തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ പിടിഎ പ്രസിഡന്‍റ് മർദിച്ചതായി പരാതി

തിരുവനന്തപുരത്ത് വിദ്യാർഥിയെ പിടിഎ പ്രസിഡന്‍റ് മർദിച്ചതായി പരാതി. തൊളിക്കോട് ഗവ. എച്ച്.എസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. ശനിയാഴ്ചയാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്.കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുകൂടിയായ പിടിഎ പ്രസിഡന്‍റ് 16കാരനെ മര്‍ദിച്ചെന്നാണ് പരാതി. പ്ലസ് വൺ-പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലുള്ള തർക്കങ്ങളാണ് മർദനത്തിന് കാരണമെന്നാണ് വിവരം. പിടിഎ പ്രസിഡന്റിന്റെ പത്താം ക്ലാസിൽ പഠിക്കുന്ന മകനെ മർദനമേറ്റ വിദ്യാർഥി മർദിച്ചെന്ന പരാതി നേരത്തെ നിലനിൽക്കുന്നുണ്ട്. ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.പിടിഎ പ്രസിഡന്‍റിനും മക്കൾക്കും എതിരായ പരാതിയിൽ പൊലീസ് കേസ് എടുത്തു. […]

Read More

മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

ബി.ജെ.പി പ്രവർത്തകൻ മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ.രണ്ട് മുതൽ 9വരെ പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഒൻപത് സിപിഎം പ്രവർത്തകർ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. പി.എം മനോജിന്റെ സഹോദരൻ മനോരജ്, ടി പി കേസ് പ്രതി ടി വി രജീഷ് അടക്കമുള്ളവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ആദ്യ ആറു പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തിയിരുന്നു. മൂന്നുപേർക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്.2005 ആഗസ്റ്റ് 7 […]

Read More

പേരാമ്പ്രയിലെ ആസിഡ് ആക്രമണം;പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ അമ്മ

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ മുൻ ഭാര്യയ്ക്ക് നേരെ ഭർത്താവ് ആസിഡൊഴിച്ച സംഭവത്തിൽ പൊലീസിന് നേരെ ഗുരുതര ആരോപണവുമായി യുവതിയുടെ ‘അമ്മ. പ്രശാന്ത് ഏഴ് വർഷം മുൻപ് ഇവരുടെ മൂത്ത മകനെയും കൊല്ലാൻ ശ്രമിച്ചെന്ന് ആക്രമണത്തിനിരയായ പൂനത്ത് സ്വദേശി പ്രബിഷയുടെ അമ്മ സ്മിത പറഞ്ഞു.’മൂത്തമകനെ പെട്രോളൊഴിച്ച് കൊല്ലാനായിരുന്നു ശ്രമം.അയൽവാസി തട്ടി മാറ്റിയതിനാൽ അന്ന് അപകടം ഉണ്ടായില്ല. പ്രബിഷയോടും മക്കളോടും പ്രതിക്ക് വൈരാഗ്യമുണ്ടായിരുന്നു. പ്രബിഷയെ പ്രശാന്ത് പലവട്ടം മർദിച്ചു. മർദനത്തിൽ കണ്ണ് തകർന്നു.രണ്ട് ദിവസം മുമ്പും പ്രബിഷയെ ആക്രമിക്കാൻ ബൈക്കിൽ […]

Read More

ബ്രേക്കിട്ട് സ്വർണവില,പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് 65,720 രൂപയായി.ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 8,215 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,962 രൂപയുമായി. ഇന്നലെ സ്വർണവിലയിൽ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് മാർച്ച് ഇരുപതിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 66,480 രൂപയായിരുന്നു.സംസ്ഥാനത്തെ വെളളിവിലയിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 110 രൂപയും ഒരു കിലോഗ്രാം വെളളിയുടെ […]

Read More

കഞ്ചിക്കോട് വ്യവസായ മേഖലയിൽ റോഡ് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി

കഞ്ചിക്കോട് വ്യവസായ മേഖലയിൽ റോഡ് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിഇന്ധന ചോർച്ച. രണ്ട് മിനിറ്റിലേറെയാണ് മേഖലയിൽ ഇന്ധന ചോർച്ചയുണ്ടായത്. തൊഴിലാളികൾ വിവരം നൽകിയതിന് പിന്നാലെ വാൽവുകൾ അടച്ച് ചോർച്ച പരിഹരിക്കുകയായിരുന്നു. ഇരുപത് ദിവസത്തിനിടെ രണ്ടാം തവണയാണ് സമാന രീതിയിൽ പൈപ്പ് ലൈൻ പൊട്ടുന്നത്. കഞ്ചിക്കോട്ടെ അഗ്നിശമന സേന യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.

