
കുന്ദമംഗലം ശ്രീ കണ്ണോറ ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റി. 14 ന് ഗണപതി ഹോമം, കലശപൂജ സർപ്പബലി എന്നിവയും 15-ന് രാവിലെ കലശ വരവോടു കൂടി വെള്ളാട്ട് ആഘോഷവരവ്, കാവടിയാട്ടം,താലപ്പൊലി, തിറകൾ എന്നിവയോടു കൂടി നടത്താൻ തീരുമാനിച്ചു. അന്നദാനം ഉണ്ടായിരിക്കുന്നതാണ്.