ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന് പരോൾ

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് 15 ദിവസത്തെ പരോൾ അനുവദിച്ച്ഹൈക്കോടതി. പരോൾ അനുവദിക്കരുതെന്ന സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ വിധി.പരോളിന് യുക്തമായ വ്യവസ്ഥകൾ ചുമത്താമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസിൽ ജീവപര്യന്തം തടവിന് കഴിയുകയാണ് നിഷാം. തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്.2015 ജനുവരി 29നു പുലർച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം. ഗേറ്റ് തുറക്കാൻ വൈകിയതിലും […]

Read More

ജപ്തി നേരിട്ട വയോധിക മരിച്ചു

മലപ്പുറം പൊന്നാനിയിൽ ജപ്തി നടപടി നേരിട്ട വയോധിക മരിച്ചു. പൊന്നാനി പാലപ്പെട്ടി സ്വദേശി എടശ്ശേരി മാമി (82) ആണ് മരിച്ചത്. ഇന്നലെയാണ് മാമിയുടെ വീട് ജപ്തി ചെയ്തത്. മാമിയുടെ മകൻ അലിമോൻ ആണ് പാലപ്പെട്ടി എസ്ബിഐ ശാഖയിൽ നിന്ന് ആറ് വർഷം മുൻപ് 25 ലക്ഷം രൂപ ലോൺ എടുത്തത്.42 ലക്ഷം രൂപയാണ് ഇപ്പോൾ ലോൺ അടക്കാൻ ഉള്ളത്. അലിമോനെ കാണാതായതിനെ തുടർന്നാണ് തിരിച്ചടവ് മുടങ്ങിയത്. മാമിയുടെ 22 സെന്റ് സ്ഥലത്തിന്റെ പേരിൽ ആണ് അലിമോൻ ലോൺ […]

Read More

സിംഗപ്പൂരിലെ സ്‌കൂളിൽ തീപിടിത്തം; പവൻ കല്യാണിന്റെ ഇളയ മകന് പൊള്ളലേറ്റു

സിംഗപ്പൂരിലെ സ്‌കൂളിൽ തീപിടിത്തത്തിൽ പവൻ കല്യാണിന്റെ ഇളയ മകന് പൊള്ളലേറ്റു.സിംഗപ്പൂരിലെ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റു. കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിട്ടുണ്ട്. മാരകമായി പരുക്കേറ്റ ശങ്കറിനെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. മാർക് ശങ്കർ ചെറുപ്പം മുതൽ സിംഗപ്പൂരിൽ പഠിച്ചു വരികയായിരുന്നു.അല്ലൂരി സീതാരാമ രാജു ജില്ലയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെയാണ് പവൻ സംഭവം അറിയുന്നത്. ഉടൻതന്നെ സന്ദര്‍ശനം നിര്‍ത്തിവെച്ച് സിംഗപ്പൂരിലേക്ക് തിരിക്കണമെന്ന് ഉദ്യോഗസ്ഥരും അധികാരികളും നിര്‍ദേശിച്ചെങ്കിലും ആദ്ദേഹം സന്ദർശനം തുടർന്നു. പ്രദേശവാസികളോട് അവരെ കാണാമെന്ന് വാക്ക് നല്‍കിയിരുന്നതിനാല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കുമെന്നും ശേഷം […]

Read More

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. വിദ്യാർഥികൾക്ക് പ്രായ പൂർത്തിയാകാത്തത് പരിഗണിക്കരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഷഹബാസിന്റെ കുടുംബവും പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതോടെ ആണ് ആറ് വിദ്യാർത്ഥികളും ജില്ലാ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ജുവനൈൽ ഹോമിൽ കഴിയുകയാണ് കുറ്റാരോപിതരായ വിദ്യാർത്ഥികൾ. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് […]

Read More

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം, ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ് നശിപ്പിക്കൽ കുറ്റങ്ങള്‍ ചുമത്തി. സിറാജുദ്ദീന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയെന്ന് മലപ്പുറം എസ്‍പി ആർ.വിശ്വനാഥ് പറഞ്ഞു.മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയിൽ നടന്നതെന്നും ബാക്കി മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമാണ് നടന്നത്. മലപ്പുറം വളാഞ്ചേരിയിലും കുടുംബം കുറച്ച് കാലം താമസിച്ചിരുന്നു. ഇവിടെ വെച്ചും പ്രസവം നടന്നിരുന്നെന്നും എസ്‍പി പറയുന്നു. വീട്ടിലെ പ്രസവത്തിന് സഹായം ചെയ്തവരെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

