താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവത്തില്‍ തുടരന്വേഷണങ്ങള്‍ക്ക് പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക്

മലപ്പുറം താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവത്തില്‍ തുടരന്വേഷണങ്ങള്‍ക്കായാണ് പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക്. കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ടും അവിടെ കുട്ടികള്‍ക്ക് പ്രാദേശികമായി ആരെങ്കിലും സഹായം ചെയ്തിരിക്കാനുള്ള സാധ്യതയെപ്പറ്റിയും അന്വേഷണം നടത്തുകയാണ് ലക്ഷ്യം. ബ്യൂട്ടിപാര്‍ലറിന് എതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പെണ്‍കുട്ടികളെ ഞായറാഴ്ച തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തു. കുട്ടികള്‍ കൂടുതല്‍ […]

Read More

കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനമെന്ന് പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊച്ചിന്‍ ദേവസ്വം കമ്മീഷണറും കൂടല്‍മാണിക്യം എക്‌സിക്യൂട്ടീവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴകം ജോലികള്‍ക്ക് നിയമിച്ച ഈഴവ സമുദായത്തില്‍പ്പെട്ട ആളെ മാറ്റിനിര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.ദേവസ്വം റിക്രൂട്‌മെന്റ് നടത്തിയ പരീക്ഷ പാസായി ഫെബ്രുവരി 24-നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ബാലു ക്ഷേത്രത്തിലെ കഴകം ജോലിയില്‍ പ്രവേശിച്ചത്. വാര്യര്‍ സമാജവും തന്ത്രി സമാജവും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാളെ കഴകം […]

Read More

പെരിങ്ങൊളം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ കുടുംബ സംഗമം നടത്തി

പെരിങ്ങൊളം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാ കുടുംബ സംഗമം കെ.പി. സി.സി രാഷ്ട്രീയ കാര്യ സമതി അംഗം എൻ. സുബ്രമണ്യൻ ഉദ്ഘടനം ചെയ്തു.ഹരിദാസ് കണ്ണമ്പത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ദിനേഷ് പെരുമണ്ണ ,ബ്ലോക്ക് പ്രസിഡന്റ് രവികുമാർ പനോളി, ഡി.സി.സി അംഗം എ.ഷിയാലി, വി.സി സേതുമാധവൻ, കെ. രാധാകൃഷ്ണൻ, ശബരീഷ് പെരിങ്ങൊളം, ആർ.വി വിജയൻ, ബിന്ദു അനിൽ ,സതീഷ് എന്നിവർ പ്രസംഗിച്ചു.

Read More

പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നതിൽ പ്രായപരിധി അനിവാര്യമാണെന്ന് എ.കെ ബാലൻ

സിപിഐഎമ്മില്‍ പ്രായപരിധി അനിവാര്യമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലന്‍. പുതുതലമുറ വന്നാല്‍ പാര്‍ട്ടി ശക്തിപ്പെടും. ഒഴിഞ്ഞ് പോകുന്നവരെ ഭരണഘടനപരമായി ചേര്‍ത്ത് നിര്‍ത്തണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു നേതൃനിരയിലേക്ക് പുതുതലമുറ കടന്നുവരുമ്പോഴാണ് പാർട്ടി ശക്തിപ്പെടുക. പ്രായപരിധി 75ൽ നിന്ന് 70 വയസാക്കി കുറക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും എ കെ ബാലൻ പറഞ്ഞു.75 പിന്നിട്ട എ കെ ബാലൻ കഴിഞ്ഞ ദിവസം അവസാനിച്ച സംസ്ഥാന സമ്മേളനത്തിന്റെ വേദിയിൽ നിന്ന് വികാരനിർഭരമായാണ് മടങ്ങിയത്. കമ്മ്യൂണിസ്റ്റുകാർക്ക് പടിയിറക്കമില്ലെന്നും ഏത് […]

Read More

അതൃപ്തി പരസ്യമാക്കിയതില്‍ നടപടി എടുത്താൽ അംഗീകരിക്കാൻ തയ്യാർ; എ പത്മകുമാര്‍

സി പി എം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കിയതിന്റെ പേരില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് ഭയക്കുന്നില്ലെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എ പത്മകുമാര്‍. പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരസ്യമായി പറയുകയാണ് ചെയ്തത്. തന്നെപ്പോലെ അഭിപ്രായമുള്ള പലരും പത്തനംതിട്ടയിലുണ്ട്. പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാഞ്ചില്‍ മാത്രം പ്രവര്‍ത്തിക്കുമെന്നും എ പത്മകുമാര്‍ പ്രതികരിച്ചു.മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയ നടപടിക്കെതിരെയും എ പത്മകുമാര്‍ അതൃപ്തി അറിയിച്ചു. പാര്‍ട്ടിയില്‍ തനിക്ക് 42 വര്‍ഷത്തെ […]

Read More

കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥന് ജാമ്യം; സിനിമ മേഖലയില്‍ പ്രത്യേക നീരിക്ഷണം ഏര്‍പ്പെടുത്താന്‍ എക്‌സൈസ്

