കൊച്ചി: താരസംഘടന AMMAയിലെ തർക്കത്തിൽ നടി അൻസിബ ഹസന് കാരണം കാണിക്കൽ നോട്ടീസ് നൽകി AMMA അസോസിയേഷൻ. മാധ്യമങ്ങൾക്ക് ഇൻറർവ്യൂ നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചെന്ന് കാരണം കാണിക്കൽ നോട്ടീസിൽ പരാമർശം.ഉടൻ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകി.
AMMA വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയക്കെതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന പൊലീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നടൻ ടിനി ടോമിനെതിരെയും അൻസിബ പൊലീസിൽ പരാതി നൽകിയിരുന്നു. ടിനി ടോം തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും മത തീവ്രവാദിയാക്കാൻ നിരന്തരം ശ്രമം നടത്തിയെന്നുമാണ് അൻസിബയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. പരാതിയിൽ തുടര്‍ നടപടികള്‍ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് കടവന്ത്ര പൊലീസ് വ്യക്തമാക്കിയത്.
താരസംഘടന AMMA എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ ആരോപണങ്ങളുമായി അൻസിബ രംഗത്തെത്തിയത്. അതിന് പിറകെയാണ് ലക്ഷ്മിപ്രിയ തനിക്കെതിരെ വ്യാജ പരാതിയി നകിയെന്നും പരാതി പരിഗണിച്ച തൃപ്പൂണിത്തുറ എസ് ഐ രേഷ്മ മോശമായി പെരുമാറിയെന്നും കാണിച്ച് അൻസിബ നിയമനടപടി സ്വീകരിച്ചത്. ടിനി ടോമിനെതിരായ അൻസിബ ഹസൻ്റെ പരാതിയിൽ ‘അമ്മ’ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. എന്നാൽ ‘അമ്മ’യുടെ പ്രസിഡൻ്റ് ശ്വേത മേനോൻ ഉൾപ്പെട്ട സമിതി തൻ്റെ പരാതി കേൾക്കുന്നതിൽ കാര്യമില്ലെന്ന് അൻസിബ.
