യുഎൻ പ്രമേയത്തിനെതിരെ വോട്ട് ചെയ്യാൻ റഷ്യയ്‌ക്കൊപ്പം അമേരിക്കയും

യുക്രൈനും യൂറോപ്യൻ സഖ്യകക്ഷികളും അവതരിപ്പിച്ച ‘യുക്രൈനിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം നടപ്പാക്കണം’ എന്ന കരട് പ്രമേയത്തിനെതിരെ വോട്ട് ചെയ്യാൻ റഷ്യയ്‌ക്കൊപ്പം അമേരിക്കയും. 193 അംഗ യുഎൻ പൊതുസഭ തിങ്കളാഴ്ച വോട്ട് ചെയ്​തത്​.മൂന്ന് വർഷം മുമ്പ് ആരംഭിച്ച യുദ്ധത്തിനിടെ ആദ്യമായാണ്​ യുഎന്നിൽ അമേരിക്ക റഷ്യക്ക്​ അനുകൂലമായി വോട്ട്​ ചെയ്യുന്നത്​. യൂറോപ്യൻ രാജ്യങ്ങളും അമേരിക്ക ഒഴികെയുള്ള ജി7 രാജ്യങ്ങളും കരട് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസായി. അതേസമയം, റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നായ ചൈനയ്‌ക്കൊപ്പം […]

Read More

സംസ്ഥാനത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു

ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.തിരുവനന്തപുരം കോർപ്പറേഷൻ – ശ്രീവരാഹം വാർഡ് സിപിഎം സിറ്റിംഗ് സീറ്റ് നിലനിർത്തി. 12 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി മിനിയെ വി ഹരികുമാർ പരാജയപ്പെടുത്തിയത്.കരുംകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളിയിലെ സിപിഎം സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. 169 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ജറോൺ വിജയിച്ചത്. പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറയിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് എസ്‌ഡിപിഐ പിടിച്ചെടുത്തു. കോൺഗ്രസ് മൂന്നാമതെത്തി. 674 വോട്ടുകൾക്കാണ് എസ്‌ഡിപിഐ സ്ഥാനാർത്ഥി മുജീബ് […]

Read More

കോട്ടയത്ത് ജിബിഎസ് ബാധിച്ച് വയോധികൻ മരിച്ചു

ജി.ബി.എസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.കാവന തടത്തിൽ ജോയ് ഐപ് ആണ് മരിച്ചത്. കേരളത്തിൽ ഗില്ലൻബാരി സിൻഡ്രോം ബാധിച്ചുള്ള ആദ്യ മരണമാണിതെന്നാണ് വിവരം. എന്നാൽ ആരോഗ്യവകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ ഒട്ടേറെപ്പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.ഫെബ്രുവരി ഒന്നിനാണ് കാലിന് ശക്തിക്ഷയം അനുഭവപ്പെട്ടതിനെ തുടർന്ന് ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നിന് രോഗം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് നടത്തിയ […]

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം.പുലര്‍ച്ചെ 6.10നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഒഡിഷയിലെ പുരിയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്.ബംഗാള്‍ ഉള്‍ക്കടലില്‍ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് റിപോര്‍ട്ട്

Read More

ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ

ന്യുമോണിയ ബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. എന്നാൽ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. കുറഞ്ഞ അളവിലാണെങ്കിലും മാർപാപ്പയ്ക്ക് ഇപ്പോഴും ഓക്‌സിജൻ നൽകുന്നുണ്ട്. നേരിയ വൃക്ക തകരാറിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ പറയുന്നത്.മാർപാപ്പ സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി മുറിയിൽ എഴുന്നേറ്റു നടക്കാൻ കഴിയുന്നുണ്ടെന്നും ഒരു വത്തിക്കാൻ ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം ജോലി പുനരാരംഭിച്ചു. വൈകുന്നേരം ഗാസയിലെ കത്തോലിക്കാ ഇടവകയിലേക്ക് ഒരു ഫോൺ സന്ദേശം അയച്ചു. […]

Read More

ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡ് സെമിയില്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാകിസ്ഥാന്‍ പുറത്തായി. പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റുകള്‍ നഷ്ടത്തില്‍ കിവീസ് മറികടക്കുകയായിരുന്നു. യുവതാരം രചിന്‍ രവീന്ദ്ര നേടിയ തകര്‍പ്പന്‍ സെഞ്ച്വറി 112(105) ആണ് വിജയത്തിന് അടിത്തറ പാകിയത്. ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും സെമിയിലേക്ക് മുന്നേറിയപ്പോള്‍ പാകിസ്ഥാനും ബംഗ്ലാദേശും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന്റെ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. വില്‍ യങ് 0(6), […]

