മലപ്പുറത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് പഞ്ചായത്ത് സെക്രട്ടറി റോഡരികിൽ കിടന്നു;കേസെടുത്ത് പോലീസ്

മലപ്പുറത്ത് ഡ്യൂട്ടിക്കിടെ പഞ്ചായത്ത് സെക്രട്ടറി മദ്യപിച്ചു റോഡിൽ കിടന്നു. വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കെ.പി ആണ് മദ്യലഹരിയിൽ പെരിന്തൽമണ്ണയിൽ റോഡരികിൽ കിടന്നത്. ഇയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചെന്ന് സ്ഥിരീകരിച്ചു.ഇയാള്‍ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. പൊതു സ്ഥലത്ത് മദ്യപിക്കുകയും ആളുകള്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്തതിനാണ് കേസ്. ഡ്യൂട്ടിക്കിടെ നടന്ന സംഭവമായതിനാൽ ഇദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിയുണ്ടായേക്കും.

Read More

വ്യാജരേഖ ചമച്ച് ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ എസ്‌ഐക്കെതിരെ കേസ്

വ്യാജരേഖ ഇന്‍ഷുറന്‍സ് രേഖകൾ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ എസ്‌ഐക്കെതിരെ കേസ്. പോത്തന്‍കോട് സ്വദേശി ഷായ്‌ക്കെതിരെ വട്ടപ്പാറ പോലീസ് കേസെടുത്തത്. 2019-ല്‍ വട്ടപ്പാറ സ്റ്റേഷന്‍ എഎസ്‌ഐ ആയിരുന്ന ഷാ നിലവില്‍ പത്തനംതിട്ടയില്‍ ഗ്രേഡ് എസ്‌ഐ ആണ്.2019-ല്‍ അപകടം നടന്നതായി 161/19 എന്ന നമ്പരില്‍ വ്യാജമായി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എസ്എച്ച്ഒയുടെ വ്യാജ ഒപ്പിട്ട് കോടതിയില്‍ രേഖകളും സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച് ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് അപകടം വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടത്. തുടര്‍ന്ന് […]

Read More

പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കും, സംഘടനയും കൊടിയുമൊന്നും വിഷയമല്ല:മന്ത്രി എം.ബി രാജേഷ്

കൊച്ചി കളമശേരി ഗവ. പോളിടെക്നിക്കിലെ കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകും അതിൽ സംഘടനയോ പിടിച്ച കൊടിയോ വിഷയമല്ലെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഗവ. പോളിടെക്നിക്കിലെ വന്‍ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ഓരോ സംഘടനയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൂടിയാണ് കേരളത്തിന് ലഹരിയെ ചെറുത്ത് നില്‍ക്കാന്‍ സാധിക്കുന്നത്. അരാജക പ്രവണത ചില സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരിലുമുണ്ടാകാം. ഏതെങ്കിലും സംഘടനയില്‍ ഉള്‍പ്പെട്ടവരുണ്ടോ, ഏതെങ്കിലും കൊടി പിടിച്ചവരുണ്ടോ എന്നതൊന്നും […]

Read More

രാജസ്ഥാനിൽ ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ചു; യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു

രാജസ്ഥാനിലെ ദൗസ ജില്ലയിൽ ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന 25 വയസ്സുകാരനായ ഹന്‍സ്‌രാജ് മീണയാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.അശോക്, ബബ്ലു, കലുറാം എന്നിവര്‍ ഹന്‍സ്രാജിനെ ആക്രമിച്ചത്. ഹന്‍സ്‌രാജ് നിറം പുരട്ടാന്‍ വിസമ്മതിച്ചതോടെ മൂന്നംഗ സംഘം അദ്ദേഹത്തെ ചവിട്ടുകയും ബെല്‍ട്ട് ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നുവെന്ന് എഎസ്പി ദിനേശ് അഗര്‍വാള്‍ പറഞ്ഞു. അതിന് ശേഷം കൂട്ടത്തിലൊരാള്‍ അദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നും വ്യക്തമാക്കി.സംഭവത്തില്‍ രോക്ഷാകുലരായ ഗ്രാമവാസികള്‍ […]

Read More

ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പോലീസ്

തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നെയ്യാറ്റിന്‍കര അമരവളി സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. സൗമ്യയും ഭര്‍ത്താവ് അനൂപും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയതോടെ ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് സൗമ്യയുടെ മരണം സ്ഥിരീകരിച്ചത്.നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെ മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നാതായാണ് സൂചന. സംഭവത്തില്‍ പോലീസ് […]

Read More

ചരിത്രത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില 65,000 കടന്നു

സ്വർണ വില റെക്കോർഡുകൾ മറികടന്നു കുതിക്കുകയാണ്.ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 880 രൂപ വർദ്ധിച്ച് 65,840 രൂപയായി. ഒരു ഗ്രാമിന് 110 രൂപ വർദ്ധിച്ച് 8,230 രൂപയുമായി. ഇന്ന് നിലവിൽ ഒരു പവൻ സ്വർണം വാങ്ങുന്നതിന് ജി.എസ്.ടിയും സെസും പണിക്കൂലിയുമടക്കം 70,000 രൂപയിലധികമാകും.ഇന്നത്തെ നിരക്ക് അനുസരിച്ച് പത്ത് ഗ്രാം സ്വർണത്തിന്റെ വില 82,300 രൂപയാണ്. ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,978 രൂപയും ഒരു ഗ്രാം 18 കാര​റ്റ് സ്വർണത്തിന് 6,734 രൂപയിലുമാണ് വ്യാപാരം […]

