തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംപി ക്ക് കുത്തേറ്റു

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംപി ക്ക് കുത്തേറ്റു

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിആർഎസ് എംപി കോത പ്രഭാകർ റെഡ്ഡിക്ക് അജ്ഞാതരുടെ കുത്തേറ്റു. സിദ്ധിപേട്ട് ജില്ലയിൽ സംഘടിപ്പിച്ച പ്രചാരണ റാലിയിൽ പങ്കെടുക്കുന്ന സമയത്താണ് എംപിക്ക് നേരെ ആക്രമണമുണ്ടായത്. വയറ്റിൽ കുത്തേറ്റ മേദക് മണ്ഡലത്തിൽ നിന്നുള്ള എംപിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. എംപിക്ക് പുറമെ ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കും പരിക്കുണ്ട്. സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകർ അക്രമിയെ വളഞ്ഞിട്ട് മർദിച്ചു. അക്രമിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഇയാളുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും സിദ്ധിപേട്ട് പൊലീസ് കമ്മീഷണർ […]

Read More
 റെയിൽവേ സ്റ്റേഷനിൽ ആന : അപ്രതീക്ഷിതമായ സംഭവം നടന്നത് ആന്ധ്രാപ്രദേശിൽ

റെയിൽവേ സ്റ്റേഷനിൽ ആന : അപ്രതീക്ഷിതമായ സംഭവം നടന്നത് ആന്ധ്രാപ്രദേശിൽ

റെയിൽവേ സ്റ്റേഷനിൽ‌ ആന. ആന്ധ്രപ്രദേശിൽ കഴിഞ്ഞ ദിവസം പുലർച്ചെ ട്രെയിൻ കാത്തുനിന്ന ആളുകൾക്ക് അപ്രതീക്ഷിതമായ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു. ഹരി എന്ന ആനയാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. ശനിയാഴ്ച രാത്രിയിൽ പാർവതിപുരം നഗരത്തിലെത്തിയ ആന അവിടെ നിന്നുമാണ് റെയിൽവേ സ്റ്റേഷനിലേക്കെത്തുന്നത്. ഞായറാഴ്ച പുലർച്ചെയായിരുന്നു ഇത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഹരി എട്ട് ആനകളടങ്ങിയ കൂട്ടത്തിൽ നിന്നും ഒറ്റപ്പെടുകയും ഞായറാഴ്ച പുലർച്ചെ കൊമരട മണ്ഡലത്തിന് കീഴിലുള്ള ആർതം ഗ്രാമത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്പ് അർതമിൽ ബസും, വിക്രമപുരത്ത് […]

Read More
 ബെംഗളൂരുവിൽ വൻ അഗ്നിബാധ; ബസ് ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ 40 ലധികം ബസുകൾ കത്തിനശിച്ചു

ബെംഗളൂരുവിൽ വൻ അഗ്നിബാധ; ബസ് ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ 40 ലധികം ബസുകൾ കത്തിനശിച്ചു

ബെംഗളൂരുവിൽ വൻ തീപിടിത്തം. വീർഭദ്ര നഗറിന് സമീപം ബസ് ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ 40 ലധികം ബസുകൾ കത്തിനശിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിന്റെ കാരണം നിലവിൽ അറിവായിട്ടില്ല. എന്നാൽ ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് സംശയിക്കുന്നു. തീപിടിത്തത്തിൽ ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read More
 കളമശേരിയിൽ സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

കളമശേരിയിൽ സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

കളമശേരിയിൽ സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡി.ജി.പി. അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റിനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ 9.40-ഓടെയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.കണ്‍വെന്‍ഷന്‍ സെന്ററിലെ സന്ദര്‍ശനത്തിനു ശേഷം കളമശേരി മെഡിക്കല്‍ കോളജിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. സർവകക്ഷിയോഗം കഴിഞ്ഞാണ് മുഖ്യമ​ന്ത്രി കളമശേരിയിലേക്ക് എത്തിയത്. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് […]

Read More
 നവകേരള സദസിന് പിരിക്കുന്നത് 42 കോടി:കേരളം കണ്ട ഏറ്റവും വലിയ ദൂർത്തെന്ന് കെ സുധാകരന്‍

നവകേരള സദസിന് പിരിക്കുന്നത് 42 കോടി:കേരളം കണ്ട ഏറ്റവും വലിയ ദൂർത്തെന്ന് കെ സുധാകരന്‍

ജനങ്ങള്‍ അതീവ ദുരിതത്തില്‍ കഴിയുമ്പോള്‍ നവകേരളസദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയും ചെലവഴിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ധൂര്‍ത്താണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സര്‍ക്കാരും പാര്‍ട്ടിക്കാരും ഒറ്റക്കെട്ടായിട്ടാണ് ജനത്തെ പിഴിഞ്ഞെടുക്കുന്നത്. സഹികെട്ട ജനം നവകേരള സദസിലേക്ക് പത്തലുമായി എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 140 നിയോജകമണ്ഡലങ്ങളിലും തകൃതിയായ പിരിവാണ് നടക്കുന്നത്. ഗ്രാമീണ മണ്ഡലത്തില്‍നിന്ന് 25 ലക്ഷവും നഗരമണ്ഡലത്തില്‍നിന്ന് 30 ലക്ഷവുമാണ് ലക്ഷ്യം. സിപിഎംനേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം ഇപ്പോള്‍ പിരിവിനു പിന്നാലെ […]

Read More
 നാളെ മൊബൈൽ ഫോൺ പ്രത്യേക തരത്തിൽ ശബ്ദിക്കും വിറയ്ക്കും; ആരും ഭയക്കരുതെന്ന് ടെലികോം വകുപ്പ്

