ആശാവർക്കർമാരുടെ സമരം ലോക്‌സഭയിൽ; അടിയന്തര പ്രമേയത്തിന് നോട്ടീസ്‌

ആശമാരുടെ സമരത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ആശമാരെ സ്ഥിരജീവനക്കാരായിപരിഗണിക്കുക,സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ചർച്ച ചെയ്യണമെന്നവശ്യപ്പെട്ടാണ് നോട്ടീസ്.കൊടിക്കുന്നിൽ സുരേഷ് , ബെന്നി ബെഹ്നാൻ, എൻ.കെ പ്രേമചന്ദ്രൻ എന്നിവരാണ് നോട്ടീസ് നൽകിയത്.പാർലമെന്റ് ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും.മണിപ്പൂരിലെ രാഷ്ട്രപതി ഭരണം, മണിപ്പൂർ ബജറ്റ് എന്നിവ ആദ്യ ദിനത്തിൽ കേന്ദ്ര സർക്കാർ പാർലമെൻ്റിൽ എത്തിക്കും. പരിഷ്കരിച്ച വഖഫ് ബില്ലും ഈ സഭാകാലയളവിൽ പാസാക്കാനാണ് നീക്കം. മണിപ്പൂർ, വഖഫ് ബിൽ, ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ, മണ്ഡല […]

Read More

ചക്കാലക്കലിൽ കഞ്ചാവ് വില്പന നടത്തുന്ന ആള് പിടിയിൽ

ചക്കാലക്കൽ അങ്ങാടിയിലും പരിസരത്തും കഞ്ചാവ് വില്പന നടത്തുന്ന ആള് പിടിയിൽ.മുഹമ്മദ് സാലി ഇയാനിക്കോത്ത് എന്നയാളെ കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചക്കാലക്കൽ അങ്ങാടിയിലും പരിസരത്തും കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ കിരൺ ന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് മുഹമ്മദ് സാലി പിടിയിലായത്.

Read More

ഡ്രൈവര്‍ കുഴഞ്ഞുവീണു;ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു

കോട്ടയം ഇടമറ്റത്ത് ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇറക്കത്തിൽ വെച്ചാണ് അപകടമുണ്ടായത്. കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. കോട്ടയം ഇടമറ്റത്ത് വെച്ച് ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്.ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു. ഇതോടെ കലുങ്കിലേക്ക് ഇടിച്ചുകയറി. മുന്നിലുണ്ടായിരുന്ന തെങ്ങിലും ബസിടിച്ചു. ബസിലെ യാത്രക്കാര്‍ക്കും പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ല. വലിയ ഇറക്കമല്ലാത്തതിനാലും […]

Read More

മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും

മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രി.ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി, ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനാകുന്നത്. ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനത്തോളം പേരും കാര്‍ണിയെ പിന്തുണച്ചു. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59കാരനായ കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായിരുന്നു.പൊതുസമ്മിതിയില്‍വന്‍ ഇടിവുണ്ടായതോടെ കഴിഞ്ഞ ജനുവരിയിലാണ് പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചത്. വ്യാപാര രംഗത്ത് കാനഡ -അമേരിക്ക തര്‍ക്കം രൂക്ഷമായി. തുടരുന്നതിനിടെയാണ് കടുത്ത […]

Read More

കുന്ദമംഗലം ശ്രീ കണ്ണോറ ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റി

കുന്ദമംഗലം ശ്രീ കണ്ണോറ ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റി. 14 ന് ഗണപതി ഹോമം, കലശപൂജ സർപ്പബലി എന്നിവയും 15-ന് രാവിലെ കലശ വരവോടു കൂടി വെള്ളാട്ട് ആഘോഷവരവ്, കാവടിയാട്ടം,താലപ്പൊലി, തിറകൾ എന്നിവയോടു കൂടി നടത്താൻ തീരുമാനിച്ചു. അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

Read More

എരുമേലിയിൽ കിണർ വ്യത്തിയാക്കാനിറങ്ങിയ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു

എരുമേലിയിൽ കിണർ വ്യത്തിയാക്കാനിറങ്ങിയ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു. ബിജു, അനീഷ് എന്നിവരാണ് മരിച്ചത്.ഉച്ചക്ക് ഒന്നരയോടെ കൂടിയാണ് കിണർ വൃത്തിയാക്കാനായി അനീഷ് ഇറങ്ങുന്നതിന്. ആഴത്തിലേക്ക് എത്തിയപ്പോൾ അനീഷിന് ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുണ്ടായി. തുടർന്ന് അനീഷിന് രക്ഷിക്കാൻ ബിജു ഇറങ്ങുകയായിരുന്നു. എന്നാൽ ഇരുവരും ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു.ഫയർ ഫോഴ്സ് എത്തി രണ്ടുപേരും പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതയ്ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് ഭീഷണി

വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതയ്ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഭീഷണി. ഉടൻ പണം തിരിച്ചടച്ചില്ലെങ്കിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞായിരുന്നു സ്ഥാപനം ഭീഷണി സന്ദേശം അയച്ചത്. എച്ച് ഡി ബി ഫിനാൻസ് എന്ന സ്ഥാപനത്തിൽ നിന്നായിരുന്നു ചൂരൽമല സ്വദേശി രമ്യയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.70,000 രൂപയായിരുന്നു രമ്യ വായ്പയെടുത്തിരുന്നത്.അതിൽ 17,000 രൂപയാണ് ഇനി തിരിച്ചടക്കാനുള്ളത്. ഇടയ്ക്കിടെ വായ്പ തിരിയച്ചടവ് ഓർമ്മിപ്പിച്ചുകൊണ്ട് ഫോൺ കോളുകൾ വരാറുണ്ടെന്നും 3000 കൂടി നൽകിയാൽ വായ്പാതിരിച്ചടവിന് ഇളവ് നൽകുമെന്ന് നേരത്തെ […]

Read More

താമരശ്ശേരിയില്‍ പരിശോധനയ്ക്കിടെ എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങിയ യുവാവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ട് പുറത്ത്

താമരശ്ശേരിയില്‍ പരിശോധനയ്ക്കിടെ എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങിയ യുവാവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് പാക്കറ്റുകള്‍ ഷാനിദ് വിഴുങ്ങി എന്നാണ് റിപ്പോര്‍ട്ട്. അതില്‍ ഒരു കവറില്‍ കഞ്ചാവെന്നാണ് സംശയം. താമരശ്ശേരി അമ്പായത്തോട് പള്ളിക്ക് സമീപത്തെ പൊലീസ് പരിശോധനയ്ക്കിടെയാണ് ഷാനിദ് കയ്യില്‍ ഉണ്ടായിരുന്ന പാക്കറ്റുകള്‍ വിഴുങ്ങിയത്. താന്‍ രണ്ട് പാക്കറ്റുകള്‍ വിഴുങ്ങി എന്നും ഇതില്‍ എംഡി എം എ ആണെന്നും ഷാനിദ് പൊലീസിനോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ഷാനിബിനെ എന്‍ഡോസ്‌കോപ്പിക് ഉള്‍പ്പെടെ വിധേയമാക്കി. ഈ പരിശോധനാ […]

Read More

പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ എഡിഎം നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി: മന്ത്രി കെ രാജന്‍

പെട്രോള്‍ പമ്പ് അനുവദിക്കുന്ന നടപടി ക്രമങ്ങളില്‍ എഡിഎം നവീന്‍ ബാബു കാലതാമസം ഉണ്ടാക്കിയിട്ടില്ലന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെന്ന് റവന്യു മന്ത്രി കെ.രാജന്‍. . നവീന്‍ ബാബുവിന്റെ യാത്രയപ്പ് ചടങ്ങില്‍ ആരോപണം ഉന്നയിക്കരുതെന്ന് പി.പി ദിവ്യയോട് ജില്ല കലക്ടര്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ ഗൂഡാലോചന തെളിയിക്കുന്ന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് റവന്യൂ മന്ത്രിയുടെ പ്രതികരിച്ചത്. പെട്രോള്‍ പമ്പിനായി കൈക്കൂലി നല്‍കി എന്ന ആരോപണത്തില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട […]

Read More

സിപിഐഎമ്മിനെ നയിക്കാൻ എം.വി ഗോവിന്ദന്‍

സിപിഐഎം സംസ്ഥാന സമ്മേളനം കൂടുതല്‍ യുവാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തിസിപിഐഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തിരിക്കുന്നത്. 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള 89 അംഗ സംസ്ഥാന കമ്മിറ്റിയും പതിനേഴ് അംഗ സെക്രട്ടേറിയറ്റും നിലവില്‍ വന്നു. എം വി ജയരാജനും സി എന്‍ മോഹനനും കെ കെ ശൈലജയും സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. പി. ജയരാജന്‍ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇല്ല. സീനിയറായ നേതാവായിട്ടും ഇത്തവണയും പരിഗണിച്ചില്ല. 72 വയസ് പിന്നിട്ട പി. ജയരാജന് ഇനി അവസരമില്ല. സംസ്ഥാന കമ്മിറ്റിയില്‍ 17 പുതുമുഖങ്ങളെയാണ് […]

Read More