കൊച്ചിയിൽ വിദ്യാര്‍ത്ഥിയുടെ ദേഹത്ത് സഹപാഠികൾ നായ്ക്കുരണ പൊടി വിതറി; മൗനം പാലിച്ച് സ്‌കൂള്‍ അധികൃതർ

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. തെങ്ങോട് ഗവ. ഹൈസ്‌കുള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് സഹപാഠികള്‍ നായ്കുരണ പൊടി എറിഞ്ഞത്.അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയും രണ്ട് അധ്യാപകര്‍ക്ക് എതിരെയുമാണ് വിദ്യാര്‍ത്ഥിനി പരാതി പറഞ്ഞത്. നായ്കുരണ പൊടി എറിയുന്നതിന് മുന്‍പ് ഇതേ വിദ്യാര്‍ത്ഥികള്‍ തന്നെ ഡെസ്‌ക്ക് ഉപയോഗിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് വിദ്യാര്‍ത്ഥിനി പോലീസിനോട് പരാതി ഉന്നയിച്ചു. സംഭവമുണ്ടായ ശേഷം പിന്തുണ നല്‍കാതെ ക്ലാസിലിരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നതാണ് അധ്യാപകര്‍ക്ക് നേരെ ഉന്നയിച്ച പരാതി. സംഭവത്തിൽ പോലീസ് […]

Read More

സർക്കാരിലും കോടതിയിലും വിശ്വാസമുണ്ട്, പൊലീസ് സ്വാധീനത്തിന് വഴങ്ങരുത്;ഷഹബാസിന്റെ പിതാവ്

സർക്കാരിലും കോടതിയിലും വിശ്വാസമുണ്ട്. പൊലീസുകാരന്റെയും അദ്ധ്യാപികയുടെയും മക്കൾ പ്രതികളാണ്. പൊലീസ് സ്വാധീനത്തിന് വഴങ്ങരുത്. പ്രശ്നങ്ങൾ ഇവിടം കൊണ്ട് അവസാനിക്കണമെന്ന്താമരശേരിയിൽ സഹപാഠികൾ കൊലപ്പെടുത്തിയ ഷഹബാസിന്റെ പിതാവ് ഇക്ബാൽ. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും സംഘർഷത്തിന് പ്രതികളുടെ രക്ഷിതാക്കൾ സാക്ഷികളാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മകൻ നേരിട്ട ക്രൂരമായ ആക്രമണത്തിന് പിന്നിൽ ലഹരിസ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്ബാൽ വ്യക്തമാക്കി.’സർക്കാരിലും കോടതിയിലും വിശ്വാസമുണ്ട്. പൊലീസുകാരന്റെയും അദ്ധ്യാപികയുടെയും മക്കൾ പ്രതികളാണ്. പൊലീസ് സ്വാധീനത്തിന് വഴങ്ങരുത്. പ്രശ്നങ്ങൾ ഇവിടം കൊണ്ട് അവസാനിക്കണം. പ്രതികാര ചിന്ത ഉണ്ടാവരുത്’- […]

Read More

യുകെജി വിദ്യാർത്ഥി കഴിച്ച ചോക്ലേറ്റിൽ ലഹരി: അന്വേഷണം കടുപ്പിച്ച് പൊലീസ്

സ്കൂളിൽ നിന്ന് ചോക്ലേറ്റ് കഴിച്ച നാലുവയസുകാരൻ ആശുപത്രിയിൽ ചികിത്സതേടിയ സംഭവത്തിൽ ഉറവിടം കണ്ടെത്താനാകാതെ പൊലീസ്. വിദഗ്ദ്ധ പരിശോധനയിൽ ശരീരത്തിൽ ലഹരി പദാർത്ഥത്തിന്റെ അംശം കണ്ടെത്തിയെങ്കിലും ഇത് ചോക്ലേറ്റിൽ കൂടിയാണോ ശരീരത്തിൽ എത്തിയതെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്കും, കളക്ടർക്കും പരാതി നൽകിയിരുന്നു.യുകെജി വിദ്യാർത്ഥിയായ മണർകാട് സ്വദേശിയാണ് ആശുപത്രിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സ്കൂൾ വിട്ടുവന്നയുടൻ കിടന്ന കുട്ടി […]

