ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി സംസ്ഥാനത്ത് നിന്ന് മത്സരിക്കണം; ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി സംസ്ഥാനത്ത് നിന്ന് മത്സരിക്കണം; ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ലോക്സഭാ തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി തെലങ്കാന കോൺഗ്രസ്. മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഡല്‍ഹിയിലെത്തി സോണിയയെ നേരില്‍കണ്ടാണ് ആവശ്യമുന്നയിച്ചത്. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക, മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി എന്നിവരും രേവന്തിനൊപ്പമുണ്ടായിരുന്നു. തെലങ്കാനയില്‍നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന ഘടകം പ്രമേയം പാസാക്കിയതായി രേവന്ത് സോണിയയെ അറിയിച്ചു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്‍കിയ സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നതെന്നും […]

Read More
 റോഡരികിൽ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ല; മദ്രാസ് ഹൈക്കോടതി

റോഡരികിൽ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ല; മദ്രാസ് ഹൈക്കോടതി

റോഡരികിൽ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. നിരീക്ഷണം സ്വകാര്യവസ്തുവിന് മുന്നിൽ അയൽക്കാരൻ സ്ഥാപിച്ച കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്കപ്പേട്ട് സ്വദേശി നൽകിയ ഹർജിയിൽ. ഒരാഴ്ചയ്ക്കകം കല്ല് നീക്കണമെന്ന് പൊലീസിനും റവന്യൂവകുപ്പിനും കോടതി നിർദേശം നൽകി. അന്ധവിശ്വാസത്തിന്റെ പേരിൽ റോഡ് സൈഡിലെ കല്ല് നീക്കാൻ മടിക്കുന്നതിനെതിരെ രൂക്ഷ വിമർശനത്തോടെയാണ് കോടതി തീരുമാനം.കല്ലില്‍ തുണി ചുറ്റി ഏതാനും ക്രിയകൾ ചെയ്ത് ഒരു പ്രതിഷ്ഠ എന്ന നിലയിലായിരുന്നു സ്വകാര്യ വസ്തുവിന് മുന്നിൽ കല്ല് സ്ഥാപിച്ചത്. സമീപത്തെ സ്ഥലമുടമകൾക്ക് ബുദ്ധിമുട്ട് […]

Read More
 പഴയ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മറ്റും; പദ്ധതിയുമായി റെയിൽവേ

പഴയ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മറ്റും; പദ്ധതിയുമായി റെയിൽവേ

പഴയതും ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പദ്ധതിയുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം.വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്. റെയിൽവേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകൾ പ്രവർത്തിക്കുക. ഒരേസമയം 48 പേർക്ക് വരെ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന വിശാലമായ സൗകര്യം ട്രെയിനുള്ളിൽ ഉണ്ടാകും. രുചികരമായ നോർത്ത്, സൗത്ത് […]

Read More
 താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളുന്നു;വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഭരണക്കൂടം

താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളുന്നു;വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഭരണക്കൂടം

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങൾക്ക് അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി. ബദൽപാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാൻ എംഎൽഎ തലത്തിൽ യോഗം വിളിക്കാനും തീരുമാനമായി. ഗതാഗതകുരുക്ക് പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. അവധി ദിവസങ്ങളിലുൾപ്പെടെ താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളുന്ന പശ്ചാത്തലത്തിലാണ് ജില്ല ഭരണകൂടത്തിന്‍റെ ഇടപെടൽ. നേരത്തെ പരിഹാര മാർഗ്ഗങ്ങൾ തീരുമാനിച്ചെങ്കിലും പ്രായോഗികമാക്കുന്നതിൽ പാളിച്ചകളുണ്ടായിരുന്നു. നടപടികൾ വൈകുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ആശങ്ക അറിയിച്ചതോടെയാണ് പരിഹാരമാർ‍ഗ്ഗങ്ങൾ ഊർജ്ജിതമാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്. ഏറ്റവുമൊടുവിൽ […]

Read More
 ഡോ. വന്ദന ദാസ് കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ വിധി ഇന്ന്

ഡോ. വന്ദന ദാസ് കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ വിധി ഇന്ന്

ഡോ. വന്ദന ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് വിധി പറയുക. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും വീഴ്ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാൻ ആണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. അതേസമയം സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും.

Read More
 ബൈക്കിടിച്ച് പരിക്കേറ്റ്ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബൈക്കിടിച്ച് പരിക്കേറ്റ്ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബൈക്കിടിച്ച് പരിക്കേറ്റ്ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുന്ദമംഗലം ആനപ്പാറ താഴെ ഇടവലത്ത്തസ്‌ലീന (42) വയസ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച്ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീട്ടിലേക്ക്മടങ്ങുമ്പോൾ ആനപ്പാറ ആശുപത്രികൾ മുമ്പിൽ വെച്ചാണ് അപകടമുണ്ടായത്..റോഡ് മുറിച്ചുകടക്കുന്നതിനിടെഅമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു വീഴ്ത്തിയത്. ഗുരുതരമായ പരിക്കേറ്റ തസ്‌ലീനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു അൽപ സമയം മുമ്പ് മരണപ്പെടുകയായിരുന്നു.ഭർത്താവ് അബ്ദു സമദ് ഇടവലത്ത്. മക്കൾ സൻഫീർ,സഫ്ന

