
സിംഗപ്പൂരിലെ സ്‌കൂളിൽ തീപിടിത്തത്തിൽ പവൻ കല്യാണിന്റെ ഇളയ മകന് പൊള്ളലേറ്റു.സിംഗപ്പൂരിലെ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റു. കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിട്ടുണ്ട്. മാരകമായി പരുക്കേറ്റ ശങ്കറിനെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. മാർക് ശങ്കർ ചെറുപ്പം മുതൽ സിംഗപ്പൂരിൽ പഠിച്ചു വരികയായിരുന്നു.അല്ലൂരി സീതാരാമ രാജു ജില്ലയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെയാണ് പവൻ സംഭവം അറിയുന്നത്. ഉടൻതന്നെ സന്ദര്‍ശനം നിര്‍ത്തിവെച്ച് സിംഗപ്പൂരിലേക്ക് തിരിക്കണമെന്ന് ഉദ്യോഗസ്ഥരും അധികാരികളും നിര്‍ദേശിച്ചെങ്കിലും ആദ്ദേഹം സന്ദർശനം തുടർന്നു. പ്രദേശവാസികളോട് അവരെ കാണാമെന്ന് വാക്ക് നല്‍കിയിരുന്നതിനാല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കുമെന്നും ശേഷം സിംഗപ്പൂരിലേക്ക് തിരിക്കുമെന്നും ഉപമുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.