Read More

ആശാവര്‍ക്കേഴ്‌സിന്റെ സമരപ്പന്തലിലെ ടാര്‍പ്പോളിന്‍ അഴിപ്പിച്ചു; മഴ നനഞ്ഞ് ആശമാര്‍

സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കേഴ്‌സിന്റെ സമരപ്പന്തലിലെ ടാര്‍പ്പോളിന്‍ പൊലീസ് അഴിപ്പിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെ ടാര്‍പ്പോളിന്‍ അഴിച്ചതോടെ മഴ നനഞ്ഞാണ് ആശ വര്‍ക്കേഴ്‌സ് കിടന്നത്.രണ്ടുമണിയോടെ മഴപെയ്യാന്‍ തുടങ്ങിയെന്നും എഴുന്നേറ്റ് തങ്ങള്‍ ടാര്‍പ്പോളിന്‍ കെട്ടുകയായിരുന്നുവെന്നും ആശ വര്‍ക്കര്‍മാര്‍ പറയുന്നു. കെട്ടി തീരാറായപ്പോള്‍ അഴിച്ചു മാറ്റാന്‍ പറയുകയായിരുന്നുവെന്നും അത് അഴിച്ചു മാറ്റിയെന്നും ഇവര്‍ വ്യക്തമാക്കി. സ്ത്രീപക്ഷ സര്‍ക്കാരെന്നാണ് ഇവര്‍ അവകാശപ്പെടുന്നതെന്നും എന്നിട്ടാണ് ഈ ക്രൂരതയെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഈ ക്രൂരത ഒരാളോടും കാണിക്കരുതെന്നും ഇവര്‍ പറയുന്നു.അതേസമയം, ആശ വര്‍ക്കേഴ്‌സിന്റെ സമരം […]

Read More

വെ​ഞ്ഞാ​റ​മൂ​ട് ​കൂ​ട്ട​ക്കൊ​ല: അ​ഫാനെ  ജയിലിലേക്ക്  മാറ്റും രണ്ട് കേസുകളിലെ അറസ്റ്റ് നടപടിയും ഇന്നുണ്ടാവും

വെ​ഞ്ഞാ​റ​മൂ​ട് ​കൂ​ട്ട​ക്കൊ​ലക്കേസിലെ പ്രതി അ​ഫാ​ന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടർമാർ. അ​ഫാനെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെ അറസ്റ്റ് നടപടിയും ഇന്നുണ്ടാവും. വെഞ്ഞാറമൂട് പൊലീസാവും അറസ്റ്റ് രേഖപ്പെടുത്തുക. ​സ​ഹോ​ദ​ര​ൻ​ ​ അ​ഫ്സാ​ൻ,​ ​പെ​ൺ​ ​സു​ഹൃ​ത്ത് ​ഫ​ർ​ഹാ​ന​ ​എ​ന്നി​വ​രെ​ ​സ്വ​ന്തം​ ​വീ​ട്ടി​ൽ​വ​ച്ചും​ ​ പി​താ​വി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​ല​ത്തീ​ഫ് ,​ ​ഭാ​ര്യ​ ​ഷാ​ഹി​ദ​ ​എ​ന്നി​വ​രെ​ ​ചു​ള്ളാ​ള​ത്തെ​ ​അ​വ​രു​ടെ​ ​വീ​ട്ടി​ലെ​ത്തി​യും കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സു​ക​ളി​ലാ​ണ് അ​റ​സ്റ്റ്.​ ​അ​മ്മൂ​മ്മ​ ​സ​ൽ​മാ​ ​ബീ​വി​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ​ ​പാ​ങ്ങോ​ട് […]