Read More

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ 28ന്

കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി.ഏപ്രിൽ 28 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്.ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള ആവശ്യവും ഗവർണർ അംഗീകരിച്ചു. യുഎസ് – കാനഡ വ്യാപാര യുദ്ധത്തിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.കാനഡയെ യുഎസിനോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്‍റെ നീക്കത്തോടും കാനഡക്കെതിരായ തീരുവ വർധനകളും വോട്ടുകളാക്കാനാണ് കാർണിയുടെ ശ്രമം. […]

Read More

ശസ്ത്രക്രിയാ ഉപകരണങ്ങൾ കിട്ടാനില്ല;കോഴിക്കോട് മെഡി.കോളജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി

നൂറുകണക്കിന് രോഗികളുടെ ആശ്രയകേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങുന്നത് പതിവാക്കുന്നു. ഉപകരണങ്ങൾ നൽകുന്ന കമ്പനിക്ക് സർക്കാർ പണം നൽകാത്തതാണ് ശസ്ത്രക്രിയ മുടങ്ങാൻ കാരണമെന്നാണ് ആക്ഷേപം. ഇതോടെ നിരവധി രോഗികൾ ശസ്ത്രക്രിയ ചെയ്യാൻ കഴിയാതെ ദുരിതത്തിലാണ്. ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനിക്ക് സർക്കാർ നൽകാനുള്ള പണം നൽകിയാൽ മാത്രമേ കമ്പനി സ്റ്റന്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യു. ഇതിനുശേഷമേ ശസ്ത്രക്രിയ നടത്താനാകും എന്നാണ് ഡോക്ടർമാർ അറിയിച്ചത്.ഇതോടെ ഇനി ശസ്ത്രക്രിയ എന്നു നടക്കുമെന്ന് അറിയാതെ കാത്തിരിക്കുകയാണ് […]

Read More

സൂരജ് വധക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

രണ്ടു പതിറ്റാണ്ട് പൂർത്തിയാവാൻ മാസങ്ങൾ മാത്രം ശേഷിക്കേ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. കേസിൽ ഒൻപത് സിപിഎം പ്രവർത്തകർ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജും ടി.പി കേസ് പ്രതി ടി.കെ രജീഷുമടക്കം ആദ്യ ആറു പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തി. മൂന്നുപേർക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്.. 2005 ആഗസ്റ്റ് 7 നാണ് […]

Read More

സഖാവ് അനിരുദ്ധന്‍റെ മകന്‍ ഇനി ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡന്‍റ്

ജയന്‍റ് കില്ലര്‍ എന്ന് അറിയപ്പെട്ടിരുന്ന സി സിപിഎം മുതിര്‍ന്ന നേതാവുമായിരുന്ന അനിരുദ്ധന്‍റെ മകന്‍കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ല പ്രസിഡന്‍രായി ചുമതലയേറ്റു.കോളേജ് വിദ്യഭായ്സ കാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു കസ്തൂരി. സോഹദരന്‍ എ സമ്പത്ത് സിപിഎം നേതാവാണ്.അടുത്തടുത്ത വീടുകളിലാണ് താമസമെങ്കിലും രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യം പരസ്പരം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡന്റ് ആയ ശേഷം ആദ്യം വിളിച്ചത് സമ്പത്തിനെ യാണെന്നും അദ്ദേഹം പറഞ്ഞു.ഭാരതീയ സംസ്‌കാരത്തെ തകർക്കാൻ ആണ് ഇടത് പാർട്ടികളുടെ എല്ലാ […]

Read More

കാട്ടാക്കടയിൽ വീടിനുള്ളിൽ നിന്ന് 195 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം എംഡിഎംഎ പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എംഡിഎംഎ കടത്തിയത്. ഇപ്പോഴും വീട്ടിൽ പരിശോധന നടക്കുന്നു. സംഘത്തിൽ ഒരാൾ കൂടിയുണ്ട് അയാൾക്കായി അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു

Read More