പിണറായി വിജയന്റെ നിർദേശപ്രകാരമുള്ള പ്രസംഗമാണ് വെള്ളാപ്പള്ളി നടത്തിയത്:പി.വി അൻവർ

വെള്ളാപ്പള്ളി പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പി.വി അൻവർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള പ്രസംഗമാണ് വെള്ളാപ്പള്ളി നടത്തിയത്.’നിലമ്പൂരിൽ എൽഡിഎഫിന് വലിയ നഷ്ടങ്ങൾ ഉണ്ടാകും. നേതാക്കന്മാരും അണികളും കൊഴിഞ്ഞു പോകുന്നതിനപ്പുറം വോട്ടിങ് ശതമാനത്തിൽ സിപിഎമ്മിന്റെ നടുവൊടിയുന്നത് നിലമ്പൂരിൽ കാണാം.പിണറായിസത്തിനെതിരായ ശക്തമായ ജനവി നിലമ്പൂരിൽ ഉണ്ടാകും യുഡിഎഫിനു വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും അൻവർ പറഞ്ഞു

Read More

വടകര ജില്ലാ ആശുപത്രി കെട്ടിട ശിലാസ്ഥാപനം 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമില്‍ (പിഎംജെവികെ ) ജില്ലയില്‍ അനുവദിച്ച വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ഏപ്രില്‍ 12 ന് പകല്‍ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. പകേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോര്‍ജ് കുര്യന്‍ വിശിഷ്ടാതിഥിയാകും. മന്ത്രിമാരായ വീണ ജോര്‍ജ്, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ […]

Read More

ക്വാറി സമരത്തിനിടെ 15കാരനെ കസ്റ്റഡിയിലെടുത്ത സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

വിവാദമായ പുറക്കാമല ക്വാറി സമരത്തിനിടെ 15കാരനെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മെയ് എട്ടിനകം റിപ്പോർട്ട് സമർപ്പിക്കാൻ പേരാമ്പ്ര ഡിവൈഎസ്പിക്ക് നോട്ടീസ് നൽകി.ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുൽഖിഫിൽ നൽകിയ പരാതിയിലാണ് നടപടി.വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് മര്‍ദിച്ചിരുന്നെന്നും കുടുംബം പരാതി നല്‍കിയിരുന്നു. ഇത് ഏറെ വിവാദമാകുകയും വലിയ രീതിയില്‍ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.എന്നാല്‍ പ്രായപൂര്‍ത്തിയായ ആളാണെന്ന് കരുതിയാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഉടനെ വിട്ടയച്ചിരുന്നെന്നും […]

Read More

ഭാസ്‌ക്കര കാരണവര്‍ കൊലപാതകക്കേസ്;ഷെറിന് 15 ദിവസത്തെ പരോൾ അനുവദിച്ച് സംസ്ഥാന സർക്കാർ

ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് 15 ദിവസത്തെ പരോൾ അനുവദിച്ച് സംസ്ഥാന സർക്കാർ. 14 വർഷത്തെ ശിക്ഷാ കാലയളവിൽ ഇതുവരെ കിട്ടിയത് അഞ്ഞൂറ് ദിവസത്തെ പരോൾ. ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയത് വൻ വിവാദങ്ങൾക്ക് പിന്നാലെ.മൂന്നുദിവസം യാത്രയ്ക്കും അനുവാദം നൽകി. ഷെറിന് ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിളവ് നല്‍കിയത് മുന്‍ഗണന ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 20 വര്‍ഷം ശിക്ഷ […]

Read More
 വള്ളിക്കണ്ടിയിൽ അബ്ദുറഹ്മാൻ കുട്ടി ഹാജി നിര്യാതനായി

വള്ളിക്കണ്ടിയിൽ അബ്ദുറഹ്മാൻ കുട്ടി ഹാജി നിര്യാതനായി

വള്ളിക്കണ്ടിയിൽ അബ്ദുറഹ്മാൻ കുട്ടി ഹാജി നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ മക്കൾ :അബ്ദുൽ കരീം ( ഖത്തർ), ജലാലുദ്ദീൻ(വിജിലൻസ്), സുഹറ( മായനാട്)മരുമക്കൾ: റുബീന (മുറിയനാൽ),ഉസ്മാൻ കോയ (മായനാട്)ഹിബ (ചെലവൂർ). മയ്യത്ത് നിസ്കാരം രാത്രി 8 : 30 കളരിക്കണ്ടി ജുമുഅത്ത് പള്ളിയിൽ.

Read More