
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ – ശ്രീവരാഹം വാർഡ് സിപിഎം സിറ്റിംഗ് സീറ്റ് നിലനിർത്തി. 12 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി മിനിയെ വി ഹരികുമാർ പരാജയപ്പെടുത്തിയത്.കരുംകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളിയിലെ സിപിഎം സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. 169 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ജറോൺ വിജയിച്ചത്. പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറയിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് എസ്‌ഡിപിഐ പിടിച്ചെടുത്തു. കോൺഗ്രസ് മൂന്നാമതെത്തി. 674 വോട്ടുകൾക്കാണ് എസ്‌ഡിപിഐ സ്ഥാനാർത്ഥി മുജീബ് പുലിപ്പാറ വിജയിച്ചത്.കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ കല്ലുവാതുക്കൽ ഡിവിഷൻ സിറ്റിംഗ് സീറ്റ് എൽഡിഎഫ് നിലനിർത്തി. സിപിഐയിലെ മഞ്ജു സാം 198 വോട്ടുകൾക്ക് വിജയിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് കൊട്ടറ എൽഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ വത്സമ്മ 900 വോട്ടുകൾക്ക് വിജയിച്ചു. ക്ലാപ്പന പഞ്ചായത്ത് പ്രയാർ തെക്ക് ബി സിറ്റിംഗ് സീറ്റ് എൽഡിഎഫ് നിലനിർത്തി 277 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർത്ഥി ജയാദേവി വിജയിച്ചത്. ഇടമുളയ്‌ക്കൽ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ്റിൻകര സിറ്റിംഗ് സീറ്റ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ഷീജ ദിലീപ് 24 വോട്ടിനാണ് വിജയിച്ചത്.പത്തനംതിട്ട മുനിസിപ്പാലിറ്റി – കുമ്പഴ നോർത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ചു. മൂന്ന് വോട്ടുകൾക്കാണ് എൽഡിഎഫിലെ ബിജിമോൾ മാത്യു വിജയിച്ചത്. അയിരൂർ ഗ്രാമപഞ്ചായത്ത് തടിയൂർ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിലെ പ്രീത നായർ 106 വോട്ടുകൾക്ക് വിജയിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്ത് – ഗ്യാലക്‌സി നഗർ വാർഡിൽ എൽഡിഎഫ് വിജയിച്ചു. സിപിഎമ്മിലെ ശോഭിക ഗോപി 152 വോട്ടുകൾക്കാണ് വിജയിച്ചത്.ആലപ്പുഴ കാവാലം ഗ്രാമപ്പഞ്ചായത്ത് -പാലോടം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി മംഗളാനന്ദൻ 171 വോട്ടുകൾക്ക് വിജയിച്ചു.മുട്ടാർ പഞ്ചായത്ത് മിത്രക്കരി ഈസ്റ്റ് യുഡിഎഫ് സ്ഥാനാർത്ഥി ബിൻസി 15 വോട്ടുകൾക്ക് വിജയിച്ചു. കോട്ടയം രാമപുരം ഗ്രാമപഞ്ചായത്ത് ജിവി സ്‌കൂൾ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിലെ രജിത ബിജെപി സ്ഥാനാർത്ഥി അശ്വതിയെ 235 വോട്ടുകൾക്ക് തോൽപ്പിച്ചു. ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് ദേവംമേട് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിനു ഏഴ് വോട്ടിന് ജയിച്ചു.