അഫാന് നിയമം വിധിക്കുന്ന ശിക്ഷ ലഭിക്കണം;അബ്ദുറഹീം

അഫാന് നിയമം വിധിക്കുന്ന ശിക്ഷ ലഭിക്കണം ഷെമിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നും വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം.ഭാര്യയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അതേസമയം,അഞ്ചു പേരെ കൊലപ്പെടുത്തിയ കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ കസ്റ്റഡിയിൽ വാങ്ങാൻ വെഞ്ഞാറമൂട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പ്രതിയെ തെളിവെടുപ്പിനായി മൂന്നുദിവസം കസ്റ്റഡിയിൽ ലഭിക്കണമെന്ന് പൊലീസ് ആവശ്യപ്പെടും. പ്രതിയുമായുള്ള അവസാനഘട്ട തെളിവെടുപ്പാണ് ഇനി നടക്കാനുള്ളത്.സംഭവത്തിൽ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ അവസാനത്തേതാണ് വെഞ്ഞാറമൂട് പൊലീസ് അന്വേഷിക്കുന്നത്. മാതാവ് ഷമിയെ […]

Read More

അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിലെ മുഖ്യകണ്ണികളായവിദേശ പൗരന്മാർ കുന്ദമംഗലം പോലീസിന്റെ പിടിയിൽ

അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ മുഖ്യകണ്ണികളായ രണ്ടു വിദേശ പൗരന്മാർ പിടിയിൽ . ടാൻസാനിയൻ പൗരന്മാരായ രണ്ടുപേരെയാണ് കുന്ദമംഗലം പോലീസ് പഞ്ചാബിൽ നിന്ന് പിടികൂടിയത്. ഇവരെ വിമാനമാർഗ്ഗംകരിപ്പൂരിൽ എത്തിക്കും. പ്രതികളിൽ ഒരാൾ വനിതയാണ്. സംസ്ഥാനത്തേക്ക്‌ മയക്കുമരുന്ന് പ്രധാനമായും എത്തുന്നത് പഞ്ചാബിൽ നിന്നാണ്. മാസങ്ങൾക്ക് മുമ്പ് കാരന്തൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ കണ്ണിലേക്ക് എത്തിയത്. കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തിൽ ഒരു സംഘം കഴിഞ്ഞദിവസംപഞ്ചാബിലേക്ക് തിരിച്ചിരുന്നു. […]

Read More

കളമശേരി ഗവ. പോളിടെക്‌നിക്കില്‍ ഹോസ്റ്റലിൽ നിന്ന്ഹോളി ആഘോഷങ്ങള്‍ക്ക് എത്തിച്ച 2 കിലോയിലധികം കഞ്ചാവ് പിടികൂടി

ഹോളി ആഘോഷങ്ങള്‍ക്കായി കൊച്ചി കളമശേരി ഗവ. പോളിടെക്‌നിക്കില്‍ ഹോസ്റ്റൽ എത്തിച്ച രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടി. ഹോളി ആഘോഷങ്ങള്‍ക്കായി കോളേജ് ഹോസ്റ്റലിനുള്ളില്‍ ലഹരി സൂക്ഷിക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വെയിറ്റിംഗ് മെഷീന്‍ അടക്കം ഉപയോഗിച്ച് കഞ്ചാവ് ചെറിയ പാക്കറ്റുകളില്‍ ആക്കുന്നതിനിടെയായിരുന്നു പൊലീസ് പരിശോധന.പൊലീസിന്റെയും ഡാന്‍സാഫിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് മൂന്ന് പേര്‍ കളമശേരി പൊലീസ് സ്റ്റേഷനിലാണ്. ഇന്നലെ പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചിലും നടത്തുന്നുണ്ട്.എഫ് ഐ ആറില്‍ […]

Read More

കുടുംബ പ്രശ്‌നത്തെ തുടർന്ന് കോഴിക്കോട്ട് മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകൻ സനലിന്റെ മർദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഗിരീഷ്.മാർച്ച് അഞ്ചിനായിരുന്നു സംഭവം. അച്ഛനും മകനുമിടയിൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതി സനലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More

മാനന്തവാടിയിൽ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു അപകടത്തിൽ ഒരാൾ മരിച്ചു

വള്ളിയൂർക്കാവിൽ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ ഒരാൾ മരിച്ചു. ഉന്തു വണ്ടിയിൽ കച്ചവടം ചെയ്യുകയായിരുന്ന ശ്രീധരൻ (68) ആണ് മരിച്ചത്. വള്ളിയൂർക്കാവ് ജംക്ഷനിൽ ആയിരുന്നു അപകടം. പരുക്കേറ്റ ഉടൻ ശ്രീധരനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് വാഹനത്തൽ ഉണ്ടായിയിരുന്നപ്രതി ഉൾപ്പെടെ നാല് പേർക്ക് പരുക്ക്.