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥന് ജാമ്യം. ആര്‍ജി വയനാട് എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥന്‍ വീര്യം കൂടിയ കഞ്ചാവുമായി പൊലീസ് പിടിയിലാവുകയായിരുന്നു. വാഗമണ്‍ കേന്ദ്രീകരിച്ച് സിനിമ ലൊക്കേഷനുകളില്‍ വ്യാപകമായി ലഹരി ഇടപാടുകള്‍ നടക്കുന്നുവെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞാര്‍ വാഗമണ്‍ റോഡില്‍ വാഹന പരിശോധന നടത്തി. വാഗണില്‍ ചിത്രീകരണം നടക്കുന്ന അട്ടഹാസം എന്ന സിനിമാ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിത്തിനെ എക്സൈസ് പിടികൂടുന്നത്. രഞ്ജിത്ത് ഗോപിനാഥ് മൂന്നുവര്‍ഷമായി കഞ്ചാവ് ഉപയോഗിക്കുന്ന […]

Read More

ലഹരി വില്‍പ്പനയെ കുറിച്ച് പൊലീസില്‍ വിവരം നല്‍കിയതിന് യുവാവിന്റെ വീടിന് നേരെ ആക്രമണം

കാസര്‍ഗോഡ് ലഹരി വില്‍പ്പനയെ കുറിച്ച് പൊലീസില്‍ വിവരം നല്‍കിയതിന് യുവാവിന്റെ വീടിന് നേരെ ആക്രമണം. ലഹരിക്കേസ് പ്രതിയും സഹോദരനും ചേര്‍ന്ന് കാസര്‍ഗോഡ് മാസ്തിക്കുണ്ട് സ്വദേശി സിനാന്റെ വീട് ആക്രമിച്ചു. സിനാനും മാതാവ് സല്‍മയ്ക്കും പരുക്കേറ്റു.കാസര്‍ഗോഡ് മാസ്തിക്കുണ്ട് ഒരു വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകമാകുന്നുവെന്ന പരാതി നാട്ടുകാര്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ഒരു ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പരാതിയും നല്‍കി. പരാതി നല്‍കിയ ക്ലബ്ബിന്റെ പ്രവര്‍ത്തകനാണ് സിനാന്‍. ഇതുരമായി ബന്ധപ്പെട്ട് രണ്ട് […]

Read More

ആശാവർക്കർമാരുടെ സമരം ലോക്‌സഭയിൽ; അടിയന്തര പ്രമേയത്തിന് നോട്ടീസ്‌

ആശമാരുടെ സമരത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ആശമാരെ സ്ഥിരജീവനക്കാരായിപരിഗണിക്കുക,സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ചർച്ച ചെയ്യണമെന്നവശ്യപ്പെട്ടാണ് നോട്ടീസ്.കൊടിക്കുന്നിൽ സുരേഷ് , ബെന്നി ബെഹ്നാൻ, എൻ.കെ പ്രേമചന്ദ്രൻ എന്നിവരാണ് നോട്ടീസ് നൽകിയത്.പാർലമെന്റ് ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും.മണിപ്പൂരിലെ രാഷ്ട്രപതി ഭരണം, മണിപ്പൂർ ബജറ്റ് എന്നിവ ആദ്യ ദിനത്തിൽ കേന്ദ്ര സർക്കാർ പാർലമെൻ്റിൽ എത്തിക്കും. പരിഷ്കരിച്ച വഖഫ് ബില്ലും ഈ സഭാകാലയളവിൽ പാസാക്കാനാണ് നീക്കം. മണിപ്പൂർ, വഖഫ് ബിൽ, ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ, മണ്ഡല […]

Read More

ചക്കാലക്കലിൽ കഞ്ചാവ് വില്പന നടത്തുന്ന ആള് പിടിയിൽ

ചക്കാലക്കൽ അങ്ങാടിയിലും പരിസരത്തും കഞ്ചാവ് വില്പന നടത്തുന്ന ആള് പിടിയിൽ.മുഹമ്മദ് സാലി ഇയാനിക്കോത്ത് എന്നയാളെ കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചക്കാലക്കൽ അങ്ങാടിയിലും പരിസരത്തും കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ കിരൺ ന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് മുഹമ്മദ് സാലി പിടിയിലായത്.

Read More

ഡ്രൈവര്‍ കുഴഞ്ഞുവീണു;ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു

കോട്ടയം ഇടമറ്റത്ത് ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇറക്കത്തിൽ വെച്ചാണ് അപകടമുണ്ടായത്. കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. കോട്ടയം ഇടമറ്റത്ത് വെച്ച് ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്.ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു. ഇതോടെ കലുങ്കിലേക്ക് ഇടിച്ചുകയറി. മുന്നിലുണ്ടായിരുന്ന തെങ്ങിലും ബസിടിച്ചു. ബസിലെ യാത്രക്കാര്‍ക്കും പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ല. വലിയ ഇറക്കമല്ലാത്തതിനാലും […]

Read More