Read More

അരുംകൊലയുടെ ഞെട്ടൽ മാറാതെ കേരളം: മൊഴിയിലെ വൈരുധ്യം പോലീസിനെ വലയ്ക്കുന്നു

തിരുവനന്തപുരം വെഞ്ഞാറമൂടിലെ കൊലപാതക പരമ്പരയുടെ കാരണങ്ങൾ തേടുകയാണ് പോലീസും നാട്ടുകാരും. സാമ്പത്തികപ്രതിസന്ധിയെ തുടർന്നുള്ള അനിശ്ചിതത്വമാണ് കുടുംബാംഗങ്ങളെ ഉൾപ്പെടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് യുവാവ് പോലീസിൽ നൽകിയ ആദ്യ മൊഴി. ഇത്‌ പോലീസ് വിശ്വസിച്ചിട്ടില്ല. വിവാഹം നിരസിച്ചതിലുള്ള പകയാണ് ക്രൂരകൃത്യത്തിനു യുവാവിനെ പ്രേരിപ്പിച്ചതെന്ന സൂചന ലഭിച്ചതിനാൽ അതു സംബന്ധിച്ച അന്വേഷണം നടക്കുക്കയാണ്. സ്വന്തമായി നടത്തിയിരുന്ന ബിസിനസ് തകർന്നതും കാരണമായി പറയപ്പെടുന്നു. ഇങ്ങനെ, പലതരം നിഗമനങ്ങളുള്ളതിനാൽ കൊലപാതകങ്ങളുടെ ചുരുളഴിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. 75 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പ്രതി പോലീസിനു നൽകിയ […]

Read More

സിനിമാ സമരത്തിന് പിന്തുണയില്ലെന്ന് താരസംഘടന അമ്മ പത്രക്കുറിപ്പിൽ അറിയിച്ചു

സിനിമാ സമരം ചിലരുടെ പിടിവാശി മൂലമാണെന്നും സമരം ബാധിക്കുന്നത് സാമ്പത്തിക രംഗത്തെ മാത്രമല്ല സിനിമയിലെ മറ്റു തൊഴിലാളികളെയുമെന്ന് അമ്മ പ്രതികരിച്ചു.താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച് കാര്യങ്ങളിൽ അടുത്ത ജനറൽബോഡിക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നും. നിർമ്മാതാക്കളുടെ സംഘടനയുമായുള്ള നിയമപോരാട്ടത്തിൽ ജയൻ ചേർത്തലയ്ക്ക് എല്ലാവിധ നിയമസഹായവും സംഘടന നൽകുമെന്നും അമ്മ പത്രക്കുറിപ്പിൽ അറിയിച്ചു.അതേസമയം, സിനിമ മേഖലയിലെ പ്രതിസന്ധിയിൽ സമരമാവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് ഫിലിം ചേംബർ അറിയിച്ചു.സിനിമയ്ക്ക് താരങ്ങൾ അവിഭാജ്യഘടകമല്ലെന്നും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാത്തപക്ഷം സമരം തുടരുമെന്നും ഫിലിം ചേംബർ […]

Read More

സംസ്ഥാനത്ത് ചൂടും മഴയും മുന്നറിയിപ്പുമായികേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ അടുത്ത രണ്ട് ദിവസവും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.താപനില മുന്നറിയിപ്പിനോടൊപ്പം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് […]

Read More

സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച് ഉത്തരേന്ത്യക്കാരിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ മലയാളി വിമാനത്താവളത്തിൽ പിടിയിലായി

ഇൻസ്റ്റ​ഗ്രം വഴി പരിചയപ്പെട്ട ഉത്തരേന്ത്യക്കാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തമലയാളി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ. മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25)പിടിയിലായത്.ഹരിയാന പൊലീസും സൈബർ ക്രൈം വിഭാ​ഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച് നിഷാം ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് പറഞ്ഞ് ഗുരുഗ്രാം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നു. ജനുവരി 31ന് പരാതി നൽകിയിത്.തുടർന്ന് ഗുരുഗ്രാം സൈബർ ക്രൈംബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. […]

Read More