കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ പ്രവീൺ കുമാറിന് ജയം. 12070 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 79913 വോട്ടുകള്‍ കെ പ്രവീൺ കുമാർ നേടി.
പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ എൽഡിഎഫിലെ കെ ദാസൻ 67843 വോട്ടുകളും എൻഡിഎയിലെ സിആർ പ്രഫുൽകൃഷ്‍ണൻ 23545 വോട്ടുകളും നേടി.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, പയ്യോളി നഗരസഭകളും, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി , തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊയിലാണ്ടി നിയോജക മണ്ഡലം.
