പത്തനംതിട്ട അടൂർ ഇല്ലത്തുകാവ് ക്ഷേത്രത്തിൽ വീണ്ടും മോഷണം;പോലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട അടൂർ ഇല്ലത്തുകാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് മുറിയും തകർത്ത നിലയിലാണുള്ളത്. ഒരു മാസത്തിലധികമുള്ള കാണിക്കയിലെ പണം നഷ്ടമായതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തിൽ കവർച്ച നടക്കുന്നത്. ആദ്യ കവർച്ചയ്ക്ക് ശേഷം ക്ഷേത്രത്തിൽ പട്രോളിങ് ശക്തമാക്കണമെന്ന് ക്ഷേത്രഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

താമരശ്ശേരിയിൽ ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ വാക്ക് തർക്കം:വിദ്യാർത്ഥികൾ ഏറ്റുമുട്ടി; പത്താം ക്ലാസുകാരന് ഗുരുതര പരിക്ക്

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരന് പരിക്കേറ്റ സംഭവത്തിൽ നാല് വിദ്യാർത്ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.തലയ്ക്ക് ക്ഷതമേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്. താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ്സുകാരുടെ ഫെയർവെൽ നടന്നിരുന്നു.എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഡാൻസ് കളിക്കുന്നതിനിടെ മൊബൈൽ ഫോൺ ഓഫ് ആകുകയും കളി പൂർത്തിയാക്കാൻ കഴിയാതെവരികയും ചെയ്തു. ഈ വേളയിൽ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ കൂകി വിളിച്ചു. ഇതോടെ വാക്കേറ്റവും […]

Read More

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം:കലക്ട്രേറ്റ് ഉപരോധത്തിൽ സംഘർഷം

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെയും പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച്യുഡിഎഫ് നടത്തിയ കലക്ട്രേറ്റ് ഉപരോധത്തിൽ സംഘർഷം ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല.ഇതിനിടെ ചില ജീവനക്കാര്‍ കലക്ട്രേറ്റിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. 10 സെന്റ് ഭൂമിയെങ്കിലും ഓരോ കുടുംബത്തിനും നല്‍കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ദുരന്തമുണ്ടായി 7 മാസം കഴിഞ്ഞിട്ടും ആരും പ്രക്ഷോഭത്തിനിറങ്ങിയില്ല.സഹികെട്ടാണ് ദുരന്തബാധിതര്‍ സമരത്തിനിറങ്ങിയതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ധിഖ് പറഞ്ഞു. സമരത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല.യുഡിഎഫ് ദുരന്തബാധിതര്‍ക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം […]

Read More

എംഡിഎംഎ കേസ് പ്രതി വീണ്ടും എംഡിഎംഎയുമായി അറസ്റ്റിൽ

4.4 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കരുളായി സ്വദേശി കൊളപ്പറ്റ റംസാൻ പിടിയിൽ.എംഡിഎംഎ കേസിൽ ജാമ്യത്തിലിറങ്ങിയത് ആയിരുന്നു. കഴിഞ്ഞ ഡിസംബറിൽ 10 ഗ്രാം എംഡിഎംഎയുമായി റംസാനെ എക്സൈസ് പിടികൂടിയിരുന്നു. പിന്നീട് 48 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് വീണ്ടും എംഡിഎംഎയുമായി അറസ്റ്റിലാവുകയായിരുന്നു. 17 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിക്കെതിരെ വഴിക്കടവ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ ഗ്രാമിന് 3000 രൂപ നിരക്കിലാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്.

Read More

കുത്തനെ ഇടിഞ്ഞ് സ്വർണവില;പവന് 640 രൂപ കുറഞ്ഞു

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം പകർന്ന് സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തി. പവന് ഇന്ന് മാത്രം 640 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 63440 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില താഴേക്കാണ്. മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 1160 രൂപയാണ്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷമാണ് വില കുറയാൻ തുടങ്ങിയത്.

Read More

താമരശ്ശേരിയിൽ കെഎസ്ആര്‍ടിസിയിൽ നിന്നും തെറിച്ചുവീണ് സ്ത്രീക്ക് പരിക്ക്

താമരശ്ശേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ്യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം.നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോര്‍ തുറന്നുപോവുകയായിരുന്നു. സീനത്തിനെ ഓമശേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോര്‍ലോക്ക് ഘടിപ്പിച്ചതില്‍ അപാകതയുണ്ടെന്ന് അപകടത്തിന് പിന്നാലെ ആരോപണം ഉയര്‍ന്നു.

