
എല്ലാം നഷ്ടപ്പെട്ടവർക്ക് തുണയായി പീപ്പിള്‍സ് ഫൗണ്ടേഷൻ. വസ്ത്ര നിർമാണ യൂണിറ്റുകളും ബാഗ് നിർമാണ യൂണിറ്റും തുടങ്ങുന്നതിനുള്ള പരിശീലനം പൂർത്തിയാക്കിയത് 30 വനിതകളാണ്. പീപ്പിള്‍സ് ഫൗണ്ടേഷനാണ് സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ പരിശീലനവും നിർദേശങ്ങളും നല്‍കിയത്.കോഴിക്കോട്ടെ ഒരു ഫാബ്രിക് മാനുഫാക്ചറിങ് യൂണറ്റില്‍ ഇന്നലെ ഇന്‍ഡസ്ട്രിയല്‍ വിസിറ്റായിരുന്നു. മുണ്ടക്കൈ ദുരിത ബാധിതരായ ഈ സ്ത്രീകള്‍ക്ക്. സ്വയം സംരംഭം തുടങ്ങുന്നതിന്‍റെ പാഠങ്ങള്‍ പഠിച്ച ഇവർ ഇനി സംരംഭങ്ങള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്. അതിന്‍റെ ഭാഗമാണ് ഈ സന്ദർശനം.