Read More

ഇനിയുള്ള മുപ്പത് നാളുകള്‍ സഹനത്തിന്‍റെയും സഹാനുഭൂതിയുടേയും പുണ്യ ദിനദിനങ്ങൾ

ഇനിയുള്ള മുപ്പത് നാളുകള്‍ സഹനത്തിന്‍റെയും സഹാനുഭൂതിയുടേയും പുണ്യ ദിനങ്ങളാണ് ഇസ്ലാം മത വിശ്വാസികള്‍ക്ക്. സുബഹ് ബാങ്കിന് മുമ്പ് അത്താഴം കഴിച്ച് ഇസ്ലാം മത വിശ്വാസികള്‍ പുണ്യമാസത്തിലെ വ്രതാനുഷ്ഠാനത്തിലേക്ക് കടന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് പ്രാര്‍ത്ഥനയിലാണ് വിശ്വാസികള്‍. മനസും ശരീരവും പാകപ്പെടുത്തി ആത്മ നിയന്ത്രണത്തിന്‍റെ വ്രതമാണ് റമദാൻ മാസത്തില്‍ വിശ്വാസി അനുഷ്ഠിക്കുന്നത്.റമദാനിൽ ദാന ധര്‍മ്മങ്ങള്‍ക്കും ആരാധനകള്‍ക്കും അധിക പ്രതിഫലം കിട്ടുമെന്നാണ് വിശ്വാസം. സക്കാത്ത് എന്ന പേരില്‍ കൂടുതല്‍ ദാന ധര്‍മ്മങ്ങളും റമദാനിലെ പ്രത്യേകതയാണ്. പകല്‍ […]

Read More

മാസപ്പിറവി കണ്ടു; കേരളത്തില്‍ റംസാന്‍ വ്രതാരംഭം നാളെ

കോഴിക്കോട്: ഇനി വ്രതവിശുദ്ധിയുടെ നാളുകള്‍. ശനിയാഴ്ച റംസാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച വ്രതാരംഭം കുറിക്കും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചു.

Read More

ലഹരി മരുന്നുകൾ അനുവദിക്കില്ല; ജില്ലാ പോലിസ്

ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ 88 കേസുകൾ രജിസ്റ്റർ ചെയ്തു.93 പേരെ അറസ്റ്റ് ചെയ്തു.3 പേർക്ക് തടവ് ശിക്ഷ ലഭിച്ചു..ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്ന് വരെ സംസ്ഥാന വ്യാപകമായാണ് പരിശോധന നടത്തിയത്. ജില്ലയിൽ നിന്നും 2.03 കി.ഗ്രാം കഞ്ചാവ്, 0.97 gm മെ,ത്താഫെറ്റമയിൻ , 63 കഞ്ചാവ് ബീഡി എന്നിവ പിടികൂടി.ലഹരിക്കെതിരെയുള്ള ജില്ലാ പോലീസിന്റെ […]

Read More

കോർപറേഷൻ സാക്ഷിയാവുന്നത് അഭൂതപൂർവ്വമായ വികസനത്തിന്: മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട് കോർപറേഷൻ സാക്ഷിയാകുന്നത് അഭൂതപൂർവ്വമായ വികസനത്തിനെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മൊകവൂരിൽ സ്ഥാപിച്ച ഹെൽത്ത് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ ഉണ്ടായിരുന്ന സബ് സെൻ്ററുകൾ കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എല്ലാവർക്കും ആരോഗ്യം’ എന്ന കോഴിക്കോട് നഗരസഭയുടെ ആരോഗ്യനയത്തിൻ്റെ ഭാഗമായി വിവിധ വാർഡുകളിൽ സ്ഥാപിക്കുന്ന സൗജന്യ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് ഹെൽത്ത് & വെൽനസ് സെൻ്ററുകൾ. കേന്ദ്ര ഗ്രാൻ്റ് ഉപയോഗിച്ച് നഗരസഭ വാർഷിക […]

Read More

മനത്താനത്ത് മീത്തൽ പള്ളി റോഡ് പി.ടി.എ റഹീംഎംഎൽഎ ഉദ്ഘാടനം ചെയ്തു

പെരുവയൽ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച പെരിങ്ങളം മനത്താനത്ത് മീത്തൽ പള്ളി റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ മുഖേന അനുവദിച്ച 7 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ 7 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് താറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സുഹറ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ പ്രീതി, മഹല്ല് പ്രസിഡൻ്റ് ഇ.കെ ഹംസ ഹാജി, പി.എം.സി മുഹമ്മദ് ഹാജി, എ.പി സുലൈമാൻ, പി […]

Read More