Read More

മുണ്ടക്കൈ ദുരിത ബാധിരായ സ്ത്രീകള്‍ക്ക്സ്വയം സംരംഭക പരിശീലനം സംഘടിപ്പിച്ചു

എല്ലാം നഷ്ടപ്പെട്ടവർക്ക് തുണയായി പീപ്പിള്‍സ് ഫൗണ്ടേഷൻ. വസ്ത്ര നിർമാണ യൂണിറ്റുകളും ബാഗ് നിർമാണ യൂണിറ്റും തുടങ്ങുന്നതിനുള്ള പരിശീലനം പൂർത്തിയാക്കിയത് 30 വനിതകളാണ്. പീപ്പിള്‍സ് ഫൗണ്ടേഷനാണ് സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ പരിശീലനവും നിർദേശങ്ങളും നല്‍കിയത്.കോഴിക്കോട്ടെ ഒരു ഫാബ്രിക് മാനുഫാക്ചറിങ് യൂണറ്റില്‍ ഇന്നലെ ഇന്‍ഡസ്ട്രിയല്‍ വിസിറ്റായിരുന്നു. മുണ്ടക്കൈ ദുരിത ബാധിതരായ ഈ സ്ത്രീകള്‍ക്ക്. സ്വയം സംരംഭം തുടങ്ങുന്നതിന്‍റെ പാഠങ്ങള്‍ പഠിച്ച ഇവർ ഇനി സംരംഭങ്ങള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്. അതിന്‍റെ ഭാഗമാണ് ഈ സന്ദർശനം.

Read More

പൂനെയിൽ ബസിനുള്ളിൽ 26കാരിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ പ്രതി പിടിയിൽ

പൂനെയിൽ ബസിനുള്ളിൽ 26കാരിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ പ്രതി ദത്താത്രേയ രാംദാസ് ഗഡി അറസ്റ്റിൽ. 75 മണിക്കൂറത്തെ തെരച്ചിലിനൊടുവിലാണ് പൂനെ ജില്ലയിലെ ഷിരൂരിൽ നിന്ന് ഇയാൾ പിടിയിലായത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ഗഡി ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്ന വിവരം കഴിഞ്ഞ ദിവസംതന്നെ പുറത്തുവന്നിരുന്നു. , സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിയെ പിടികൂടാത്തതിൽ മഹാരാഷ്‌ട്ര സർക്കാരിനെതിരെ ജനരോഷം ഉയർന്നിരുന്നു.ചൊവ്വാഴ്‌ച പുലർച്ചെ ആറ് മണിയോടെയാണ് പൂനെയിലെ സ്വർഗേറ്റ് ബസ് സ്റ്റാന്റിൽ വച്ച് അതിക്രമം […]

Read More

പാറോലിക്കൽ റെയിവെ ട്രാക്കിൽ കണ്ടെത്തിയ 3 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, അമ്മയും മക്കളും

ഏറ്റുമാനൂർ പാറോലിക്കൽ റെയിവെ ഗേറ്റിന് സമീപം കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശികളായ ഷൈനി, മക്കൾ ആയ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

അശാസ്ത്രീയ മാലിന്യ സംസ്‌കരണം. ബാങ്കിന് പിഴയിട്ട് മലപ്പുറം ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പരിശോധന നടത്തി.പരിശോധനയില്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മേലാറ്റൂര്‍ കോപ്പറേറ്റീവ് സര്‍വീസ് ബാങ്ക് മാലിന്യം കോമ്പൗണ്ടില്‍ തന്നെ അലക്ഷ്യമായി നിക്ഷേപികുന്നതായും കത്തിക്കുന്നതായും കണ്ടെത്തി. ഇവര്‍ ഹരിത കര്‍മ്മ സേനയുമായി സഹകരിക്കുന്നില്ല എന്നും പരിശോധനയില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പിഴ ചുമത്തുന്നതിന് മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.പരിശോധനയ്ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ കെ സിറാജുദ്ദീന്‍, എ ജയപ്രകാശ് , മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ക്ലര്‍ക്ക് കെ അമല്‍ തുടങ്ങിയവര്‍ […]

Read More