Read More
 മൂന്നാം സീറ്റ് വിട്ടുതരാനുള്ള സാഹചര്യമല്ല; ലീ​ഗിനെ ബോധ്യപ്പെടുത്തി കോൺഗ്രസ്‌

മൂന്നാം സീറ്റ് വിട്ടുതരാനുള്ള സാഹചര്യമല്ല; ലീ​ഗിനെ ബോധ്യപ്പെടുത്തി കോൺഗ്രസ്‌

ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന് കോൺ​ഗ്രസ്. സീറ്റ് വിട്ടുതരാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ലീഗ് നേതാക്കളെ ബോധ്യപ്പെടുത്തി. അതേസമയം, കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ ധാരണയായി. സീറ്റുകളുടെ കാര്യത്തില്‍ ഒന്നിച്ചുള്ള പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകും. ഇത്തവണ പറയുന്ന പോലെയല്ലെന്നും, നിർബന്ധമായും മൂന്നാം സീറ്റ് വേണമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മൂന്നുസീറ്റിന് അര്‍ഹതയുണ്ടെങ്കിലും രണ്ടില്‍ തൃപ്തിപ്പെടണമെന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരത്തി ബോധ്യപ്പെടുത്തുകയാണ് കോണ്‍ഗ്രസ്. എന്നാൽ കോര്‍ […]

Read More
 ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റ്;ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റ്;ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2024-25 സാമ്പത്തിക വര്‍ഷം 2052.23 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 401.24 കോടി രൂപയും അനുവദിച്ചു. ആരോഗ്യ മേഖയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും തുകയനുവദിച്ചിട്ടുണ്ട്.ആരോഗ്യ രംഗത്ത് വിദേശത്തു നിന്നുള്‍പ്പടെയുള്ള രോഗികള്‍ക്ക് വന്ന് ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേക സൗകര്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പടെ ഏര്‍പ്പെടുത്തും. മെഡിക്കല്‍ […]

Read More
 2024-25 വർഷത്തെ ബജറ്റിൽ കുന്ദമംഗലം മണ്ഡലത്തിന് മികച്ച പരിഗണന ;അഡ്വ. പിടിഎ റഹീം എംഎൽഎ

2024-25 വർഷത്തെ ബജറ്റിൽ കുന്ദമംഗലം മണ്ഡലത്തിന് മികച്ച പരിഗണന ;അഡ്വ. പിടിഎ റഹീം എംഎൽഎ

2024-25 വർഷത്തെ ബജറ്റിൽ കുന്ദമംഗലം മണ്ഡലത്തിലെ 5 പദ്ധതികൾ ഭരണാനുമതിയുള്ള പ്രവൃത്തികളിൽ ഉൾപ്പെടുത്തി അനുമതിയായതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. കുന്ദമംഗലം എക്സൈസ് ഓഫീസ് കെട്ടിട നിർമ്മാണം, ആർഇസി മുത്തേരി റോഡ്, പൂവാട്ടുപ്പറമ്പ് കോട്ടായിതാഴം റോഡ്, കുന്ദമംഗലം സ്പെഷ്യൽ ബിആർസി കെട്ടിടം, കുറ്റിക്കടവ് പാലത്തിൻ്റെ പ്രാഥമിക പ്രവൃത്തികൾ എന്നിവയാണ് ഭരണാനുമതിയുള്ള പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവക്ക് പുറമേ കുന്ദമംഗലം മണ്ഡലത്തിൽ നിന്നുള്ള 15 വിവിധ പദ്ധതികൾ കൂടി ബഡ്ജറ്റിൽ ഉൾ പ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

Read More
 സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി  അടിമാലിയിലെ മറിയക്കുട്ടി

സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി അടിമാലിയിലെ മറിയക്കുട്ടി

സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി അടിമാലിയിലെ മറിയക്കുട്ടി. പെൻഷൻ വൈകിയതിനെ തുടർന്ന് തെരുവിൽ ഭിക്ഷ യാചിച്ച് മറിയക്കുട്ടി പ്രതിഷേധിച്ചിരുന്നു. ക്ഷേമപെൻഷൻ 2000 രൂപയെങ്കിലുമാക്കണമെന്നാണ് മറിയക്കുട്ടി ആവശ്യപ്പെടുന്നത്. ഇത്തവണത്തെ ബജറ്റിലും സർക്കാർ അതിന് വേണ്ടി ശ്രമിച്ചില്ലെന്നും ക്ഷേമപെൻഷൻ കൂട്ടാത്തത് ഇതിന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി വിമർശിച്ചു.സംസ്ഥാനത്ത് നിലവിൽ നൽകുന്ന 1600 രൂപ ക്ഷേമപെൻഷൻ ഉയര്‍ത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തിൽ കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതൽ കൊടുത്തു തീര്‍ക്കും. അതേസമയം സംസ്ഥാന സര്‍ക്കാര്‍ […]

Read More