സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ പട്ടികജാതി ഉന്നതികളില്‍ നടപ്പാക്കുന്ന നവചേതന നാലാംതരം-ഏഴാംതരം തുല്യതാ പദ്ധതിയുടെ ജില്ലയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം ആരംഭിച്ചു.
ജില്ലാ സാക്ഷരതാ മിഷന് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി കെ മുരളി അധ്യക്ഷനായി. സാക്ഷരതാ മിഷന് ജില്ലാ കോഓഡിനേറ്റര്‍ പി എന്‍ ബാബു പദ്ധതി വിശദീകരിച്ചു. ടി സി നാരായണന്, പി കെ അഞ്ജലി, പി ഷെമിത കുമാരി എന്നിവര്‍ സംസാരിച്ചു. റിസോഴ്സ് പേഴ്സണ്‍മാരായ സി ദിവ്യ, എം അശ്വിന്, കെ ടി സല്‍മ, ഷിന്ജിതാമണി, കെ സുചിത്ര, ജസ അഞ്ജലി, ടി പി ബിന്ദു എന്നിവര്‍ ക്ലാസെടുത്തു.
ജില്ലയില്‍ പദ്ധതിപ്രകാരം ഏഴാംതരം തുല്യതക്ക് 200 പേരും നാലാംതരം തുല്യതക്ക് 100 പേരുമാണ് ചേര്‍ന്നിട്ടുള്ളത്. ചക്കിട്ടപ്പാറ, കോടഞ്ചേരി, കീഴരിയൂര്‍, കൂടരഞ്ഞി, കാവിലുംപാറ, മൂടാടി, തിരുവമ്പാടി, കൊടിയത്തൂര്‍ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