നാളെ മൊബൈൽ ഫോൺ പ്രത്യേക തരത്തിൽ ശബ്ദിക്കും വിറയ്ക്കും; ആരും ഭയക്കരുതെന്ന് ടെലികോം വകുപ്പ്

കേരളത്തിൽ പുതിയതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാ​ഗമായി മൊബൈലുകളിൽ നാളെ ടെസ്റ്റ് അലേർട്ടുകൾ ലഭിച്ചേക്കാമെന്ന് കേന്ദ്ര ടെലികോം വകുപ്പിൻ്റെ മുന്നറിയിപ്പ്. മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും, ചില മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിച്ചേക്കാം. ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിക്കുന്നവർ പരിഭ്രാന്തരാവേണ്ടതില്ല, ഇതൊരു അടിയന്തിര ഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണെന്ന് ടെലികോം വകുപ്പ് അറിയിച്ചു .അലാറം പോലുള്ള ശബ്ദമാകും ഫോണിൽ നിന്ന് വരിക. കൂട്ടത്തോടെ നിരവധി ഫോണുകൾ ഇത്തരത്തിൽ ശബ്ദിക്കും. പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ […]

Read More
 വിശ്വ ബ്രഹ്മണ ബ്ലാക്‌സ്മിത് മഹാസഭയുടെ മനുവംശ കുടുംബ സംഗമം: 750 കുടുംബങ്ങൾ പങ്കെടുത്തു

വിശ്വ ബ്രഹ്മണ ബ്ലാക്‌സ്മിത് മഹാസഭയുടെ മനുവംശ കുടുംബ സംഗമം: 750 കുടുംബങ്ങൾ പങ്കെടുത്തു

വിശ്വ ബ്രഹ്മണ ബ്ലാക്‌സ്മിത് മഹാസഭ (വി ബി ബി ) യുടെ മനുവംശ കുടുംബ സംഗമം 29-10-2023 ന് കുന്നമംഗലം ഹെയർ സെക്കണ്ടറി സ്കൂളിൽ നടന്നു. 750 കുടുബങ്ങൾ പങ്കെടുത്തു. വി ബി ബി സംസ്ഥാന പ്രസിഡന്റ്‌ ശ്രീ മോഹനൻ ആചാരി അദ്ധ്യക്ഷം വഹിച്ചു. ചടങ്ങ് ഉദ്ഘടനം ചെയ്തു കൊണ്ട് ഡോ. കെ. രാമചന്ദ്രൻ നിലമ്പൂർ പ്രസംഗിച്ചു. സംഘടനയുടെ ഭാവി പരിപാടികളെ കുറിച്ച് സംഘടനാ ജനറൽ സെക്രട്ടറി മണികണ്ഠൻ ആചാരി സംസാരിച്ചു. സംഗമത്തിൽ സംഘടനാ നേതാക്കൾ കേന്ദ്ര […]

Read More
 തലയാട് മുതൽ മലപുറം വരെയുള്ള മലയോര ഹൈവേ നിർമ്മാണം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

തലയാട് മുതൽ മലപുറം വരെയുള്ള മലയോര ഹൈവേ നിർമ്മാണം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

തലയാട് മുതൽ മലപുറം വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കട്ടിപ്പാറ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ എം കെ മുനീർ എംഎൽഎ അധ്യക്ഷത വഹിക്കും. ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി എന്നീ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന തലയാട് മുതൽ മലപുറം വരെയുള്ള മലയോര ഹൈവേ പൊതുമരാമത്ത് വകുപ്പ് കിഫ്ബിയുടെ ധനസഹായത്തോടെ 57.95 കോടി രൂപ ചെലവിട്ടാണ് നിർമ്മിക്കുന്നത്. […]

Read More
 200 കോടിയുടെ തട്ടിപ്പ് കേസ് : കൂട്ടുപ്രതിയായ നടി ലീനാ മരിയാ പോളിൻ്റെ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി

200 കോടിയുടെ തട്ടിപ്പ് കേസ് : കൂട്ടുപ്രതിയായ നടി ലീനാ മരിയാ പോളിൻ്റെ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി

സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ നടി ലീനാ മരിയാ പോളിൻ്റെ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അനിരുദ്ധാബോസ്, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ലീനക്കെതിരായ ആരോപണങ്ങൾ ഗുരുതരമെന്നും ലീന അറിയാതെ അക്കൗണ്ടിൽ പണം എങ്ങനെ എത്തിയെന്നും വാദത്തിനിടെ കോടതി ചോദിച്ചു.വമ്പൻ തുകളാണ് അക്കൗണ്ടിൽ എത്തിയത്. ഭർത്താവ് നടത്തിയ തട്ടിപ്പിൽ ലീന കൂട്ടാളിയാണെന്നും നിലവിൽ ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടിയിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. […]

Read More
 തൃശൂരിൽ വി എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം; രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

തൃശൂരിൽ വി എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം; രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

തൃശൂർ കാഞ്ഞാണിയിൽ മന്ത്രി വി എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം. സംഭവത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡണ്ട് എം.വി അരുൺ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ടോളി വിനിഷ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കോടി കാണിച്ചത്.കാരമുക്ക് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. മണ്ഡലം കോൺഗ്രസ് ഓഫീസിൽ നിന്ന് കരിങ്കൊടിയുമായി മന്ത്രിക്കു നേരെ ചാടി വീഴാൻ ശ്രമിച്ച അരുണിനെയും ടോളി വിനിഷിനെയും […]

Read More