വിദ്യാർത്ഥിയുടെ ശരീരത്തിൽ നായ്ക്കുരണക്കായ് എറിഞ്ഞ സംഭവം; 3 അധ്യാപകരെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

കാക്കനാട് തെങ്ങോട് സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസുകാരിക്ക് നേരെ സഹപാഠികൾ നായ്ക്കുരണക്കായ് എറിഞ്ഞ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. കുട്ടി അതിക്രമത്തിന് ഇരയായിട്ടും വേണ്ട സഹായം ചെയ്യാതിരുന്ന മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഒരു അധ്യാപികയെ സ്ഥലം മാറ്റി. പത്താം ക്ലാസുകാരിയുടെ ദേഹത്ത് നായ്ക്കുരണക്കായ് ഇട്ട വിദ്യാർത്ഥിനികളുടെ പരീക്ഷാ സെന്ററും മാറ്റി.15 ദിവസത്തോളം കുട്ടി ആശുപത്രിയിൽ കിടക്കേണ്ട സാഹചര്യമാണ് ഉണ്ടായത്.കുട്ടിക്ക് നേരെ സ്കൂളിൽ വച്ച് അതിക്രമം ഉണ്ടായിട്ടും സംഭവം കണ്ടില്ലെന്ന് നിലയിലാണ് അധ്യാപകർ പെരുമാറിയത്.കുട്ടിയുടെ ദുരവസ്ഥ 24 […]

Read More

മലപ്പുറത്ത് പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികളെ കാണാതായതായി പരാതി

താനൂരിൽ രണ്ട് പ്ലസ്.ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ശ്വേത എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം.

Read More

തൃശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റി ട്രെയിൻ അട്ടിമറിക്കാൻ ശ്രമം

തൃശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. തൃശൂർ റെയിൽവേ സ്റ്റേഷൽ നിന്ന് 100 മീറ്റർ മാത്രം അകലത്തിലുള്ള ട്രാക്കിലാണ് ഇരുമ്പ് തൂൺ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 4.55നായിരുന്നു സംഭവം നടന്നത്.ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. തൃശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് ഇരുമ്പ് തൂൺ കണ്ടത്. സംഭവത്തിൽ ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പെെലറ്റാണ് സംഭവം റെയിൽവേ […]

Read More

റാഗിങ് തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യം;ഹൈക്കോടതി

സംസ്ഥാനത്തെ കോളേജുകളിലെ റാഗിങ് തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യം. റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റാഗിങ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്തു.നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ പഠനം നടത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണം. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തികൊണ്ടായിരിക്കണം വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കേണ്ടത്. […]

Read More

മുംബൈയില്‍ പ്രണയത്തില്‍ നിന്നും പിന്മാറിയതിന് കാമുകിയെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

പ്രണയത്തില്‍ നിന്നും പിന്മാറിയതിന് കാമുകിയുടെ വീട്ടിൽ എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ് .മുബൈയിലെ അന്തേരിയിലാണ് സംഭവം. അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വീടിന് പുറത്തിരിക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ കാമുകന്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. നേരത്തെ ഇരുവരും പ്രണയത്തില്‍ ആയിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇടപെട്ടതിന് തുടര്‍ന്ന് പെണ്‍കുട്ടി പിന്മാറിയിരുന്നു. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. പ്രണയനൈരാശയമാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി.ജിത്തു താംബേ എന്ന […]

Read More

മലപ്പുറം നിലമ്പൂരിൽ വയോധികയ്ക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം

മലപ്പുറം നിലമ്പൂരിൽ വയോധികയ്ക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം. സംഭവത്തിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി (80) ആണ് മർദ്ദനമേറ്റത്. അയൽവാസിയായ ഷാജിയാണ് മർദ്ദിച്ചതെന്ന് നിലമ്പൂർ നഗരസഭ അധികൃതർ അറിയിച്ചു.ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇന്ദ്രാണി ടീച്ചറെ ഷാജി അകാരണമായി ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ഇന്ദ്രാണി ടീച്ചറുടെ മുഖത്തും ശരീരത്തിലും പരുക്കേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വയോധികയെ രക്ഷപ്പെടുത്തിയത്.നിലമ്പൂർ നഗരസഭ വൈസ് ചെയർപേഴ്സണും വാർഡ് കൗൺസിലറും ഉടൻ […]

Read More

കോട്ടയത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ :ഭര്‍ത്താവ് കസ്റ്റഡിയിൽ

