലേക്ക് പ്രതിമാറി നിന്നു. തിരച്ചിൽ നടത്തുന്ന നാട്ടുകാർക്കൊപ്പം പിന്നീട് കൂടി. പ്രതിക്കൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് […]

Read More