Read More

പകുതി വില തട്ടിപ്പ്: ആനന്ദകുമാർ 14 ദിവസത്തേക്ക് റിമാൻഡിൽ

പകുതി വില തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സായ് ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാർ റിമാൻഡിൽ. ആശുപത്രിയിൽ കഴിയുന്ന ആനന്ദകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.14 ദിവസത്തേക്കാണ് റിമാൻഡ്. ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. ഇയാളെ ഇതുവരെ ഡിസ്ചാർജ് ചെയ്തിട്ടില്ല. അതിനാൽ ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് റിമാൻഡ് രേഖപ്പെടുത്തിയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താൽ ജയിലിലേക്ക് മാറ്റും. തുടർന്നായിരിക്കും പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുക.കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന് നിരവധി പ്രമുഖരെ പരിചയപ്പെടുത്തി കൊടുത്തത് ആനന്ദകുമാറാണ്. അതിനാൽ നിർണായകമായ […]

Read More

എറണാകുളത്ത് ടോറസ് ലോറി മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

എറണാകുളം വളയൻചിറങ്ങരയിൽ ടോറസ് ലോറി മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വളയൻചിറങ്ങര ഐ.ടി.സിക്ക് മുന്നിലാണ് അപകടം. പിഴക്കാപ്പിള്ളി ഭാഗത്ത് നിന്ന് വന്ന ടോറസ് മറിഞ്ഞാണ് അപകടം .ഡ്രൈവർ അഖിൽ, ഐടിസി ഒന്നാം വർഷ വിദ്യാർത്ഥികളായ ആദിത്യ ചന്ദ്രൻ, ജോയൽ ജൂലിയറ്റ് എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ അഖിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ നിന്ന് മണ്ണും കല്ലും വീണാണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്.

Read More

താമരശ്ശേരി ഷഹബാസിന്റെ കൊലപാതകം:കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി പിതാവ്

താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ്ശബഹ്‌സിന്റെ കൊലയാളികൾക്ക്പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി പിതാവ് മുഹമ്മദ് ഇഖ്ബാൽ. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികൾ പരീക്ഷ എഴുതാൻ പോയി. ചെറിയ ശിക്ഷ പോലും അവർക്ക് കിട്ടിയില്ല. എൻ്റെകുട്ടിയും പരീക്ഷ എഴുതാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായിരുന്നു, ഒരു രക്ഷിതാവെന്ന നിലയിൽ തനിക്കും കുടുംബത്തിനും മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും കോടതി ഉചിതമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഹർജി നൽകിയതെന്നും ഇഖ്ബാൽ പറഞ്ഞു.പ്രതികൾ കുറ്റക്കാരാണെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ നിയമങ്ങളിൽ ചെറിയ മാറ്റം വരണം. കുറ്റം […]

Read More

നടി സൗന്ദര്യയുടെ മരണം :ആസൂത്രിത കൊലപാതകമെന്ന്,നടൻ മോഹൻ ബാബുവിനെതിരെ വീണ്ടും പരാതി

നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങൾ ഉയരുന്നു .നടിയുടേത് വെറും അപകട മരണമല്ലന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് ഉയരുന്ന ആരോപണം. ചിട്ടി മല്ലു എന്ന വ്യക്തിയാണ് ഖമ്മം പൊലീസിന് പരാതി നൽകിയിരിക്കുന്നത്. തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്തുതർക്കമാണ് സൗന്ദര്യയുടെ മരണത്തിന് പിന്നിലെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.നടി മരണപ്പെടുന്നതിന് മുൻപ് ഷംഷാദ് മേഖലയ്ക്ക് സമീപത്തായി ജൽപ്പളളിയിൽ ആറ് ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഭൂമി തനിക്ക് വിൽക്കണമെന്ന് മോഹൻ ബാബു സൗന്ദര്യയോട് […]

Read More

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി പിടിയിൽ

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ.പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോയെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ യുവാവ് വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്. വിവാഹം കഴിഞ്ഞത് മറച്ചുവെച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.സംഭവത്തിൽ ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി.പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ചാവക്കാട് സബ് ജയിലിൽ റിമാൻഡിലായ പ്രതിയെ […]

Read More