കോട്ടയത്ത് അമ്മയും രണ്ടു മക്കളും ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയേക്കും.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈനിയുടെയും മക്കളുടെയും മൃതദേഹം കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളികൾ എന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. […]

Read More

നെന്മാറ ഇരട്ടക്കൊലപാതക കേസ് : സാക്ഷിമൊഴി പറഞ്ഞാൽ അപായപ്പെടുത്തുമെന്ന്പ്രധാന ദൃക്‌സാക്ഷി

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷിമൊഴി നൽകാൻ ഭയന്ന് പ്രധാന സാക്ഷി. ചെന്താമര അപായപ്പെടുത്തുമെന്ന ഭയത്താലാണ് ഇയാൾ മൊഴി നൽകാൻ വിസമ്മതിച്ചിരിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവസ്ഥലത്തിന് സമീപം ആടിനെ മേയ്‌ക്കുന്നതിനിടെ അസ്വാഭാവികമായ ശബ്‌ദം കേട്ട ഇയാൾ ഓടിയെത്തിയപ്പോൾ ലക്ഷ്‌മിയെ ചെന്താമര വെട്ടുന്നത് നേരിൽ കണ്ടുവെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്.സുധാകരനും അമ്മ ലക്ഷ്‌മിയും കൊല്ലപ്പെട്ട ദിവസം ദൃക്‌സാക്ഷിയായ വ്യക്തി നെല്ലിയാമ്പതിയിലേക്ക് പോകുകയായിരുന്നു. പിന്നീട് ഇയാളുടെ ഒരു ബന്ധു മുഖേനയാണ് ലക്ഷ്‌മിയെ ചെന്താമര കൊലപ്പെടുത്തുന്നത് കണ്ടുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. പൊലീസ് […]

Read More

മന്ത്രി വീണ ജോർജ് പോസ്റ്റർ പ്രകാശനം ചെയ്തു; മെഡിക്കൽ ക്യാമ്പിന് തുടക്കം

സർവിക്കൽ ക്യാൻസർ നിർണയ ക്യാമ്പ് ആരോഗ്യമന്ത്രിയുടെ സമഗ്രമായ ചികിത്സപദ്ധതിയായ ‘ആരോഗ്യം ആനന്ദം’ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീ സംഘടനകളുടെ ആദ്യത്തെ രോഗ നിർണയ ക്യാമ്പ് നടത്തി. ലോകത്തെ ഏറ്റവും വലിയ സ്ത്രീ സംഘടനയായ ഇന്റർനാഷണൽ ഇന്നർവീൽ ക്ലബ്ബിന്റെ ട്രിവാൻഡ്രം നോർത്ത് ക്ലബ്ബാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ആരോഗ്യമന്ത്രി വീണജോർജ് പോസ്റ്റർ പ്രകാശനം ചെയ്തു തുടക്കം കുറിച്ച രോഗനിർണയ ക്യാമ്പ്, വേട്ടമുക്ക് അംഗൻവാടിയിൽ വച്ചു നടത്തപ്പെട്ടു. പിആർഎസ് ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആണ് ക്യാമ്പ് നടത്തിയത്. ഇന്നർവീൽ ക്ലബ് ഓഫ് ട്രിവാൻഡ്രം […]

Read More

മാനന്തവാടിയിൽ വിദ്യാർത്ഥിയെ സഹപാഠികൾ മർദിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് വീണ്ടും വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ചതായി പരാതി. വയനാട് മാനന്തവാടി അഞ്ചാംമെെലിലാണ് സംഭവം .ഒരു കെട്ടിടത്തിന്റെ പടിയ്ക്ക് സമീപം അഞ്ച് വിദ്യാർത്ഥികൾ ചേർന്ന് ഒരു വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്.മർദിക്കുന്നത് ക്യാമറിയിൽ പകർത്തിയ വിദ്യാർത്ഥി പറയുന്നതും വീഡിയോയിൽ കേൾക്കാം. മുഖത്തടിക്കാൻ ആവശ്യപ്പെടുന്നതും കഴുത്തിൽ പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘നമ്മുടെ പയ്യൻമാരെ നീ ഇനി തൊടുമോ’യെന്ന് ചോദിച്ചാണ് വിദ്യാർത്ഥിയെ മർദിക്കുന്നത്. പിന്നാലെ അടിനിർത്താൻ ഒരു കുട്ടി ആവശ്യപ്പെടുന്നതും ഇവർ […]

Read More