Read More

ഗാസയിൽ ഭക്ഷണവും അവശ്യ സാധനങ്ങളുടെ വിതരണം നിലച്ചു, ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ വഴങ്ങിയിട്ടില്ല

ഗാസയിൽ ഭക്ഷണവും അവശ്യ സാധനങ്ങളുടെ വിതരണം നിലച്ചിട്ട് 12 ദിവസമായി. കുഞ്ഞുങ്ങളടക്കം ഭക്ഷണം കിട്ടാതെ വലയുകയാണ്.ഭക്ഷ്യവസ്തുക്കൾക്ക് പുറമെ, ഇന്ധനത്തിന്റെ വിതരണവും തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ വഴങ്ങിയിട്ടില്ല. യുദ്ധകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയതെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.അതെ സമയം ഇസ്രായേൽ-​ഹമാസ് വെടിനിർത്തൽ ചർച്ച ദോഹയിൽ പുരോഗമിക്കുകയാണ്. എന്നാൽ, ആരോപണങ്ങൾ ഇസ്രയേൽ നിഷേധിച്ചു. ആദ്യഘട്ട വെടിനിർത്തൽ കരാർ അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ ​ഗാസയെ ഉപരോധിച്ചത്. രണ്ടാം […]

Read More

അഫാന് നിയമം വിധിക്കുന്ന ശിക്ഷ ലഭിക്കണം;അബ്ദുറഹീം

അഫാന് നിയമം വിധിക്കുന്ന ശിക്ഷ ലഭിക്കണം ഷെമിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നും വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം.ഭാര്യയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അതേസമയം,അഞ്ചു പേരെ കൊലപ്പെടുത്തിയ കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ കസ്റ്റഡിയിൽ വാങ്ങാൻ വെഞ്ഞാറമൂട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പ്രതിയെ തെളിവെടുപ്പിനായി മൂന്നുദിവസം കസ്റ്റഡിയിൽ ലഭിക്കണമെന്ന് പൊലീസ് ആവശ്യപ്പെടും. പ്രതിയുമായുള്ള അവസാനഘട്ട തെളിവെടുപ്പാണ് ഇനി നടക്കാനുള്ളത്.സംഭവത്തിൽ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ അവസാനത്തേതാണ് വെഞ്ഞാറമൂട് പൊലീസ് അന്വേഷിക്കുന്നത്. മാതാവ് ഷമിയെ […]

Read More

അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിലെ മുഖ്യകണ്ണികളായവിദേശ പൗരന്മാർ കുന്ദമംഗലം പോലീസിന്റെ പിടിയിൽ

അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ മുഖ്യകണ്ണികളായ രണ്ടു വിദേശ പൗരന്മാർ പിടിയിൽ . ടാൻസാനിയൻ പൗരന്മാരായ രണ്ടുപേരെയാണ് കുന്ദമംഗലം പോലീസ് പഞ്ചാബിൽ നിന്ന് പിടികൂടിയത്. ഇവരെ വിമാനമാർഗ്ഗംകരിപ്പൂരിൽ എത്തിക്കും. പ്രതികളിൽ ഒരാൾ വനിതയാണ്. സംസ്ഥാനത്തേക്ക്‌ മയക്കുമരുന്ന് പ്രധാനമായും എത്തുന്നത് പഞ്ചാബിൽ നിന്നാണ്. മാസങ്ങൾക്ക് മുമ്പ് കാരന്തൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ കണ്ണിലേക്ക് എത്തിയത്. കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തിൽ ഒരു സംഘം കഴിഞ്ഞദിവസംപഞ്ചാബിലേക്ക് തിരിച്ചിരുന്നു. […]

Read More

കളമശേരി ഗവ. പോളിടെക്‌നിക്കില്‍ ഹോസ്റ്റലിൽ നിന്ന്ഹോളി ആഘോഷങ്ങള്‍ക്ക് എത്തിച്ച 2 കിലോയിലധികം കഞ്ചാവ് പിടികൂടി

ഹോളി ആഘോഷങ്ങള്‍ക്കായി കൊച്ചി കളമശേരി ഗവ. പോളിടെക്‌നിക്കില്‍ ഹോസ്റ്റൽ എത്തിച്ച രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടി. ഹോളി ആഘോഷങ്ങള്‍ക്കായി കോളേജ് ഹോസ്റ്റലിനുള്ളില്‍ ലഹരി സൂക്ഷിക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വെയിറ്റിംഗ് മെഷീന്‍ അടക്കം ഉപയോഗിച്ച് കഞ്ചാവ് ചെറിയ പാക്കറ്റുകളില്‍ ആക്കുന്നതിനിടെയായിരുന്നു പൊലീസ് പരിശോധന.പൊലീസിന്റെയും ഡാന്‍സാഫിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് മൂന്ന് പേര്‍ കളമശേരി പൊലീസ് സ്റ്റേഷനിലാണ്. ഇന്നലെ പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചിലും നടത്തുന്നുണ്ട്.എഫ് ഐ ആറില്‍ […]

Read More